ക്രിക്കറ്റ് കളി 4 [Amal SRK]

Posted by

അഭിയും, കിച്ചുവും മാത്രമായി അവിടെ.

” നീ ചോറുണ്ണാൻ പോണില്ലേ…? ”

അഭി സംശയത്തോടെ ചോദിച്ചു.

” ഇല്ല… ചോറുണ്ണാൻ വീട്ടിൽ ചെന്നാ പിന്നെ അമ്മ എന്നെ തിരികെ ഇവിടേക്ക് വിടത്തില്ല. വീട്ടിൽ പിടിച്ചിടും. ”

” എന്നാ പിന്നെ നിനക്ക് അവന്മാരുടെ കൂടെ പൊക്കൂടെ..? ചോറുണ്ണാൻ വീട്ടിലേക്ക് വരുന്നൊന്ന് എന്നോട് ചോദിക്കുമ്പോൾ നിന്റെ വായില് എന്താ പഴം പുഴുങ്ങി വച്ചേക്കുവായിരുന്നോ…? ”

അഭി കുറച്ച് ഖനത്തിൽ ചോദിച്ചു.

” വെറുതെ അവരെ ബുദ്ധിമുട്ടിക്കണ്ടാന്ന് വിചാരിച്ചു. ”

കിച്ചു പറഞ്ഞു.

” ഹം.. നിന്റെ കൈയിൽ കാശുണ്ടോ…? ”

” ആഹ് ഒരു 20 രൂപയുണ്ട്.. ”

” എന്നാൽ വാ നമ്മുക്ക് ബേക്കറിൽ പോയി എന്തേലും കഴിക്കാം… ”

അഭി പറഞ്ഞു.

കിച്ചുവും അത് സമ്മതിച്ചു.

ഇരുവരും കൂടെ അടുത്തുള്ള ബേക്കറിയിലേക്ക് ചെന്നു.

14 രൂപയുടെ രണ്ട് പഫ്‌സ്സും, ലൈം ജ്യൂസും കുടിച് വിശപ്പടക്കി.

ശേഷം ഇരുവരും ടുർണമെന്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് നടന്നു.

” എന്നാലും എന്റെ കിച്ചു ഫസ്റ്റ് കളി തന്നെ നീ എന്ത് മാതിരി ത്തയപ്പിക്കലാ തയപ്പിച്ചത്…? 6 ഓവർ മാച്ചിൽ, രണ്ട് ഓവർ ത്തയപ്പിച്ചാലുള്ള അവസ്ഥ നിനക്ക് അറിയാലോ…? എന്തോ ഭാഗ്യത്തിനാ ആ കളി നമ്മള് ജയിച്ചത്…
നാട്ടിൽ നിന്ന് കളിക്കുമ്പോ നീ വെടികെട്ട് ബാറ്റിംഗ് ആണല്ലോ…? പിന്നെ ഇവിടെ വന്നപ്പോൾ എന്ത് പറ്റി…? ”

അഭി ചോദിച്ചു.

” അത് ആ ബാറ്റ് എനിക്ക് ശെരിയാവാഞ്ഞിട്ടാഡാ… എന്തൊരു വെയിറ്റ് ആ അതിന്…
നമ്മള് കളിക്കാൻ എടുക്കുന്ന ബാറ്റിന് ഇത്ര കനം ഇല്ലല്ലോ…”

കിച്ചു പറഞ്ഞു.

” ഓ… അപ്പൊ അത് കൊണ്ടാണല്ലേ നിനക്ക് കളിക്കാൻ കഴിയാതിരുന്നത്…? ”

” അതെ… ”

” എന്നാ നീ വീട്ടിൽ പോയി നമ്മുടെ ബാറ്റ് എടുത്തുകൊണ്ടു വാ.. ”

” അത് നടക്കില്ല… നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ.. വീട്ടിൽ പോയാൽ അമ്മ തിരികെ ഇവിടേക്ക് വിടില്ലായെന്ന്… ”

” ഇനിയിപ്പോ എന്താ ചെയ്യാ…? ”

” നിനക്ക് പൊയിക്കൂടേ…? ”

” ഞാനോ…? ”

” ആഹ്… ബാറ്റ്‌ വീടിന്റെ പുറത്ത് തന്നെയാ ഞാൻ വച്ചത്. നീ ചെന്ന് എടുത്താൽ മതി. അഥവാ അമ്മ നിന്നെ കണ്ടാൽ തന്നെ വലിയ കുഴപ്പമില്ല. എന്നെപ്പറ്റി ചോദിച്ചാൽ ക്ലാസ്സ്‌ന് പോയിന്ന് പറഞ്ഞാൽ മതി… ”

Leave a Reply

Your email address will not be published. Required fields are marked *