എല്ലാമെല്ലാമാണ് 6
Ellamellamaanu Part 6 | Author : Jon Snow | Previous Part
****
****
****വീട്ടിലേക്ക് വന്ന ഞാൻ നേരെ മീരയുടെ മുറിയിലേക്ക് ഓടി. അവൾ അവിടെ ഇരുന്ന് പഠിക്കുക ആയിരുന്നു. അച്ഛന്റെ തീരുമാനം അറിഞ്ഞതിനു ശേഷം അവൾ ആകെ സങ്കടത്തിൽ ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ സന്തോഷം അഭിനയിക്കും എങ്കിലും അവൾ ഒറ്റയ്ക്കിരിക്കുമ്പോളും എന്റെ അടുത്ത് വരുമ്പോളും വളരെ ദുഖിത ആയിരുന്നു. ഇപ്പോൾ പഠിച്ചു കൊണ്ട് ഇരിക്കുക ആണെങ്കിലും അവളുടെ മുഖത്ത് ഒരു മ്ലാനത ഉണ്ട്.
ഞാൻ നേരെ ചെന്ന് കസേരയിൽ നിന്നും അവളെ പൊക്കി എടുത്ത് കറക്കി.
” ആഹ് ” പെട്ടെന്ന് അവളൊന്ന് പേടിച്ചു ഞെട്ടി.
സങ്കടത്തിൽ ആയിരുന്നു എങ്കിലും പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്നു ചിരിച്ചു. പക്ഷെ പെട്ടെന്ന് യഥാർത്ഥ ലോകത്തേക്ക് തിരിച്ചു വന്നപ്പോൾ അവളുടെ ചിരി മാഞ്ഞു.
ഞാൻ അവളെ കട്ടിലിലേക്ക് ഇട്ടിട്ട് അവളുടെ മുഖം പിടിച്ച് വച്ച് ഒരു ചുംബനം കൊടുത്തു.
മീര എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ എന്നെ തള്ളി മാറ്റി.
മീര : ” എന്താ ഏട്ടാ ഇത്…… അമ്മയെങ്ങാനും കേറി വന്നാൽ…… ”
ഞാൻ : ” സന്തോഷം കൊണ്ടാടി പെണ്ണെ ”
മീര : ” എന്ത് ഉണ്ടായി. മാച്ച് ജയിച്ചോ ”
ഞാൻ : ” ഒലക്ക…. അതൊന്നും അല്ല. നിന്നെ ഞാൻ കെട്ടാൻ പോകുവാ ”
മീരയുടെ മുഖം ഒന്നു വിടർന്നു പക്ഷെ വീണ്ടും വാടി.
മീര : ” എങ്ങനെ ”
ഞാൻ : ” അതൊക്കെ ഉണ്ട് ”
മീര : ” എങ്ങനെ എന്ന് പറ ഏട്ടാ. ഞാൻ ഇവിടെ ഉരുകുവാ ”
ഞാൻ : ” ഒരു പ്ലാൻ ഉണ്ട്. പക്ഷെ ഒളിച്ചോടണം ”
മീരയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.
മീര : ” അത് നടക്കില്ല. ഞാൻ പറഞ്ഞതല്ലേ എനിക്ക് അതിന് വയ്യാന്നു ”
ഞാൻ : ” എടി ഒളിച്ചോടേണ്ട. അതുപോലെ അഭിനയിച്ചാൽ മതി ”
മീര : ” എങ്ങനെ…… മനസിലായില്ല ”
ഞാൻ : ” ഒളിച്ചോടിയാൽ നിനക്ക് ഉള്ള പ്രശ്നം എന്താ ”
മീര : ” അച്ഛനെയും അമ്മയെയും നഷ്ടപ്പെടും. അതാണ് എനിക്ക് വിഷമം. ”
ഞാൻ : ” അതാണ്…… അപ്പൊ നമ്മൾ ഒളിച്ചോടുന്നത് പോലെ അഭിനയിക്കും. അപ്പൊ അച്ഛനും അമ്മയും നമ്മളെ തേടി വരും. അപ്പൊ അവർക്ക് മനസിലാവും നമ്മൾ തമ്മിലുള്ള ഇഷ്ടം. ”