വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Posted by

” ഡാ അളിയാ നീയിന്ന് പോകല്ലെ അവന്മാരുടെ ഇടികൊണ്ട് ചാകും

” രണ്ടിടി കിട്ടുന്നത് നല്ലതാ അവളെ മുമ്പിൽ വെച്ചുതന്നെ അവന്മാര് ഇടിച്ചിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുകയാണ്

” അതെന്താടാ അങ്ങനെ??

” തന്നെ കാണാൻ പുറകെ വന്നപ്പോഴല്ലെ ഈ പാവം ചേട്ടന് തല്ല് കിട്ടിയതെന്ന തോന്നലിൽ ചിലപ്പോൾ അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞാലോ””’

” ഓഹ് അങ്ങനെ കൊള്ളാം നല്ല ബുദ്ധി

” ബസെടുത്തു ഞാൻ പോണ്

” അളിയാ പോകല്ലേ ഞങ്ങള് കാര്യമായിട്ട് പറയേണ് പറഞ്ഞാൽ കേട്ടില്ലെങ്കിൽ അന്ന് കോളേജിൽ വെച്ച് കിട്ടിയ പോലെ നിനക്കിന്നും കിട്ടും

” സാരമില്ലെടാ തല്ല് കൊടുക്കാൻ മാത്രമുള്ളതല്ല കൂടെക്കൂടെ കിട്ടുകയും വേണം പിന്നെ ഇന്ന് തല്ല് കിട്ടിയാൽ ഇന്നുതന്നെ തിരിച്ചു കൊടുക്കാനും എനിക്കറിയാം..ശെരി

” ഈ മൈരൻ പോയി വേടിക്കട്ട് നീ വാ നമുക്ക് പോകാം

‘ ഞാൻ വണ്ടിയെടുത്ത് ബസിനു പുറകെ വിട്ടു..

°° അവന്മാര് പറഞ്ഞതുപോലെ ദൈവമേ ഇടി വല്ലതും കിട്ടോ ഹാ വരുന്നടുത്ത് വെച്ച് കാണാം

‘ ശക്തമായ നെഞ്ചിടിപ്പോടെ വണ്ടി ബസിനു പുറകെ പോയി..അവന്മാർ അവിടെ കാണില്ല എന്ന വിശ്വാസത്തോടെ..ബസ് അവളുടെ വീടിനു മുന്നിൽ നിന്നു..ആ കരിനാക്കൻമാർ പറഞ്ഞപോലെ തന്നെ സംഭവിച്ചു അവന്മാർ അവിടെ തന്നെ ഉണ്ടായിരുന്നു..എന്നെ കണ്ടതും എൻ്റെ മുന്നിലേക്ക്‌ ഓടി വന്നു ഭാഗ്യത്തിന് ഇന്ന് മൂന്നു പേരെ ഉണ്ടായിരുന്നുള്ളു..അവളിറങ്ങി ബസ് നീങ്ങി എന്നെ വീക്ഷിച്ചുകൊണ്ട് ഗേറ്റ് തുറന്നതും എൻ്റെ ഇടതു കവിളിൽ നല്ലൊരടി ഭാഗ്യം അവള് കണ്ടു അതാണെന്റെ ആവശ്യവും..ഇടി കൊള്ളാൻ എനിക്കൊരു മടിയും തോന്നിയില്ല കാരണം അവന്മാരോട് വെല്ലുവിളിച്ചാണ് ഈ വരവ്

” നിന്നോട് ഇവിടെ കണ്ടുപോകരുതെന്നല്ലേടാ മൈരേ പറഞ്ഞിട്ടുള്ളത്

‘ ഞാനൊന്നും മിണ്ടിയില്ല..പിന്നെ ഇടിയുടെ പൂരമായിരുന്നു..വണ്ടിയിൽ ഇരുന്നുതന്നെ കൈപൊക്കി തലമറച്ച്‌ വെച്ചിട്ട് എല്ലാം ഞാനേറ്റുവാങ്ങി ഒന്നും നഷ്ടപ്പെടുത്തിയില്ല..കണ്ട ആരുടെയോ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോളാണ് അവന്മാര് ഇടി നിറുത്തിയത്..ആരൊക്കെയോ അവന്മാരെ പിടിച്ചുമാറ്റിയിരുന്നു കൂട്ടത്തിൽ അവളും വായിൽ കൈവെച്ച് നിൽക്കുന്നുണ്ടായിരുന്നു..എല്ലാവരും എന്നോടാണ് പ്രശ്നം തിരക്കിയത് അവന്മാർ അപ്പോഴേക്കും പോയിരുന്നു..

” ഒന്നുമില്ലങ്കിളെ മുമ്പുണ്ടായ വ്യക്തിവൈരാഗ്യം തീർത്തതാ

‘ അതുംപറഞ്ഞ് ഞാൻ വണ്ടിയെടുത്തു പോയി..ഭാഗ്യത്തിന് മുറിവോ ചതവോ ഒന്നുമില്ലായിരുന്നു..എനിക്ക് ഇന്നുതന്നെ തിരിച്ചടിക്കണം അതുകൊണ്ട് ഞാൻ വീട്ടിൽ പോയില്ല അഞ്ചര ആകാൻ ക്ലബ്ബിൽ കാത്തിരുന്നു അവിടെ ആരുമുണ്ടായിരുന്നില്ല

°° സാധാരണ മൂന്നാലു പേരെങ്കിലും കാണുന്നതാണല്ലോ ഇന്നാരുമില്ലെ??

‘ കിട്ടിയ തല്ല് തിരിച്ചു കൊടുക്കാതെ വീട്ടിൽ കയറില്ലെന്നുള്ള വാശിയായിരുന്നു

” ഹലോ അമ്മേ ഞാൻ വരുമ്പോൾ ലേറ്റ് ആകും

” നീ ഇപ്പോൾ എന്നും ലേറ്റ് ആയിട്ടാണ് വീട്ടിൽ വരുന്നത് മര്യാദക്കുവന്ന് ട്യൂഷന് പോകാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *