,, നിന്റെ വീട്ടിൽ എല്ലാവർക്കും അറിയാം ആർക്കും എതിർപ്പും ഇല്ല പിന്നെ എന്താ
,, എന്നാലും
,, നിനക്ക് പറ്റുമോ ഇല്ലെയോ
,, പറ്റും
,, എങ്കിൽ വാ നമുക്ക് പുറപ്പെടാം.
,, അമ്മയോട് നീ ഇത്ര പെട്ടെന്ന് സംസാരിച്ചോ
,, ഉം.
ഞാനും വിവേകും നാട്ടിലേക്ക് മടങ്ങി. ഞാൻ കണ്ട കാര്യം ആരും ഇനി അറിയരുത് എന്ന ഉറച്ച തീരുമാനത്തോടെ.
ഞാൻ ഇങ്ങനെ പെട്ടന്ന് കല്യാണം കഴിക്കാൻ പറഞ്ഞതും അതുകൊണ്ട് ആണ്. ഞാൻ അവിടെ കണ്ട കാര്യം വിവേക് അറിഞ്ഞാൽ ഒരിക്കലും അവൻ എന്നെ കെട്ടില്ല. അതിനു മുൻപ് അവൻ എന്റെ ഭർത്താവ് ആവണം.
അല്ലെങ്കിൽ തന്നെ വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച എന്റെ അമ്മ സിന്ദൂരം ഒക്കെ തൊട്ട് കഴുത്തിൽ ഒരു താലിയും ചാർത്തി നിറ വയറുമായി വന്നു വാതിൽ തുറക്കുമ്പോൾ ഏതൊരു മോളും അവിടെ നിന്നും ഇറങ്ങി വരിക അല്ലാതെ എന്താ ചെയ്യുക.
ട്രെയിൻ നാട്ടിലേക്ക് പുറപ്പെട്ടു. ആരാണ് എന്റെ അമ്മയുടെ പുതിയ ഭർത്താവ്. ആരാണ് അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ എന്നൊന്നും അറിയാൻ ഞാൻ നിന്നില്ല. എനിക്ക് ഒന്നും അറിയണ്ട.
അവരുടെ ജീവിതം അവർ എന്നെ മറന്ന് തിരഞ്ഞെടുത്തു. എനിക്ക് ഇനി അവരുമായി ഒരു ബന്ധവും ഇല്ല. അവരുടെ കഥ അവർ തന്നെ പറയട്ടെ. ഇനി എന്റെ അമ്മയുടെ കഥ ആണ്.
സമയം വൈകുന്നേരം 5.45
ബാംഗ്ലൂരിലെ കണ്ണന്റെ ഫ്ലാറ്റ്
ദേവകി കരഞ്ഞു കൊണ്ട് സോഫയിൽ ഇരിക്കുന്നു.
ഞാൻ കണ്ണൻ ഇനി ഈ കഥ ഞാൻ പറയാം….
പതിവ് പോലെ ഞാൻ സന്തോഷത്തോടെ ഫ്ലാറ്റിലേക്ക് കയറി ചെല്ലുമ്പോൾ. ദേവകി കുഞ്ഞമ്മ അങ്ങനെ ആണ് ഞാൻ വിളിച്ചിരുന്നത്. സോഫയിൽ ഇരുന്നു കരയുന്നു.
,, എന്താ എന്തു പറ്റി കുഞ്ഞമ്മേ
,, എല്ലാം അവസാനിച്ചു.
,, അവസാനിക്കാനോ നമ്മുടെ സ്നേഹത്തിന്റെ സമ്മാനം ഒരുമാസം കൂടെ കഴിഞ്ഞാൽ ഇങ് വരുവല്ലോ അപ്പോൾ അല്ലെ നമ്മുടെ ശരിക്കും ഉള്ള ജീവിതം
,, ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ട എന്ന്. ഇപ്പോൾ എല്ലാം തീർന്നില്ലേ
,, എന്റെ ദേവു എന്ത് തീർന്നു എന്നാ തെളിച്ചു പറയ്
,, മായ ഇന്ന് ഇവിടെ വന്നിരുന്നു.
അത് വരെ ചിരിച്ചു കൊണ്ട് നിന്ന ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി ആ സോഫയിൽ ഇരുന്നു.
,, എന്നിട്ട്
,, ഈ കോലത്തിൽ എന്നെ കണ്ടാൽ അവൾ എന്ത് വിചാരിക്കും
,, അവൾ എന്ത് പറഞ്ഞു.
,, ഒന്നും പറഞ്ഞില്ല ഒന്നും സംസാരിച്ചില്ല. എന്നെ കണ്ടതും അവൾ ഇറങ്ങി പോയി.
,, അയ്യോ മായ വീട്ടിൽ പറയുമോ