കോണി ഇറങ്ങി താഴേക്ക് ചെന്നപ്പോൾ റസിയ ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നതാണ് കണ്ടത് .. അവളിൽ പഴയ പ്രസരിപ്പ് വന്നത് കണ്ട് എനിക്ക് വല്ലാതെ സന്തോഷമായി . ഞാൻ ഇറങ്ങി അവൾക്ക് മുന്നിലേക്ക് ചെന്നു..
അവൾ എന്നെ കണ്ടു സന്തോഷത്തോടെ ചാടി എണീറ്റ് കെട്ടിപിടിച്ചു .. അവളുടെ കൈകൾ ശരീരത്തിൽ മുറുകിയപ്പോ നീരുള്ള എന്റെ മാറിടം വല്ലാതെ വേദനിച്ചു .. ഞാൻ ആഹ് ശ്ശ്ശ്ശ് .. എന്നു മൂളി ..
അവളത് കേട്ട് വേഗം പുറകിലേക്ക് മാറി ..
എന്നതാടി , നിനക്ക് എന്നാ പറ്റി ..
ഹേയ് എനിക്ക് ഒന്നും ഇല്ലടി ഒരു സുഖമില്ല ..എന്തോ പോലെ എന്ന് മറുപടി നൽകി..
നീ വന്നോ അമൃത, ഇന്ന ഈ ടാബ്‌ലെറ്റ് കഴിക്കൂ .. എന്നും പറഞ്ഞു ആന്റി അവിടേക്ക് കടന്നു വന്നു..
ടാബ്ലെറ്റോ , എന്തിന് റസിയ ചോദിച്ചു..
ഇന്നലെ രാത്രി അവൾക്ക് നല്ല പനി ആയിരുന്നു . ശരീര വേദന ഉണ്ടെന്ന് പറഞ്ഞിരുന്നു. അതിനു വേണ്ടിയാണ് .. ആന്റി അവൾക്ക് മറുപടി നൽകി.. എന്നെ നോക്കി പുഞ്ചിരിച്ചു..
ഞാൻ അവരുടെ കയ്യിൽ നിന്നും ടാബ്‌ലെറ്റ് വാങ്ങി മുന്നിലെ ഗ്ലാസ്സിൽ ഇരുന്ന വെള്ളം കുടിച്ചിറക്കി..
നീ ഇരിക്ക്, ഞാൻ ഭക്ഷണം എടുക്കാം ..എന്നു ആന്റി എന്നോട് പറഞ്ഞു തിരികെ നടന്നു..
ആന്റി പോയതും റസിയ എന്റെ അടുത്തേക്ക് വന്നു .. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ..
സോറി , മോളെ നീ ഞാൻ കാരണം വല്ലാതെ ബുദ്ധിമുട്ടി അല്ലെ .. ഇനിയൊന്നും ആവർത്തിക്കില്ല ഞാൻ .. അവൾ എങ്ങലടിച്ചു .. ഞാൻ അവളുടെ മുടി തഴുകി സമാധാനിപ്പിച്ചു..
സരമില്ലെടി , നമ്മുടെ ലൈഫിൽ എന്തൊക്കെ നടക്കുമെന്ന് നമുക്ക് മുന്നേ അറിയാൻ കഴിയില്ലല്ലോ ..ഞാൻ നെടുവീർപ്പിട്ടു..
ഇന്നലെ നടന്ന കാര്യങ്ങൾ അവളോട് പറയരുത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
ഞാൻ അവളിൽ നിന്നും അകന്നു അവളെ കസേരയിൽ ഇരുത്തി …
വേദനയുണ്ടോ ഇപ്പൊ .. ഞാൻ ചോദിച്ചു..
ഇപ്പൊ കുറവുണ്ട് അത്രക്ക് ഇല്ല .. ആം ആൾ റൈറ്റ് ..
നിനക്ക് പനി തോന്നുന്നില്ലല്ലോ .. അവൾ ചോദിച്ചു…
ആഹ്, പനി തോന്നുന്നില്ല പക്ഷെ വല്ലാത്ത ശരീരം വേദന ലോങ് ഡ്രൈവ് ചെയ്തത് കൊണ്ടാവും ..
ഈ സമയം ആന്റിയും സൂചിത്രയും ഹാളിലേക്ക് കടന്നു വന്നു ..
എന്നെ കണ്ടതും സുചിത്ര ആക്കിയ ഒരു ചിരി ചിരിച്ചു .. എന്നാലത് ഞാൻ കണ്ടില്ലെന്ന് നടിച്ചു…