ആഹ്… എന്ന കുഴപ്പില്ല്യ ഞാൻ നോക്കേണ്ടതായി വല്ലതുമുണ്ടോ ..
ഹേയ് ഇല്ല ആന്റി .. ആം ആൾ റൈറ്റ് …
ഒക്കെ ഫൈൻ … നീ രാത്രി ചപ്പാത്തി കഴിക്കുമല്ലോ അല്ലെ ..
പിന്നെന്താ ഞാൻ എന്തും കഴിക്കും .. ആന്റി ..
പിന്നെ റസിയയ്ക്ക് എങ്ങനെയുണ്ട്…
അവൾക്ക് കുഴപ്പം ഒന്നുമില്ല .. ക്ഷീണം ഉണ്ടാവും പിന്നെ പെയിൻ അറിയാതെ ഇരിക്കാൻ സെഡേഷൻ കൊടുക്കുന്നത് കൊണ്ടുള്ള മയക്കമാണ് … രാവിലെ ഒക്കെ ആവും …
ആന്റി മറുപടി നൽകി..
നിനക്കിപ്പോ എന്തേലും ആവശ്യമുണ്ടോ .. ആന്റി എന്റെ തോളത്ത് കൈ വെച്ചു ചോദിച്ചു..
ആഹ് അവൾക്കൊരു സിഗരറ്റ് കൊടുക്ക്.. അതാവും ഇപ്പോഴത്തെ ആവശ്യം… സൂചിത്ര പുറകിൽ നിന്നും കമന്റ് ഇട്ടു..
ഞാൻ അവരെ നോക്കി കണ്ണുരുട്ടി…
ആഹ്‌ഹാ.. ആ ശീലമൊക്കെയുണ്ടോ നിനക്ക് ആന്റി എന്നെ വല്ലാതെ നോക്കി…
ഹേയ് അങ്ങനെ ഒന്നുമില്ല ആന്റി, ഈ ചേച്ചി ചുമ്മാതെ …
ഹേയ് ഞാൻ ചുമ്മാതെ ഒന്നുമല്ല.. ഞാൻ എല്ലാം പറഞ്ഞു ഡോക്ടറോട് …
ഇതോടെ വല്ലാത്ത ഒരുതരം അവസ്ഥയിലായി ഞാൻ ..
ഇത് കണ്ട ആന്റി..
എന്താ നിനക്കൊരു പുക എടുക്കണം എന്നുണ്ടോ ..
അത് ആന്റി, വേണ്ട അതൊരു രസത്തിനു..
ഞാനും ആ രസത്തിനു തന്നെയാണ് വലിക്കുന്നത്. പിന്നെ ഈ തണുപ്പിൽ പിടിച്ചു നിൽക്കണ്ടേ … നിനക്ക് വേണേൽ പറയ് തരാം..
അത് ആന്റി , ഞാൻ ഒരെണ്ണം ഒന്നും വലിക്കില്ല ആന്റി കത്തിക്കുകയാണ് എങ്കിൽ മതി …
ഞാൻ മുഖത്തു ചിരി വരുത്തി പറഞ്ഞു..
ആഹ്, എന്നാൽ നീ ഇവിടെ ഇരിക്ക് എന്നും പറഞ്ഞു എന്നെ സൂചിത്രക്ക് സമീപത്തായി ഇരുത്തി .. എനിക്ക് അരികിലായി ആന്റിയും ഇരുന്നു..
ആന്റി ബെഞ്ചിന് താഴെ ഇടുന്ന ബാഗിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്തു.. ഒരെണ്ണം ചുണ്ടിൽ വെച്ചു കത്തിച്ചു..
അവർ വലിക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയുണ്ടെന്നു തോന്നി..
ചുണ്ടുകൾക്ക് ഇടയിലൂടെ വെളുത്ത പുക അകത്തേക്ക് ഗോളാകൃതിയിൽ വലിയുന്നത് നല്ല രസമുള്ള കാഴ്ച തന്നെ .. തന്നെ പോലെയല്ല ഫിൽറ്റർ വായിലേക്ക് കയറ്റി വെച്ചാണ് പുക എടുക്കുന്നത് …
അവർ 3 പുക എടുത്ത ശേഷം എനിക്ക് നേർക്ക് നീട്ടി..
ഞാൻ അത് വാങ്ങി വായിലേക്ക് വെച്ചു…