വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Posted by

” ചിലപ്പോൾ ഞാനുദ്ദേശിക്കുന്നതല്ലെങ്കിലോ ചേട്ടൻ പറ

” അതിപ്പൊ….നിക്ക് ഞാൻ പറയാം

” ഞാൻ നിക്കേണ്

‘ പിന്നെ ഉള്ളിലെ ധൈര്യമെല്ലാം സംഭരിച്ച്‌ പറഞ്ഞു

” എനിക്ക് കുട്ടിയെ ഇഷ്ടമാണ്..കുട്ടി പെട്ടെന്നൊരു മറുപടി പറയണ്ട ആലോചിച്ചിട്ട് ഇഷ്ടമാണെന്ന് പിന്നെ പറഞ്ഞാൽ മതി

” അയ്യെടാ….ചേട്ടൻ സ്വപ്നയെന്ന ചേച്ചിയുമായി ലൈനല്ലെ!!പിന്നെന്തിനാണ് എന്നോട് ഇങ്ങനൊക്കെ പറയുന്നെ??

” ആര് പറഞ്ഞു!!അങ്ങനെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അങ്ങനൊന്നുമില്ല..

” ഞാനങ്ങനെയല്ല അറിഞ്ഞത് ചേട്ടനിപ്പോഴും ആ ചേച്ചിയുമായി ലൈനാണെന്നാ

” അയ്യോ അല്ല സത്യം അതൊക്കെ എപ്പോഴേ ബ്രേക്കപ്പായി

” എന്തായാലും എനിക്ക് ചേട്ടനെ ഇഷ്ടമല്ല പോരെ ഞാൻ പോകുന്നു

” ഏയ്‌ അങ്ങനെ പറഞ്ഞിട്ട് പോകല്ലേ ആലോചിച്ച്‌ പറഞ്ഞാൽ മതി

” ആലോചിച്ച്‌ തന്നെയാ പറഞ്ഞെ ചേട്ടൻ പോയെ

” ശ്ശെ

” എന്താടാ അവള് ദേഷിച്ചാണല്ലൊ പോകുന്നെ!!

” ആ മൈര് സ്വപ്നയുടെ കാര്യം ഇവൾക്ക് അറിയാമായിരുന്നു

” അവളെന്തു പറഞ്ഞു??

” എന്ത് പറയാൻ മുഖത്ത് നോക്കി ഇഷ്ടമല്ലെന്ന് പറഞ്ഞു

” തോന്നി അടിപൊളിയൊരു പെണ്ണിനെ കളഞ്ഞിട്ടല്ലെ നീയിവളെ നോക്കിയെ നിനക്കിതു തന്നെ വേണം

” നീ കളിയാക്കണ്ട ഇവളെ വളച്ചിട്ടില്ലെങ്കിൽ എൻ്റെ പേര് ഐറിഷെന്നല്ല

” നമുക്ക് കാണാം

” ആ കാണാം നിൻറെ വെല്ലുവിളി ഞാനേറ്റെടുത്തിരിക്കുന്നു

‘ അവന്മാരെല്ലാം എന്നെ കളിയാക്കി എല്ലാപേരോടും വെല്ലുവിളിച്ചു..വൈകിട്ട് കോളേജ് വിട്ടപ്പോൾ അവളുടെ പുറകെ പോകാൻ ഫൈസലിനെ വിളിച്ചു

” ഡാ അളിയാ വാടാ പോകാം

” എങ്ങോട്ട്??

” അവളുടെ പുറകെ

” അവൾക്ക് നിന്നെ ഇഷ്ടമല്ലെന്നല്ലേടെ പറഞ്ഞെ പിന്നെന്തിനാണ് മണപ്പിച്ച്‌ പോകുന്നത്?

” ആദ്യം പെണ്ണുങ്ങള് അങ്ങനെ തന്ന എടുത്തുചാടി ഒരാളോട് യെസെന്ന് പറയോ ഇല്ല പതുക്കെ പതുക്കെ നമ്മുടെ വരുതിയിൽ ആക്കണം

” നീയിന്നവളെ പുറകെ പോയാൽ അവിടുത്തെ പയ്യന്മാർ നിന്നെ പറക്കിയിട്ടിടിക്കും ഞാൻ വരുന്നില്ലളിയാ

” അതുശെരിയാ നീ വരണ്ട ചിലപ്പോൾ അവന്മാരുടെ ഇടി നീയുംകൂടി ഷെയർ ചെയ്യണ്ട ഞാനൊറ്റക്ക് വേടിച്ചോളാം….അപ്പൊ ശെരി

Leave a Reply

Your email address will not be published. Required fields are marked *