എല്ലാമെല്ലാമാണ് 6 [Jon snow] [Climax]

Posted by

മീര : ” പ്രശ്നം ഒന്നും ആകില്ലല്ലോ ”

ഞാൻ : ” ഇല്ല പെണ്ണെ. നീ പേടിക്കാതെ ഇരുന്നാൽ മതി ”

മീര : ” ഹ്മ്മ്മ് ”

പിറ്റേന്ന് രാത്രിയിൽ ഒരു 12 മണി ആയിക്കാണും. ഞാനും മീരയും അത്യാവശ്യം ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു. അലമാരയിൽ നിന്ന് കുറച്ചു പണം ഞാൻ എടുത്തിരുന്നു. ഞാൻ ഒരു കത്ത് എഴുതി ഹാളിലെ മേശപ്പുറത്തു വച്ചു.

മീര അച്ഛനും അമ്മയും കൂടി കിടന്നുറങ്ങുന്ന മുറിയിലേക്ക് പോകാൻ തുടങ്ങി.

ഞാൻ : ” എങ്ങോട്ടാ പെണ്ണെ ”

മീര : ” അനുഗ്രഹം വാങ്ങിക്കാൻ. അച്ഛന്റെ കാലിൽ തൊട്ട് തൊഴുതിട്ട് വരാം. ”

ഞാൻ : ” എടി മമമ…….മണ്ടി. വേറെ ഒരു പണിയുമില്ലേ. അച്ഛൻ ഉണരാതെ പെട്ടെന്ന് പോകാൻ നോക്കാം ”

മീരയ്ക്ക് നിരാശ ആയിരുന്നെങ്കിലും ഞാൻ പറഞ്ഞത് അനുസരിച്ചു.

മെല്ലെ ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങി. വാതിലിന്റെ കിരികിരി ശബ്ദം കേൾക്കാതെ വാതിൽ ചാരി.

ഒച്ച ഉണ്ടാക്കാതെ ഞാനും മീരയും ബൈക്ക് തള്ളി വെളിയിൽ ഇറക്കി. സാവധാനം ഞങ്ങൾ ഗേറ്റ് അടച്ചു. ഞാൻ ബൈക്കിൽ കയറി ഇരുന്നു.

മീര : ” ഏട്ടാ എനിക്ക് പേടി ഉണ്ട് ”

ഞാൻ : ” ഞാനില്ലേ ”

അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു. ഞാൻ അവളുടെ കയ്യിൽ അമർത്തി.

ഞാൻ : ” കേറ്. പെട്ടെന്ന്. ”

മീര വീടിനെ നോക്കി നിന്നിട്ട് കരയാൻ തുടങ്ങി.

ദൈവമേ പെണ്ണിതെന്ത് ഭവിച്ചാ.

മീര : ” വേണ്ടാ ഏട്ടാ പോവണ്ട. നമുക്ക് പോവണ്ട ”

ഞാൻ : ” എടി ഇപ്പൊ ഇങ്ങനെ പറയല്ലേ. ചക്കരയല്ലേ കയറു മോളു. ”

മീര : ” അച്ഛനും….. അമ്മയും രാവിലേ നോക്കുമ്പോ നമ്മളെ കാണില്ലെങ്കിൽ വിഷമിക്കും…… പോവണ്ട നമുക്ക് ”

ദൈവമേ ഇങ്ങനെ ഒരുത്തിയെ ആണല്ലോ എനിക്ക് തന്നത്. എന്തൊരു സ്നേഹം.

ഞാൻ : ” മോളെ എനിക്കും വിഷമം ഉണ്ട്. നീ ആലോചിച്ചു നോക്ക്. നമ്മളുടെ കല്യാണം ഒക്കെ കഴിയുമ്പോൾ അച്ഛനും അമ്മയും ഈ വിഷമം ഒക്കെ മറക്കില്ലേ. ഇത് ഒരു ചെറിയ വിഷമം അല്ലെ ഒള്ളു ”

മീര : ” ഹ്മ്മ് ”

ഞാൻ : ” എന്നാ കരച്ചിൽ നിർത്ത് ”

മീര അവളുടെ ചുരിദാറിന്റെ ഷാൾ കൊണ്ട് കണ്ണീര് ഒപ്പി കരച്ചിൽ നിർത്തി.

ഞാൻ : ” ഇനി പൊന്നുമോൾ വണ്ടിയിൽ കയറ്. ഏട്ടൻ പ്രോമിസ് ചെയ്യുന്നു നമ്മൾ ഇങ്ങോട്ട് തന്നെ തിരിച്ചു വരും ”

Leave a Reply

Your email address will not be published. Required fields are marked *