പ്രണയകാലങ്ങളിൽ [ജോർജി]

Posted by

‘താൻ ഇതു പല പ്രാവശ്യമായി പിള്ളേരെ കയറ്റാതെ പോകുന്നെ, ഇനി അതുപോലെ ഉണ്ടായാൽ തനിക്കിട്ടും കിട്ടും ബസിനിട്ടും കിട്ടും. ITI ലെ പിള്ളേരെ തനിക്ക് അറിയില്ല,

 

‘നേരെ ചൊവ്വേ ആണെങ്കിൽ തനിക്ക് കൊള്ളം’

 

അയാൾ ഒന്നും മിണ്ടാതെ നിന്നതിനാൽ കിളി ഞങ്ങളെ സമാധാനിപ്പിച്ചു. കൂടുതൽ ഒന്നും പറയാതെ ഞങ്ങൾ കുറച്ച് പേർ പുറകിലെ വാതിൽ വഴി ബസ്സിൽ കയറി. ഞാൻ ആ സുന്ദരിയെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ തല ചെരിച്ചു നോക്കുന്നുണ്ട്. നോക്കുന്നത് കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചിട്ട് നോട്ടം മാറ്റി കൂട്ടുകാരിയുടെ സംസാരിക്കാൻ തുടങ്ങി. ഞാൻ അവളെ തന്നെ നോക്കി നിന്നു. അവൾ ഇടയ്ക്ക് ഇടംകണ്ണിട്ട് നോക്കുണ്ട്. അവളുടെ ഓരോ നോട്ടവും എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി.

 

‘കുറേ നേരം ആയലോ നോട്ടം തുടങ്ങിയിട്ട്, എന്താ നിന്റെ ഉദ്ദേശ്യം?’

 

അടുത്തു നിന്ന എന്റെ കോളേജിൽ പഠിക്കുന്ന കൂട്ടുകാരനായ രാഹുലിന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി.

 

‘ആരെ…. നോക്കിന്ന്…. എന്ത് ഉദ്ദേശ്യം?’

 

ഞാൻ ചെറുതായി വിക്കി അവനോട്‌ ചോദിച്ചു.

 

‘ഓഹ് പിന്നെ…., കുറെ നേരമായി ആ പെണ്ണിനെ നോക്കാൻ തുടങ്ങിട്ടു, അവളും ഇടയ്ക്ക് നോക്കുണ്ടാലോ, ലൈൻ ആയോ’

 

‘ഒന്നു പോടാ തെണ്ടി, ഞാൻ ചുമ്മ നോക്കിയതാ’

 

‘എന്തായലും കക്ഷിക്കും താൽപ്പര്യം ഉണ്ടെന്ന് തോന്നുന്നു, ഒരു പ്രേമതിനുള്ള ചാൻസ് ഒക്കെ ഞാൻ കാണുന്നുണ്ട്’

 

ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി. അവൾക്ക് എന്നെ ഇഷ്ടമാകുമോ?, അത്ര സുന്ദരി അല്ലെ?, ഞാൻ അത്ര സുന്ദരൻ ഒന്നുമല്ലല്ലോ. ഞാൻ എന്തൊക്കെ ആണ് ചിന്തിക്കുന്നെ, അവളിൽ ഞാൻ വീണുപോയോ, കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടിയാണ്. അവളുടെ അവസ്ഥ കണ്ട് നിൽക്കൻ എനിക്ക് പറ്റിയില്ലല്ലോ, അതാണല്ലോ അവളാണെന്ന് അറിഞ്ഞപ്പോൾ അതുവരെ നോക്കി നിന്ന ഞാൻ പെട്ടെന്ന് പ്രതികരിച്ചത്. പലപ്രാവശ്യം അവളെ കണ്ടിട്ടുങ്കിലും അത്രെയും അടുത്ത് കാണുന്നത് ആദ്യമായാണ്, അതുകൊണ്ടാണോ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ഞാൻ അവളെ വീണ്ടും നോക്കി, സന്തോഷത്തോടെ അവൾ കൂട്ടുകാരിയോട് ഒരു ചെറു ചിരിയോടൊ സംസാരിക്കുന്നു. ചിരിക്കുമ്പോൾ അവളുടെ കവിളിൽ നുണകുഴി വിരിയുന്നത് നോക്കി ഞാൻ നിന്നു.

 

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *