,, അമ്മ എവിടെയാ
,, ഞാൻ എന്റെ വീട്ടിൽ ആണ്
,, എപ്പോഴാ പോയത്
,, ഇന്നലെ, നാളെ തിരിച്ചു പോകുള്ളൂ
,, അപ്പോൾ അച്ഛൻ
,, അച്ഛൻ വീട്ടിൽ ആണ്, മായ ഉണ്ടല്ലോ
,, ആഹ് ശരി.
ഞാൻ ഫോൺ വച്ചു. എന്നിട്ട് അച്ഛനെ വിളിക്കാൻ തീരുമാനിച്ചു.
,, ആഹ് കണ്ണാ
,, അച്ഛാ എന്തൊക്കെയുണ്ട വിശേഷം
,, എന്ത് വിശേഷം മോനെ
,, മായ ഇല്ലേ
,, അവൾ പോയി
,, പോകാനോ എവിടെ
അച്ഛൻ കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞു. അപ്പോൾ എനിക്ക് സംഭവങ്ങൾ മനസിലായി. അമ്മയോട് സമ്മതം വാങ്ങാൻ അവനെ കൂട്ടി വന്നത് ആണ് മായ.
ആരും ഒന്നും അറിഞ്ഞില്ല എന്നത് എനിക്ക് നല്ല ആസ്വാസം ഉണ്ടാക്കി. കുഞ്ഞമ്മ ഇപ്പോൾ ഒന്നും അറിയണ്ട എന്നു ഞാൻ ഉറപ്പിച്ചു.
ഓഫീസിൽ എത്തി കാബിനിൽ കയറി ഞാൻ ഇരുന്നു ഒരു ദീർഹ സ്വാസം വിട്ടു. ഒന്നര വർഷം മുൻപ് നടന്ന ആ കാര്യങ്ങൾ ഞാൻ ആലോചിച്ചു.
എനിക്ക് ബാംഗ്ലൂരിൽ ജോലി കിട്ടി ഞാൻ നാട്ടിലേക്ക് പോകുന്നത് 6 മാസം കഴിഞ്ഞു ആയിരുന്നു. അതിനിടയിൽ തന്നെ എനിക്ക് സ്വന്തമായി ഫ്ലാറ്റ് കമ്പനി തന്നിരുന്നു.
നാട്ടിൽ എത്തിയ എനിക്ക് അമ്മയുടെ പരാതി തന്നെ ആയിരുന്നു മേലിഞ്ഞുണങ്ങി എന്നൊക്കെ പറഞ്ഞു. അതിനുള്ള സൊലൂഷൻ ആയിട്ട് ആയിരുന്നു നഹ്യാൻ തിരിച്ചു പോരുമ്പോൾ ഭക്ഷണവും മറ്റും വച്ചു തരാൻ കുഞ്ഞമ്മയെ എന്റെ കൂടെ വിടുന്നത്.