പ്രണയകാലങ്ങളിൽ [ജോർജി]

Posted by

 

‘ഇന്ന് നിങ്ങൾ ഈ വണ്ടിക്ക് കയറേണ്ട’

 

‘എന്നും നിന്നെയൊക്കെ കൊണ്ടു പോയികൊള്ളാമെന്ന് ഞാൻ നേർച്ച ഒന്നും നേർന്നിട്ടില്ല, ഇന്ന് മക്കള് വേറെ ബസ്സിന് വന്നാൽ മതി, മാറിനിൽക്ക്’

 

‘ചേട്ട…. പ്ലീസ്…. അടുത്ത ബസ്സിന്‌ പോയാൽ ക്ലാസ്സിൽ എത്താൻ ലേറ്റ് ആകും’

 

പെണ്കുട്ടികളിൽ ഒരാൾ അയാളോട് വിഷമത്തോടെ പതിയെ പറഞ്ഞു. ആ കുട്ടി ഇപ്പൊ കരയും എന്ന് അവളുടെ ശബ്ദത്തിൽ നിന്നു എനിക്ക് തോന്നി. മറ്റേ പെണ്കുട്ടിയും പുള്ളിയോട് മെല്ലെ എന്തെക്കെയോ പറയുണ്ട്. പക്ഷേ എനിക്ക് കേൾക്കാൻ പറ്റുന്നില്ല.

 

‘അതൊന്നും പറഞ്ഞാ പറ്റില്ല, ഇന്ന് നിങ്ങളെ ഞാൻ വണ്ടിയിൽ കയറ്റില്ല, മറിനിക്കാനാ ഞാൻ നിങ്ങളോട് പറഞ്ഞത്’

 

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലന്നോ, വെറുതെ നാണം കെടണ്ട എന്നോ കരുതിയോ അവർ തലകുനിച്ച് മാറിനിന്നു. അപ്പോഴാണ് ഞാൻ ഞാൻ അവരുടെ മുഖം കണ്ടത്, പലപ്പോഴും ബസ്സിലും സ്റ്റാന്ഡിലും കണ്ടിട്ടുള്ള സുന്ദരി കുട്ടി. വലിയ കണ്ണുകളും വട്ട മുഖവും അധികം തടിയില്ലാത്ത ശരീരവും മുടിക്ക് നീളം കുറവാണ്, ഞാൻ സ്ഥിരം വായി നോക്കാറുള്ള ഒരുത്തിയാണ്. കൂടെ ഉള്ള ഇരുനിറകാരിയായ കുട്ടിയും എപ്പോഴും കാണും.

 

പിന്നെ ഞാൻ ഒന്നും ചിന്തിക്കാതെ അവരുടെ അടുത്തേക്ക് നടന്നു. അവളുടെ മുന്നിൽ പോയി നിന്നു. ആ മുഖം ഇപ്പോഴും താഴ്ന്നു തന്നെ, കൂട്ടുകാരി എന്നെ നോക്കുണ്ട്. മുന്നിൽ ആരോ വന്നു എന്ന് തോന്നിയിട്ട് മുഖമുയർത്തി നോക്കി, ആ വലിയ ഉണ്ട കണ്ണുകൾ നിറഞ്ഞിരുന്നു, കവിളുകൾ ചുവന്ന് തുടുത്തിരുന്നു, കണ്മഷി പടർന്നിരിക്കുന്നു, ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു. നാണക്കേട്‌ കൊണ്ടായിരിക്കും ആ മുഖം പെട്ടന്ന് തന്നെ താഴ്ന്നു.

 

എനിക്കും എന്തോ സഹിക്കാൻ പറ്റാത്ത വിഷമം തോന്നി, ആ കണ്ടക്ടറോട്  വല്ലാത്ത ദേഷ്യം തോന്നി. ഞാൻ അവരോട് ഒന്നും മിണ്ടാതെ അയാളുടെ നേർക്ക് തിരിഞ്ഞു.

 

‘ഡോ…. താൻ ഏത് വകയിൽ ആണ് ഇവരോട് ബസ്സിൽ കയാറാണ്ടന്നു പറയുന്നത്’

 

‘അത് നീ അനേഷികണ്ട, എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യും’

 

‘തനിക്കു തോന്നുന്നത് പോലെ ചെയ്യാൻ ബസ്സും കൊണ്ട് റോഡിൽ ഇറങ്ങേണ്ട, ഇവര് ഈ വണ്ടിയിൽ തന്നെ പോകും’

 

‘ഇതൊക്കെ ചോദിക്കാൻ നീ ആരാടാ’

Leave a Reply

Your email address will not be published. Required fields are marked *