ബീന പറഞ്ഞു.
” അതൊന്നും കുഴപ്പമില്ല ടീച്ചറെ… ടീച്ചർ എനിക്ക് അന്ന്യയൊന്നുമല്ലല്ലോ.. ”
അയാൾ പറഞ്ഞു.
” എന്നാലും സാറിന് ഇതൊക്കെ വലിയ നഷ്ടമല്ലേ…? ”
” ആ നഷ്ടം ഞാൻ അങ്ങ് സഹിച്ചു… ”
അയാൾ പറഞ്ഞു.
ബീന ചിരിച്ചുകൊണ്ട് അയാളുടെ കയ്യിലൊന്ന് പിച്ചി.
പെട്ടന്നാണ് അയാളുടെ ശ്രദ്ധ സുചിത്രയിലേക്ക് എത്തിയത്.
സുചിത്ര അയാളെ നോക്കി ചിരിച്ചു കാണിച്ചു.
അയാൾ തിരിച്ചും ചിരിച്ചു.
” ഇതാരാ…? ടീച്ചറുടെ കൂട്ടുകാരിയാണോ…? ”
അയാൾ ചോദിച്ചു.
” അതെ..”
” എന്താ പേര്..? ”
” സുചിത്ര… ”
ബീന പറഞ്ഞു.
” നമസ്കാരം. ഞാൻ കൃഷ്ണൻ കുട്ടി. ഈ സ്ഥാപനത്തിന്റെ മാനേജറാണ്. ”
അയാൾ സുചിത്രയ്ക്ക് സ്വയം പരിചയപ്പെടുത്തി.
സുചിത്ര തിരിച്ചും അയാൾക്ക് നമസ്കാരം നൽകി.
” എന്നാ ശെരി സാറെ… ഞങ്ങള് വരട്ടെ…? ”
ബീന ചോദിച്ചു.
” ശെരി ആയിക്കോട്ടെ… താൻ ഈ കൂട്ടുകാരിയേയും കൂട്ടീട്ട് വാ. നമ്മക്ക് ഒരുദിവസം കൂടാം… ”
അയാൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
” ശെരി സാറെ… ”
യാത്ര പറഞ്ഞതിന് ശേഷം ബീനയും, സുചിത്രയും അവിടെനിന്നിറങ്ങി.
” അല്ലാ ചേച്ചിക്ക് അയാളെ എങ്ങനെയാ പരിചയം…? ”
സുചിത്ര സംശയത്തോടെ ചോദിച്ചു.
” അതൊക്കെ പറയാം നീ കാറിൽ കയറ്. ”
ബീന പറഞ്ഞു.
പർച്ചേസ് ചെയ്ത സാധനങ്ങൾ കാറിന്റെ പിൻസീറ്റിൽ വച്ചതിനു ശേഷം ഇരുവരും വണ്ടിയിൽ കയറി.
” അയാൾ എന്റെ സുഹൃത്താടി… ”
ബീന പറഞ്ഞു.
” സുഹൃത്തോ…? ഇത്രയും വലിയ തുക ക്യാൻസൽ ചെയ്യാൻമാത്രമുള്ള എന്ത് സൗഹൃദമാ നിങ്ങൾ തമ്മിലുള്ളത്…? ”