‘ഞാനും ഇവരെ പോലെ പാസ്സ് കൊടുത്തു പോകുന്ന ഒരു വിദ്യാർഥി’
‘നീ ആരായാലും പാസ്സുകരെ ഞാൻ ബസ്സിൽ കയറ്റില്ല’
‘എന്നാ അതൊന്ന് കാണാലോ’
ഞാൻ തിരിഞ്ഞ് അവരോട് പറഞ്ഞു
‘നിങ്ങള് വണ്ടിയിൽ കയറിക്കോ, ആരും തടയില്ല’
‘ഡാ ചെറുക്കാ, കൂടുതൽ ഇവിടെ കിടന്നു കളിച്ചാൽ നേരെ ചൊവ്വേ വീട്ടിൽ എത്തില്ല’
അയാൾ ഒരു പുച്ഛതോടെ പറഞ്ഞു. ഞാൻ പെണ്കുട്ടികളെ നോക്കി ഒന്നു ചിരിച്ചിട്ടു അയാളുടെ നേർക്ക് തിരിഞ്ഞ്, നെഞ്ചും വിരിച്ച് നടന്നടുത്തു. അയാളുടെ മുഖത്തു തന്നെ നോക്കി, അയാളുടെ തൊട്ട് മുന്നിൽ നിന്നു. അയാൾ പകപ്പോടെ കാലുകൾ ഒരു സ്റ്റെപ് പുറകിലേക്ക് വെച്ചു. അതോടെ അയാൾക്കു പേടി തട്ടി എനിക്ക് തോന്നിയത് കൊണ്ട് കൂടുതൽ ധൈര്യമായി നിന്ന്കൊണ്ട് പറഞ്ഞു.
‘താൻ എന്നെ എന്താ ചെയ്യുന്നതെന്ന് കാണട്ടെ’
അയാൾ പേടിയോടെ ചുറ്റും നോക്കി. ഞാൻ അയാളെ തന്നെ നോക്കി നിന്നു. അയാൾ പതിയെ തല കുനിച്ചു. അയാളെകാൾ നല്ല ആരോഗ്യമുള്ള എന്റെ കൈയിൽ നിന്നും നല്ലത് കിട്ടിയാലോ അല്ലെങ്കിൽ കോളേജ് പിള്ളേർ പണി തന്നാലോ എന്നു വിചാരിച്ചിട്ടോ അയാൾ ഒന്നും മിണ്ടിയില്ല. പല കോളേജിൽ നിന്നുമുള്ള കുട്ടികളും അവിടെ ഉണ്ട്.ഞാൻ അയോളോട് വീണ്ടും ചോദിച്ചു.
‘തനിക്ക് ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ ഇവര് വണ്ടിയിൽ കയറിക്കോട്ടെ അല്ലേ’
അയാൾ ഒന്നും മിണ്ടിയില്ല. ബസ്സിന്റെ കിളിയും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. അവര് തമ്മിൽ പതിയെ എന്തെക്കെയോ മാറിനിന്ന് പറഞ്ഞു. എന്റെ കോളേജിൽ പഠിക്കുന്ന കുറച്ച് പിള്ളേലേരും വേറെ കോളേജിലെ കുട്ടികളും എൻറെടുത്തേക്ക് വന്നു. ഞാൻ പെട്ടെന്ന് അവരോട് കാര്യം പറഞ്ഞു. അവർക്കും ആ കണ്ടക്ടറെ ഇഷ്ടമല്ല, എല്ലാവരും അയാളകിട്ട് ഒന്ന് പൊട്ടിക്കാൻ നിക്കുവായിരുന്നു. ഞാൻ പെണ്കുട്ടികളോട് പറഞ്ഞു
‘നിങ്ങള് ധൈര്യമായി വണ്ടിയിൽ കയറിക്കോ, ആരും ഒന്നും പറയില്ല’
അവർ ആ കണ്ടക്ടറെ നോക്കി. അയാൾ ഒന്നും മിണ്ടിയില്ല. അതോടെ അവർ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചുകൊണ്ട് ബസ്സിലേക്ക് പതിയെ കയറി. ഞാൻ ആ സുന്ദരിയെ നോക്കി ഒന്ന് ചിരിച്ചു. ഞാനും എന്റെ കൂടെ ഉണ്ടായിരുന്നവരും കണ്ടക്ടറുടെ നേരെ തിരിഞ്ഞ്, എന്റെ കോളേജിൽ പഠിക്കുന്ന ഒരുത്തൻ, കക്ഷി എന്റെ സീനിയർ ആണ്, അവൻ കണ്ടക്ടറുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞു.