പ്രഭാകരൻ : ” ഇല്ല ആരും അറിയില്ല. നീ പെട്ടെന്ന് വാ. ഞാൻ മുള്ളേൽ നിക്കുവാ ”
മജീദ് : ” ഞാൻ ദേ എത്തി ”
*****
******
*****
മീരയുടെ അലർച്ച കേട്ട് ഞാൻ ഓടി അകത്തു കയറി. ഹാളിൽ അവളെ കണ്ടില്ല. ബെഡ്‌റൂമിലും അടുക്കളയിലും ഇല്ല. ബാത്‌റൂമിലും ഇല്ല. എന്റെ മനസ്സിൽ ആദി കയറി. ഞാൻ അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങി. നോക്കുമ്പോൾ അവിടെ തിണ്ണയിൽ മീരയും ജോയലും ഇരിക്കുന്നു. മനു അവിടെ ഒരു തൂണ് ചാരി നിക്കുന്നു.
ഞാൻ : ” എന്താ എന്താ പറ്റിയത് ”
മീര : ” എന്ത് പറ്റിയെന്നു. ഒന്നും പറ്റിയില്ലല്ലോ. ”
ഞാൻ : ” പിന്നെ നീ കൂവിയത് എന്തിനാ. ”
മീര : ” അതോ ഞാൻ കളി ജയിച്ചപ്പോ സന്തോഷത്തിൽ കൂവിയതാ ”
ജോയലും മീരയും ചീട്ട് കളിക്കുകയായിരുന്നു. അവിടെ ഒരു കുത്ത് ചീട്ട് തിണ്ണയിൽ കിടക്കുന്നു.
ഞാൻ : ” പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ ”
മീര : ” ഏട്ടാ. അച്ഛൻ സമ്മതിച്ചു നമ്മടെ കാര്യം. ”
ഞാൻ : ” ഏഹ് ”
മീര : ” ദേ ഇവര് പറഞ്ഞു. മജീദിക്ക വിളിച്ചപ്പോൾ അച്ഛൻ നമ്മുടെ കാര്യം സമ്മതിച്ചെന്ന് പറഞ്ഞെന്ന് ”
ഞാൻ അവരെ നോക്കി. ജോയൽ എന്നെ കണ്ണടച്ച് കാണിച്ചു. മനു എന്റെ ചെവിയിൽ പറഞ്ഞു : ” കുറച്ച് നേരം കൊച്ച് സന്തോഷത്തോടെ ഇരുന്നോട്ടെ എന്ന് കരുതി ഒരു കള്ളം പറഞ്ഞതാ ബ്രോ ”
വെറുതെ അല്ല മീരയുടെ മുഖത്ത് ഒരു സങ്കടവും ഇല്ല. ഭയങ്കര സന്തോഷം ആണ് അവൾക്ക്.
മീര : ” എന്താ ഒരു രഹസ്യം…… ”
മനു : ” ഏയ് ഒന്നുമില്ല അച്ഛൻ ഉടനെ വരുമെന്ന് ജയനോട് പറഞ്ഞതാ ”
മീര : ” ഹ്മ്മ്മ്….. ജോയലേട്ടാ ഒരു കളി കൂടി കളിക്കുന്നോ ”
ജോയൽ : ” എന്റമ്മോ……… നിന്നോട് കളിച്ചാൽ ഞാൻ തോക്കും ”
മീര : ” എന്നാൽ മനുവേട്ടൻ കളിക്ക് ”
മനു : ” ഏയ്…… മീര അകത്തോട്ടു ചെല്ല് അച്ഛൻ വരുമ്പോൾ പോകാൻ റെഡി ആയി നിക്ക് ”
മീര അത് കേട്ട് കളി മതിയാക്കിയ നിരാശയിൽ അകത്തേക്ക് പോയി.
ഞാൻ മനുവിന്റെ കയ്യ് പിടിച്ചു നെഞ്ചിൽ വച്ചു. അവരെ പോലെ ഉള്ള കൂട്ടുകാരെ കിട്ടണമെങ്കിൽ നൂറു ജന്മം ജനിക്കണം.