നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]

Posted by

ഞാൻ അവളുടെ മുഖം എന്നോട് ചേർത്തു പിടിച്ചു ആ എങ്ങൽ ഏറ്റുവാങ്ങി..

കുറച്ചു നേരത്തെ വിങ്ങി പൊട്ടലിന് ശേഷം അവൾ ശാന്തമായി.

വേദനയുണ്ടോ നിനക്ക്…
അവൾ ഉണ്ടെന്ന് തലയാട്ടി അറിയിച്ചു..

ഞാൻ മറുവശത്ത് തൂക്കിയിട്ടിരിക്കുന്ന ക്ളോക്കിൽ നോക്കിയപ്പോ സമയം 6.15 കഴിഞ്ഞിരുന്നു.. ഞാൻ നേഴ്‌സിനെ വിളിക്കാം എന്ന് പറഞ്ഞു തിരിഞ്ഞപ്പോഴേക്കും സുചിത്ര എണീറ്റോ എന്നൊരു ചോദ്യവുമായി കയറി വന്നു.

അവരുടെ മുഖത്ത് റസിയയെ കണ്ടപ്പോ നേരത്തെ അവർക്കുണ്ടായിരുന്ന വല്ലാത്ത തെളിച്ചം കണ്ണുകളിൽ എനിക്ക് കാണാൻ സാധിച്ചു..

അവർ അവളുടെ അടുത്തേക്ക് വന്നു എന്തെല്ലാമോ ചെക്ക് ചെയ്തു അതിനു ശേഷം ഒരു ഇൻജക്ഷൻ എടുക്കാനുണ്ട് എന്ന് പറഞ്ഞു മുറിക്ക് പുറത്തേക്ക് ഇറങ്ങി. അല്പസമായത്തിനുള്ളിൽ അവർ മരുന്ന് നിറച്ച സിറഞ്ചുമായി വന്നു. അവർ അവളുടെ ഇടം കയ്യിലേക്ക് അത് കുത്തിയിറക്കി.

ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞു നമുക്ക് ഇറങ്ങാം ഞാൻ യൂണിഫോമു മാറ്റി വരാം എന്നും പറഞ്ഞു സുചിത്ര തിരിഞ്ഞു നടന്നു..

ഞാൻ റസിയയുടെ മുടിയിൽ തടവി അടുത്തിരുന്നു ഈ സമയത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..

എന്നാൽ നമുക്ക് ഇറങ്ങിയാലോ : സുചിത്ര കയറി വന്നു…

ഞാൻ കസേരയിൽ നിന്നും എണീറ്റു, കൂടെ റസിയ എണീക്കുവാൻ ശ്രമിച്ചെങ്കിലും പെട്ടെന്നുള്ള വേദനയിൽ അവൾ അമറി..

സുചിത്ര കയറി അവളുടെ ഇടത്തെ ഷോള്ഡറിൽ പിടിച്ചു എണീക്കുവാൻ ബാലൻസ് നൽകി എന്നോട് അപ്പുറത്ത് നിന്ന് താങ്ങുവാൻ പറഞ്ഞത് അനുസരിച്ചു ഞാൻ മറുവശം നീങ്ങി.

ഞങ്ങൾ ഇരുവരും ചേർന്ന് താഴെയിറക്കി അവളെ കാറിൽ ബാക്ക് സീറ്റിൽ ഇരുത്തി.. തുടർന്ന് സുചിത്ര ക്ലിനിക്കിന്റെ മുൻ വാതിൽ അടച്ചു ബാക്കിൽ കയറി. ഞാൻ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് വണ്ടി മുന്നോട്ട് എടുത്തു.

വണ്ടി മുന്നോട്ട് പോവുന്നതിനിടക്കു സുചിത്ര വഴി പറഞ്ഞു തന്നു കൊണ്ടിരുന്നു.. ഈ സമയം റസിയ തന്റെ തല സുചിത്രയുടെ തോളിൽ ചാരി വെച്ചു കിടക്കുകയായിരുന്നു. ഈ സമയം സുചിത്ര കൈ റസിയയുടെ ഇടുപ്പിൽ ചേർത്തു പിടിച്ചു തന്നോട് ചേർത്ത് പിടിച്ചു ഇരുന്നു.

മിററിൽ കൂടിയാണ് ഞാൻ സൂചിത്രയെ ശ്രദ്ധിച്ചു തുടങ്ങിയത്. നല്ല വട്ട മുഖം. തടിച്ച പുരികം വില്ല് പോലെ തെളിഞ്ഞു കിടക്കുന്നു. മുകളിലെ ചുണ്ടുകൾക്ക് മേൽ ഒരു കറുത്ത മറുക്. ഇളം ചുവപ്പ് കലർന്ന ചുണ്ടുകൾ . ചെറുതായി രോമം വളർന്ന് മീശ പോലെ തോന്നിപ്പിക്കുന്നു. ഒരു ഇളം പച്ച കളർ ചുരിദാർ ആണ് വേഷം.

ഏകദേശം ഒരു മുക്കാൽ മണിക്കൂർ യാത്രയുണ്ട് ആന്റിയുടെ വീട്ടിലേക്ക് എന്ന് ഇടക്കുള്ള സംസാരത്തിൽ സുചിത്ര എന്നോട് പറഞ്ഞിരുന്നു. വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ കണ്ട കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. സൂചിത്രയെ കുറിച്ചു കൂടുതൽ അറിയണമെന്ന ആഗ്രഹവും ഉള്ളിൽ തികട്ടി.

” ചേച്ചി നാട്ടിൽ എവിടെയാണ് ” ഞാൻ മിറർ നോക്കി ചോദിച്ചു.

സൂചിത്രയും മിററിൽ ശ്രദ്ധിക്കുന്നത് എനിക്ക് മനസിലായി..

ഞാൻ നാട്ടിൽ തൃശ്ശൂരിൽ ആണ്. ടൗണിൽ തന്നെ വടക്കേചിറ എന്ന് കേട്ടിട്ടുണ്ടോ അതിനടുത്താണ്.. അവർ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *