നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]

Posted by

കഥകളിൽ നിന്റെ കുട്ടിയെ ഞാൻ വളർത്താം എന്നൊക്കെ പറഞ്ഞു വെക്കാം എന്നാലും ലൈഫിൽ അതൊന്നും അത്ര എളുപ്പമല്ല.

നിരന്തരമായ അവന്റെ നിർബന്ധത്തിൽ അവൾ അതിനു സമ്മതം മൂളുകയായിരുന്നു. പിന്നീടുള്ള ചോദ്യം എവിടെ എങ്ങനെ എന്നായിരുന്നു..

ആരും അറിയാതെ സുരക്ഷിതമായി അബോർട്ട് ചെയ്യാനുള്ള കാര്യങ്ങൾ ചിന്തിച്ചപ്പോഴാണ് എന്റെ സ്‌കൂൾ കൂട്ടുകാരി രചനയുടെ അമ്മയെ ഓർമ്മ വന്നത്. ആള് ഇപ്പോൾ അടിമാലിയിൽ ഒരു ക്ലിനിക് നടത്തുകയാണ് എന്നു മാത്രം അറിയാം. ഞാൻ ഉടൻ തന്നെ രചനയെ വിളിച്ചു അമ്മയുടെ നമ്പർ വാങ്ങി. തുടർന്ന് രേവതി ആന്റിയെ വിളിച്ചു ഏകദേശ രൂപം പറഞ്ഞു. ആദ്യം എന്നോട് ദേഷ്യപ്പെട്ടു എങ്കിലും അവസ്ഥ പറഞ്ഞതോടെ ഞങ്ങളോട് അവിടേക്ക് വരുവാനും ശ്രമിക്കാം എന്ന് പറയുകയും ചെയ്തു.

ഞങ്ങൾ രണ്ടു പേരും കൂടി പിറ്റേ ദിവസം തന്നെ അടിമാലിക്ക് എന്റെ കാറിൽ യാത്ര തിരിച്ചു. ആകെ ശോകമായിട്ടുള്ള യാത്രയായിരുന്നു. ഇതിനിടക്ക് എല്ലാം അവൾ അവനെ വിളിക്കാൻ നോക്കി എങ്കിലും പരിധിക്ക് പുറത്തെന്ന മറുപടി ആയിരുന്നു. ഇതേ തുടർന്ന് ആകെപ്പാടെ കരച്ചിൽ മേളമായി. എങ്ങനെയൊക്കെയോ അവളെ സമാധാനിപ്പിച്ചും റെസ്റ്റ് എടുത്തും അടിമാലിയിൽ എത്തി ചേർന്നു. അവിടെ എത്തിയ ശേഷം ആന്റിയെ വിളിച്ചു ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീണ്ടും വണ്ടിയെടുത്തു. ടൗണിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ഉള്ളിലേക്ക് പോവേണ്ടി വന്നു ക്ലിനിക്കിലേക്ക് എത്തുവാൻ. ഇതോടെ ഞാനും അവളും വല്ലാതെ തളർന്നിരുന്നു.

ക്ലിനിക്കിന്റെ മുറ്റത്തേക്ക് വാഹനം എത്തില്ല കുത്തനെയുള്ള കയറ്റത്തിന്റെ മുകളിലാണ് കെട്ടിടം നിൽക്കുന്നത്. ഞാനും അവളും ആ പടികൾ നടന്നു കയറി ചെന്നു. ആദ്യം തന്നെ കണ്ടത് അവിടത്തെ ഒരു നേഴ്‌സിനെ ആയിരുന്നു. അവർ ഞങ്ങളോട് ആരാണ് എന്താണ് കാര്യമെന്ന് തിരക്കി. എറണാകുളത്ത് നിന്നും ആണെന്ന് പറഞ്ഞപ്പോ തന്നെ ആ മാഡം പറഞ്ഞിരുന്നു എന്ന് മറുപടി നൽകി ഞങ്ങളെ തുറിച്ചു നോക്കി എന്നിട്ട് അകത്തേക്ക് ചെന്നോളൻ പറഞ്ഞു.

അകത്തേക്ക് കയറി ഇടത്തെ ഭാഗത്തായി കർട്ടൻ ഇട്ടിരിക്കുന്ന മുറിയിലേക്ക് ഞങ്ങൾ കയറി. മുറിക്കകത്ത് ആരും തന്നെ ഇല്ലായിരുന്നു. ഞങ്ങൾ അവിടെയുള്ള കസേരകളിൽ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോ അകത്തെ റൂമിൽ നിന്നും ഫ്ലഷ് ചെയ്യുന്ന ശബ്ദം കേട്ടു. മുറിയുടെ വാതിൽ തുറന്ന് രേവതി ആന്റി പുറത്തേക്ക് വന്നു. ആന്റിയെ കണ്ടപ്പോ തന്നെ ഞങ്ങൾ എണീറ്റു. അപ്പോൾ ഇരിക്ക് ഇരിക്ക് എന്ന് കൈകൊണ്ട് കാണിച്ചു ഞങ്ങൾക്ക് മുന്നിലെ കസേരയിൽ ഇരുന്നു.

ഇതാണ് ആള് അല്ലെ ? ആന്റി ചോദിച്ചു.
ഞാൻ അതേ എന്ന് പറഞ്ഞു.

ഇതിപ്പോ എത്ര നാളായി എന്നു വല്ലതും അറിയുമോ? ആന്റി ചോദിച്ചു..

ഞാൻ എന്ത് എന്ന് ചോദ്യം തിരിച്ചു ചോദിക്കുകയും ചെയ്തു.

ഈ വയറ്റിൽ വളരാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്ന് … ആന്റി പറഞ്ഞു.

മറുപടിയായി ഞാനുമവളും പരസ്പരം കണ്ണിൽ നോക്കി..

ഇത് കണ്ട ആന്റി പുശ്ചത്തോടെ അതൊന്നും അറിയില്ല അല്ലെ എന്നു പറഞ്ഞു.

എന്നാണ് കുട്ടി അവസാനമായി സെക്‌സ് ചെയ്തത്..

ഇത് കേട്ടതോടെ റസിയ ആകെ വല്ലാണ്ടായി..

അവൾ മറുപടി പറയാൻ ചാൻസ് ഇല്ല എന്നു തോന്നിയത് കൊണ്ട് ഞാൻ ഇപ്പൊ 7 ദിവസമായി എന്ന് മറുപടി നൽകി .

അപ്പോ കൂട്ടുകൃഷിയാണോ എന്ന ചോദ്യം വന്നപ്പോഴാണ് പറഞ്ഞത് അബദ്ധമാണ് എന്നു മനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *