എല്ലാമെല്ലാമാണ് 6 [Jon snow] [Climax]

Posted by

അച്ഛൻ : ” അപ്പൊ അത്രയും മൂക്കുമ്പോ വാ നീ ”

അച്ഛന്റെ വാക്കുകൾ ഉറച്ചതായിരുന്നു.

******
******
******

കൊട്ടും കുരവയും നാദസ്വരവും മുഴങ്ങി. കല്യാണ മണ്ഡപത്തിൽ വെള്ളയും വെള്ളയും ഇട്ട് ഇരിക്കുകയാണ് ഞാൻ. എന്റെ തൊട്ടടുത്ത് ഇടത് വശത്ത് ചുവന്ന പട്ടു സാരിയിൽ സർവാഭരണ വിഭൂഷിതയായി മീരയും. നമ്രമുഖിയാണവൾ. അവൾ തലകുനിച്ചു താഴേക്ക് നോക്കി ഇരുന്നു.

കൊട്ട് മുറുകി. അച്ഛൻ താലി എടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി. മീരയുടെ മുടി അമ്മ പുറകിൽ അല്പം ഉയർത്തി. ഞാൻ ആ താലി അവളുടെ കഴുത്തിൽ ബന്ധിച്ചു. അവൾ തൊഴുകയ്യോടെ കണ്ണടച്ച് ഇരുന്നു.

” എന്നാലും ഞാൻ കരുതിയത് സ്വന്തം പെങ്ങൾ ആണെന്നാ ”

” ഹാ അല്ലെടോ പ്രഭാകരന്റെ അനിയന്റെ മോളാ…. കൊച്ചിലെ മുതലെ ഇവരല്ലേ വളർത്തിയത് ”

” ആഹ് പക്ഷെ എനിക്ക് അറിയില്ലായിരുന്നു…. ”

ഇങ്ങനെ ഒക്കെ മുറുമുറുപ്പ് ആൾക്കാരുടെ ഇടയിൽ ഉണ്ടാകുന്നുണ്ടെങ്കിലും യാതൊരു പ്രശ്നവും ഉണ്ടായില്ല.

ഞാൻ അവളുടെ കൈ പിടിച്ച് അഗ്നിക്ക് മൂന്ന് വലം വച്ചു. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിച്ചു. അച്ഛനും അമ്മയും ഞങ്ങളെ തലയിൽ തൊട്ട് അനുഗ്രഹിച്ചു.

പിന്നീട് ഫോട്ടോ എടുക്കൽ പരിപാടി ആയിരുന്നു. ഞാനും മീരയും അച്ഛനും അമ്മയും ആദ്യത്തെ ഫോട്ടോ. അച്ഛന്റെ കുടുംബത്തിലെയും അമ്മയുടെ കുടുംബത്തിലെയും വീട്ടുകാരും കസിൻസും ഒക്കെ വന്നു ഞങ്ങളോടൊപ്പം ഫോട്ടോ എടുത്തു.

പെട്ടെന്ന് ഒരാൾ വന്നു മീരയുടെ വയറിൽ ഒന്ന് കുത്തി. ഞങ്ങളുടെ കൂടെ പഠിച്ച റോസി ആയിരുന്നു അത്.

റോസി : ” കള്ളി പെണ്ണെ……. ചുമ്മാതെ അല്ല അന്ന് നീ എന്നെ ബാത്‌റൂമിൽ കൊണ്ട് പോയി എന്റെ വയറ്റിൽ കുത്തിയത്. കള്ള ബടുവ ”

മീര നാണിച്ചു തല താഴ്ത്തി.

റോസി : ” ഞാനും വിചാരിച്ചു ചേട്ടനെ വായിനോക്കിയാൽ അനിയത്തിക്ക് ഇത്ര പൊള്ളണ്ട കാര്യം ഇല്ലല്ലോ എന്ന് ”

മീര ഒരു കള്ള ചിരി ചിരിച്ചു. പിന്നെ എന്റെ ക്ലാസ്സിൽ ഉള്ള എല്ലാവരും വന്നു ചുറ്റും നിന്നു. എല്ലാവരും കൂടി ഒരു ഗ്രൂപ്പ്‌ ഫോട്ടോ. അതിനുശേഷം എന്റെ കൂടെ ഫുട്ബോൾ കളിക്കുന്നവർ, മറ്റു സുഹൃത്തുക്കൾ.

അതിന് ശേഷം മജീദിക്കയും ഫാമിലിയും വന്നു. സുഹ്‌റ മീരയുടെ അടുത്ത സുഹൃത്ത് ആയിരുന്നു. അവർക്ക് ശേഷം ബഷീറിക്ക വന്നു. ഏറ്റവും ഒടുവിൽ എല്ലാത്തിനും സഹായിച്ച മനുവും ജോയലും.

ജോയൽ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ചു കിടിലൻ ഹെയർ സ്റ്റൈൽ ഒക്കെ ആയിട്ടാണ് വന്നിരിക്കുന്നത്.

മീര : ” ഇതെന്താ ജോയലേട്ടാ തലയിൽ കിളിക്കൂടാണോ ”

Leave a Reply

Your email address will not be published. Required fields are marked *