ഒരുത്തൻ : ” ഹായ് ബ്രോ…. അന്ന് നമ്മള് ഇച്ചിരി സീൻ ആയിരുന്നു. വിട്ടുകള ബ്രോ….. എന്റെ പേര് ജോയൽ ”
മറ്റവൻ : ” ഞാൻ മനു ”
ഞാൻ : ” ഹായ് ഞാൻ ജയകൃഷ്ണൻ. ഇത് മീര അനിയത്തി ആണ് ”
ജോയൽ : ” സിസ് ആണോ മച്ചാനെ നമ്മ കരുതിയെ മച്ചാന്റെ ലൈൻ ആണെന്ന ”
മനു : ” ഹായ് സിസ്…. പിണക്കമൊന്നുമില്ലല്ലോ ”
ജോയൽ : ” അല്ലാ മച്ചാനെ ഇതെന്താണ് ഷർട്ടും മുണ്ടും സാരിയുമൊക്കെ…. കോളേജിൽ ഓണം സെലിബ്രേഷൻ ആണാ….. ”
മനു : ” പോ വധൂരി…. ഇപ്പൊ ദീപാവലി അല്ലെ…. അല്ലെ ബ്രോ ”
മീര അതൊക്കെ കേട്ട് ചിരിക്കുന്നുണ്ട്.
ഞാൻ : ” ഏയ് ഒന്നുമില്ല ബ്രോ വെറുതെ ഒന്ന് ഇറങ്ങിയതാ…. ചുമ്മാ ഒരു വെറൈറ്റിക്ക് ഇട്ടന്നെ ഉള്ളൂ ”
ജോയൽ : ” മച്ചാനെ ഇത് നമ്മടെ സ്വന്തം കടയാണ്. എപ്പോളുമൊക്കെ വരണം കേട്ടാ എന്നാ നമ്മളങ്ങോട്ട് ചലിക്കുവാ. ബൈ സിസ് ”
മനു : ” മച്ചാനെ എന്നാ തെറിക്കുവാ ഓക്കേ ഇനി കാണാം ഓക്കേ സിസ് ”
അവര് അത് പറഞ്ഞു പോയി.
മീര : ” ഇവര് പാവങ്ങൾ ആയിരുന്നല്ലേ ”
ഞാൻ : ” ഗുണ്ടകൾ അല്ലെ ഇച്ചിരി ഒക്കെ ദേഷ്യം ഒക്കെ അഭിനയിക്കുന്നതാ. എന്നാലല്ലേ നാട്ടുകാർക്ക് ഒരു വില കാണു. ”
ഞങ്ങൾ മട്ടൻ ബിരിയാണി തട്ടി. മീരയ്ക്കു മുഴുവൻ വേണ്ടായിരുന്നു അതുകൊണ്ട് അവളുടെ പ്ലേറ്റിൽ നിന്നും കുറേ അവൾ വാരി എന്റെ പ്ലേറ്റിലേക്ക് ഇട്ടു. അതുകൊണ്ടു തന്നെ എന്റെ വയറ് പൊട്ടാറായി.
ഞാൻ അതുകൊണ്ട് പാർക്കിൽ പോകണ്ട എന്ന് വച്ചു. ഞങ്ങൾ നേരെ വീട്ടിലേക്ക് വന്നു.
വീട്ടിൽ കേറിയപാടെ എനിക്ക് മട്ടൻ കുറേ തട്ടിയത് കാരണം കിടക്കാൻ തോന്നി.
മീര : ” ഏട്ടാ പുതിയ ഡ്രസ്സ് ഇട്ടു നോക്ക് ”
ഞാൻ : ” ഉറക്കം വരുവാ ഒന്ന് കിടക്കട്ടെ. ”
മീര : ” എന്നാ ഞാനും കിടക്കാൻ വരാം”
ഞാൻ : ” ബാ ”
ഞങ്ങൾ രണ്ടുപേരും കട്ടിലിൽ വീണു. മീര എന്റെ കയ്യിൽ തല വച്ചു കിടന്നു. ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങി പോയി.
പിന്നീട് ഞാൻ ഉണർന്നപ്പോൾ ഏഴു മണിയായി.
മീരയെ കണ്ടില്ല. ഞാൻ ഉടുത്തിരുന്ന മുണ്ട് ഒക്കെ അഴിഞ്ഞു പോയിരുന്നു. ഞാൻ എഴുന്നേറ്റ് ഒരു നിക്കർ ഇട്ടു താഴേക്ക് ചെന്നു. മീര അടുക്കളയിൽ പണിയിലാണ്.
മീര : ” ആ ഉണർന്നോ….. ദേ ചായ തരാം ”