സാരിയുടുത്തു നിക്കുന്ന പെണ്ണിനെ കണ്ടാൽ ഇപ്പൊ 18 വയസ്സുള്ള കോളേജ് സ്റ്റുഡന്റ ആണെന്ന് പറയുകയേ ഇല്ല.
രണ്ട് പയ്യന്മാർ എന്നെയും മീരയെയും മാറി മാറി നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. വല്ല കമന്റ് അടിക്കുവായിരിക്കും തെണ്ടികൾ. കോളേജ് പിള്ളേര് തന്നെയാണ്.
അവന്മാർ കുറച്ച് നേരം എന്നെ തുറിച്ചു നോക്കി. ആ നോട്ടം അല്പം വശപ്പിശകാണോ എന്ന് എനിക്ക് തോന്നാത്തിരുന്നില്ല.
കുറച്ച് കഴിഞ്ഞപ്പോ ദേ അവന്മാർ എന്റെ നേരെ നടന്ന് വരുന്നു. മൂന്ന് പേരുണ്ട് അവർ. ഞാൻ ചെറുതായി ഒന്ന് പേടിച്ചെങ്കിലും ഒന്നും മുഖത്ത് കാട്ടാതെ നിന്നു.
ഒരുത്തൻ എന്റെ തൊട്ടു മുന്നിൽ എത്തി. എന്നേക്കാൾ ഉയരം ഉണ്ട്.
അവൻ : ” ചേട്ടാ…. ”
ഞാൻ : ” ഏ എന്താ ”
അവൻ ചിരിച്ചു കൊണ്ട് ക്യുവിൽ നിക്കുന്ന മീരയെ നോക്കി.
അവൻ : ” ഒരു പ്രശ്നം ”
ഞാൻ : ” എന്തു പ്രശ്നം ”
അവൻ ഇടയ്ക്കിടയ്ക്ക് മീരയെ നോക്കുന്നുണ്ട് എനിക്കാണെങ്കിൽ അത് ഇഷ്ടപ്പെടുന്നില്ല.
അവൻ : ” അതേയ് ബ്രോ…. ആണുങ്ങളുടെ ക്യു കണ്ടില്ലേ…. ചേട്ടന്റെ വൈഫിനെ കൊണ്ട് ഞങ്ങൾക്ക് കൂടി ടിക്കറ്റ് എടുത്ത് തരാവോ ”
ഞാൻ : ” വൈഫ്…….. ”
അത് കേട്ടപ്പോൾ എനിക്ക് കുളിരു കോരി…. അതെ എന്റെ വൈഫ് തന്നെയാ… പാവം പിള്ളേര് വെറുതെ തെറ്റിദ്ധരിച്ചു…….
ഞാൻ അവന്മാർക്ക് കൂടി ടിക്കറ്റ് ഒപ്പിച്ചു കൊടുത്തു.
അവന്മാർ : ” താങ്ക്സ് ചേട്ടാ…. താങ്ക്സ് ചേച്ചി….. ”
ടിക്കറ്റ് വാങ്ങിച്ചിട്ട് അവന്മാർ പോയ്.
വെറുതെ പിള്ളേരെ പേടിച്ചു. ഇപ്പോളത്തെ പിള്ളേര് മുഴുവൻ ഗുണ്ടകൾ ആണെന്ന് ആൾകാർക്കൊക്കെ ഒരു തെറ്റിദ്ധാരണ ഉണ്ട് അതാണ് പ്രശ്നം.
എന്തായാലും ഞാനും അവളും തേയേറ്ററിൽ കയറി. പുറകിലെ രണ്ട് സീറ്റ് ആയിരുന്നു ഞങ്ങൾക്ക്. പടം തുടങ്ങാറായപ്പോ ഞങ്ങളുടെ അടുത്ത് മുഴുവൻ കുറേ പിള്ളേര് സെറ്റ് വന്നിരുന്നു. ഇതും ഏതോ കോളേജ് പിള്ളേരാണ്. അവരുടെ കൂട്ടത്തിൽ കുറച്ച് പെൺകുട്ടികളും ഉണ്ട്.
പടം തുടങ്ങാറായപ്പോ അതിലൊരുത്തി എന്റെ അടുത്ത് വന്നു.
അവൾ : ” ചേട്ടാ…. ”
ഞാൻ : ” എന്താ ”
അവൾ : ” ചേട്ടാ ഞങ്ങൾ ഒരു സെറ്റ് ആയിട്ട് വന്നതാ. അപ്പോ രണ്ട് പേർക്ക് മാത്രം സീറ്റ് അപ്പുറത്തെ സൈഡ് ആയിപ്പോയി. ചേട്ടനും വൈഫും ഒന്ന് സീറ്റ് എക്സ്ചേഞ്ച് ചെയ്യാമോ ”
അത് കേട്ടതും എന്റെ ഉള്ളിൽ വീണ്ടും കുളിരു കോരി. ദേ വീണ്ടും ഒരാൾ വന്നിട്ട് വൈഫ് അല്ലെന്ന് ചോദിക്കുന്നു. ഞാനും മീരയും പരസ്പരം നോക്കി. നാണം കാരണം ഞങ്ങൾ പരസ്പരം മുഖത്ത് നോക്കി പുഞ്ചിരിച്ചു.