ക്രിക്കറ്റ് കളി 2 [Amal SRK]

Posted by

ക്രിക്കറ്റ് കളി 2

Cricket Kali Part 2 | Author : Amal SRK | Previous Part

 

ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി.****

രാത്രി.
പുസ്തകം അടച്ചുവച്ചതിന് ശേഷം കിച്ചു മുറിവിട്ട് ഹാളിലേക്ക് വന്നു.
സുചിത്ര ഹാളിൽ ഇരുന്ന് ടീവി കാണുകയാണ്.

” നിന്റെ പഠിത്തം കഴിഞ്ഞോ…? ”

സുചിത്ര അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

” ഇല്ല അമ്മേ.. എനി ചോറുണ്ടതിന് ശേഷം പഠിക്കാം…”

” നീ പഠിക്കാൻ ചെന്നിട്ട് അധികം സമയമൊന്നുമായിട്ടിലായല്ലോ… അപ്പോഴേക്കും വിശപ്പ് തുടങ്ങിയോ..? സമയം കൂട്ടാനുള്ള അവന്റെ ഓരോ അടവ്… ”

സുചിത്ര കുത്തി കുത്തി പറഞ്ഞു.

” അടവല്ലാ അമ്മേ… ശെരിക്കും എനിക്ക് നല്ല വിശപ്പുണ്ട്… ”

” ആഹ് ശെരി. ചോറും കറിയും ഡൈനിങ്ങ് ടേബിളിൽ വച്ചിട്ടുണ്ട്. അവിടുന്ന് എടുത്തു കഴിച്ചോ… ”

സുചിത്ര ടീവിയിൽ തന്നെ ശ്രദ്ധ കെന്ധ്രികരിച്ചു.

” അമ്മ വിളംബിത്താ… ”

സുചിത്ര മുഖം കൂർപ്പിച്ചുകൊണ്ട് കിച്ചുവിനെ നോക്കി.

” ഞാൻ ഇവിടെ ടീവി കാണുന്നത് നിനക്ക് കണ്ടൂടെ. പോത്ത് പോലെ വളർന്നു എന്നിട്ടും അവനവനു കഴിക്കാനുള്ള ആഹാരം ഒറ്റകെടുത്തു കഴിക്കാൻ ചെക്കന് മടി. ”

പിന്നെ അവൻ ഒന്നും മിണ്ടിയില്ല.
മുഖം താഴ്ത്തികൊണ്ട് ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു.

ട്രി… ട്രി…

സുചിത്രയുടെ ഫോൺ റിങ് ചെയ്തു.
അവൾ ഫോൺ അറ്റന്റ് ചെയ്തു.

” ഹലോ… രാജേഷേട്ടാ… കഴിഞ്ഞ വെള്ളിയാഴ്ച എന്തെ വിളിക്കാഞ്ഞത്…? ”
സുചിത്ര ഫോണിലെ ആളോട് സംസാരിച്ചു.

” ഒന്നും പറയേണ്ടടി കഴിഞ്ഞാഴ്ച്ച എനിക്ക് ഓവർ ഡ്യൂട്ടി ആയിരുന്നു. ലീവ് കിട്ടിയതേ ഇല്ല… ”

രാജേഷേട്ടൻ പറഞ്ഞു.

” നിങ്ങൾ എന്തിനാ ഇങ്ങനെ ഓവർ ഡ്യൂട്ടി ഒക്കെ ചെയ്യാൻ നിൽക്കുന്നത്. ഉള്ള നേരത്തുള്ള ജോലി ചെയ്താൽ പോരായിരുന്നോ…? ”

” ഓവർ ഡ്യൂട്ടി ചെയ്താൽ എക്സ്ട്രാ ക്യാഷ് കിട്ടും മോളെ. ”

” എന്നുകരുതി ഈ ഡിസ്ക്കിനു കംപ്ലയിന്റ് ഉള്ള നിങ്ങൾ ഓവർ ഡ്യൂട്ടി ചെയ്തു വെറുതെ അത് കൂടുതൽ ആകണോ…? ”

” അതൊന്നും കുഴപ്പമില്ലെടി… വലിയ അധ്വാനം ഉള്ള ജോലിയൊന്നുമല്ലല്ലോ… പിന്നെ നിന്റെ ആഗ്രഹം സാധിക്കേണ്ടെ..”

Leave a Reply

Your email address will not be published. Required fields are marked *