****
****
****
നായകന്റെ വീട്
രാവിലെ സീത(നായകന്റെ അമ്മ) എഴുന്നേറ്റു വന്നു. പതിവിന് വിപരീതം ആയി പൂജമുറിയിൽ വിളക്ക് കാണാഞ്ഞത് അവരെ അതിശയിപ്പിച്ചു. സാധാരണ തന്നെക്കാൾ മുന്നേ ഉണരുന്നത് മീരയാണ്. എന്നും അതിരാവിലെ എഴുന്നേറ്റു സൂര്യ നമസ്കാരം ചെയ്തു കുളിച്ചു വിളക്ക് വയ്ക്കുന്ന പെണ്ണാണ്. ഇന്നെന്തു പറ്റി. ആ ഉറങ്ങി പോയിക്കാണും എന്ന് കരുതി. കോളേജ് ഇല്ലല്ലോ പിള്ളേർ ഉറങ്ങിക്കോട്ടെ.
മണി എട്ടായിട്ടും പിള്ളേരെ താഴേക്ക് കാണാതെ വന്നപ്പോൾ സീതയ്ക്ക് സംശയം ആയി. എത്രയൊക്കെ വന്നാലും മീര ഇത്രയും വൈകി എഴുന്നേൽക്കില്ല. സീത അതുകൊണ്ടു മുകളിലേക്ക് പടികൾ കയറി ചെന്നു.
മീരയുടെ മുറി ശൂന്യം. ശ്ശെടാ ഇവൾ ഇതെവിടെ പോയി രാവിലെ. സീത ടെറസിൽ പോയി നോക്കി. അതിനു ശേഷം അവര് ജയകൃഷ്ണന്റെ മുറിയിലേക്ക് പോയി. നോക്കുമ്പോ അവനെയും കാണാനില്ല. ശ്ശെടാ 10 മണിക്ക് എഴുന്നേറ്റു വരുന്നവൻ ഇതെവിടെ പോയി. ഇനി രണ്ടും കൂടി മോർണിങ് ജോഗിങ് വല്ലതും തുടങ്ങിയോ?. അങ്ങനെ ആണെങ്കിലും പറയാതെ പോകില്ലല്ലോ. സീത സംശയത്തോടെ താഴെ വന്നപ്പോൾ പ്രഭാകരൻ കുളിച്ച് ഒരുങ്ങി ബാങ്കിൽ പോകാൻ തയ്യാറാകുന്നു.
പ്രഭാകരൻ : ” സീതേ ഭക്ഷണം എടുത്ത് വയ്ക്ക് ”
സീത : ” മനുഷ്യാ പിള്ളേരെ രണ്ടിനെയും കാണാനില്ല ”
പ്രഭകാരൻ : ” കാണാനില്ലെന്നോ ”
സീത : ” അവളെ ഇത്ര നേരം കാണാതെ വന്നപ്പോൾ ഞാൻ മുറിയിൽ ചെന്നു നോക്കി. രണ്ടും ഇല്ല അവിടെ. പുറത്ത് അവന്റെ ബൈക്കും ഇല്ല ”
പ്രഭാകരൻ : ” ഇതെവിടെ പോയി രണ്ടും. ആ ഇപ്പോളത്തെ പിള്ളേർ അല്ലെ രാവിലെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിക്കാണും ”
സീത : ” ഹാ….. ചെക്കന്റെ കാര്യം വിട്. നമ്മളോട് പറയാതെ ഒന്നും ചെയ്യാത്ത പെണ്ണാ. ഇതിപ്പോ എന്ത് പറ്റി. ”
ഹാളിലെ മേശപ്പുറത്തു വച്ചിരിക്കുന്ന പേപ്പർ അപ്പോളാണ് പ്രഭാകരൻ കണ്ടത്. വല്ല നോട്ടീസ് മറ്റൊ ആകും എന്ന് കരുതി പുള്ളി അതെടുത്തു നോക്കി.
✒️✒️📝പ്രിയപ്പെട്ട അച്ഛാ അമ്മേ
എനിക്ക് മീരയെ ഇഷ്ടമാണ്. കല്യാണം കഴിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം. അവൾക്കും പരിപൂർണ സമ്മതം ആണ്. ഞങ്ങൾ പോകുന്നു. ഞങ്ങളെ ശപിക്കരുത്. ഞങ്ങളെ തേടി വരുകയും ചെയ്യരുത്.
മാപ്പ്
മാപ്പ്
മാപ്പ്
എന്ന് സ്വന്തം ജയകൃഷ്ണൻ 📝✒️✒️
അത് വായിച്ചതും പ്രഭാകരൻ തളർന്ന് സോഫയിലേക്ക് വീണു.
സീത : ” എന്താ എന്ത് പറ്റി ”
സീത ആ കത്ത് തട്ടിപ്പറിച്ചു വാങ്ങിച്ചു. അത് വായിച്ചതും അവര് നിലത്തേക്ക് ഇരുന്ന് പൊട്ടിക്കരയാൻ തുടങ്ങി. പ്രഭാകരൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ സോഫയിൽ അസ്ത്രപ്രജ്ഞൻ ആയി ഇരുന്ന് പോയി.