എല്ലാമെല്ലാമാണ് 6 [Jon snow] [Climax]

Posted by

ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ബഷീറിക്ക അങ്ങോട്ട്‌ വന്നു.

ബഷീർ : ” അപ്പൊ ഇതാണ് അന്റെ മൊഞ്ചത്തി. എന്താണ് മോള്ടെ പേര് ”

മീര : ” മീര….. ”

ബഷീർ : ” കൊള്ളാം നല്ല പേര്. ഇങ്ങടെ അച്ഛനും മജീദും കൂടി ഇങ്ങോട്ട് വരും ഇപ്പൊ. ഒന്നും പേടിക്കണ്ട ഇക്കാ നോക്കിക്കോളാം എല്ലാം. ”

മീര എല്ലാം തലകുലുക്കി സമ്മതിച്ചു.

പക്ഷെ എനിക്ക് ഭയം ഉണ്ടായിരുന്നു അച്ഛൻ എങ്ങനെ ആയിരിക്കും പ്രതികരിക്കുക. ഓർക്കുമ്പോൾ മുട്ട് വിറയ്ക്കുന്നു. ഞാൻ പേടിച്ചു രണ്ട് തവണ പോയി മൂത്രമൊഴിച്ചു എന്നിട്ടും മൂത്രം ഒഴിക്കാൻ മുട്ടുന്ന ഫീൽ. അരമണിക്കൂർ കഴിഞ്ഞു കാണും അച്ഛന്റെ കാറിന്റെ ശബ്ദം കേട്ടു. മുറ്റത്തേക്ക് അച്ഛന്റെ കാർ വന്നു കയറുന്നു.

അവിടുന്ന് ഇറങ്ങി ഓടിയാലോ എന്ന് തോന്നി. മുട്ട് വിറച്ചു ഞാൻ അനങ്ങാതെ നിന്ന് പോയി.

മീരയുടെ മുഖത്ത് സന്തോഷം. അവളുടെ വിചാരം അച്ഛൻ സന്തോഷത്തോടെ വരികയാണെന്നാണ്.

കാറിൽ നിന്നും അച്ഛനും മജീദിക്കയും അമ്മയും ഇറങ്ങി. അച്ഛൻ വേറെ ആരെയും ശ്രദ്ധിച്ചില്ല. അച്ഛൻ നേരെ വീടിനകത്തേക്ക് കയറിവന്നു. എന്നെ കണ്ടതും ദേഷ്യം കൊണ്ട് ആ മുഖം ചുവന്നു. അച്ഛൻ എന്റെ തൊട്ടടുത്ത് എത്തി. ഞാൻ പേടിച്ചു വിറച്ചു. അച്ഛൻ എന്റെ കോളറിൽ തൂക്കി പിടിച്ചു.

അച്ഛൻ : ” ഒരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ. ”

അച്ഛൻ കൈ ഉയർത്തിയത് കണ്ടു മീര ഞെട്ടി. അവൾ അപ്പൊ തന്നെ താഴേക്ക് വീണ് അച്ഛന്റെ കാലിൽ ചുറ്റി പിടിച്ചു.

മീര : ” എന്നെ തല്ലിക്കോ ഏട്ടൻ അല്ല ഞാൻ കാരണമാ എല്ലാം ”

മദിച്ചു വരുന്ന കൊമ്പനെ പോലെ നിന്ന അച്ഛൻ പെട്ടെന്ന് തണുത്തു. മീരയുടെ കണ്ണീർ അച്ഛന്റെ കാലിൽ വീണു. അച്ഛൻ എന്നെ വിട്ട് അവളെ എഴുന്നേൽപ്പിച്ചു.

അച്ഛൻ : ” മോളെ…… എന്തിനാ മോളെ ഇറങ്ങി പോയെ…… അച്ഛനോട് പറയാമല്ലോ…… ”

അച്ഛൻ കരഞ്ഞു പോയി. മീരയെ കെട്ടിപിടിച്ചു അച്ഛൻ അവളുടെ തലയിൽ ചുംബിച്ചു കരഞ്ഞു പോയി.

എന്നാൽ തൊട്ടുപുറകെ അമ്മ കേറി വന്നു. എന്നെ കണ്ടതും അമ്മ എന്റെ അടുത്ത് വന്നിട്ട് എന്റെ തോളിൽ ഒറ്റയടി. ” ആാവൂ ”

അമ്മ : ” വീട്ടീന്ന് ഇറങ്ങി പോകുവോടാ നീ പോകുവോന്ന്……. ”

അമ്മ എന്നെ തോളിലും ഒക്കെ തല്ലാൻ തുടങ്ങി. വേദന ചെറുതായി ഉണ്ടെങ്കിലും തല്ല് കുറച്ച് വാങ്ങിയാൽ ആ ദേഷ്യം അങ്ങ് തീരും എന്ന് എനിക്ക് അറിയാമായിരുന്നു.

ഞാൻ അമ്മയുടെ കൈയ്യിൽ പിടിച്ചു. അപ്പോളേക്കും അമ്മ കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *