” നീ അമ്മ പറഞ്ഞതൊന്നും അനുസരിക്കുന്നില്ല പോലും… എന്താ ഇങ്ങനെ. പ്രായം കൂടും തോറും ഇങ്ങനെ കുട്ടികളുടെ സ്വഭാവം കാണിക്കുകയാണോ ചെയ്യേണ്ടത്…? ”
അച്ഛൻ അവനെ ശകാരിച്ചു.
” ഇല്ല അച്ഛാ… അങ്ങനെയൊന്നും ഇല്ല. ഞാൻ അമ്മ പറഞ്ഞതൊക്കെ അനുസരിക്കാറുണ്ട്. ”
” നി എന്റടുത്തു കള്ളം പറയുകയാണോ…? ”
” അല്ല അച്ഛാ… ഞാൻ കള്ളം പറഞ്ഞതല്ലാ… ഞാൻ അമ്മ പറഞ്ഞതെല്ലാം അനുസരിക്കാറുണ്ട്… ”
അവൻ ധയനിയമായി പറഞ്ഞു.
” ഹം.. ശെരി ശെരി. എനി നി കുരുത്തക്കേടൊന്നും കാണിക്കരുത്. അമ്മ പറയുന്നതെല്ലാം അനുസരിച്ചോണം. നിന്റെ എക്സാം അടുത്ത ആഴ്ചയല്ലേ. അതുകൊണ്ട് മരിയാതയ്ക്ക് പഠിക്കാൻ നോക്ക്… ”
” ശെരി അച്ഛാ… ”
” നി നിന്റെ പെങ്ങളെ കണ്ടില്ലേ… വീണ. അവൾക്ക് നിന്നെക്കാൾ രണ്ടു വയസ് കുറവാ എന്നിട്ട് അവൾ എത്ര നന്നായിട്ടാ പഠിക്കുന്നത്. അമ്മ അവളെ കുറിച്ച് ഇന്നേവരെ ഒരു കുറ്റവും എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല. ഇപ്പൊ അവൾക്ക് ക്ലാസ്സ് കഴിഞ്ഞു വെക്കേഷനാണ്. എന്നിട്ട് പോലും അമ്മയോടൊപ്പം ടീവി കാണാതെ ബുക്ക്സ് വായിക്കുന്നത് കണ്ടില്ലേ. കുട്ടികളായാൽ അങ്ങനെ വേണം. ”
” ഞാൻ അങ്ങനെ ആവാം അച്ഛാ… ”
” ഞാൻ ഈ പറയുന്നതൊന്നും നിന്നെ വിഷമിപ്പിക്കാൻ വേണ്ടിയല്ല. ഒരുപാട് കാര്യങ്ങൾ നി മനസ്സിലാക്കാനുണ്ട്. എനിക്ക് വയസായി എനി അതികം കാലം ഗൾഫിൽ കിടന്ന് കഷ്ടപ്പെടാനൊന്നും വയ്യാ. ഞാൻ ജോലി നിർത്തി നാട്ടിലേക്ക് വന്നാൽ കുടുംബം നോക്കേണ്ടത് നീയാണ്. മറ്റുള്ളവരുടെ മുൻപിൽ നമ്മുടെ കുടുംബത്തിന്റെ മാനവും, സൽപ്പേരും കളങ്കമ് വരുത്താതെ നിലനിർത്തേണ്ടത് നിന്റെ കടമയാണ്. അതെന്നും ഓർമ വേണം. ”
” ശെരി അച്ഛാ… എനി ഞാൻ അമ്മ പറയുന്നതെല്ലാം അനുസരിച്ചു നല്ല കുട്ടിയായിക്കൊള്ളാം. ”
ശേഷം അയാൾ ഫോൺ കട്ട് ചെയ്തു.
” അച്ഛൻ പറഞ്ഞത് കേട്ടല്ലോ…? അതുകൊണ്ട് മരിയാതയ്ക്ക് ഞാൻ പറയുന്നത് അനുസരിചോണം… ”
സുചിത്ര പറഞ്ഞു.
അനുസരിച്ചോളാം. അവൻ തലയാട്ടി.
രാവിലെ.
ആരോ കോളിംഗ് ബെൽ മുഴക്കി.
വീണ ചെന്ന് വാതിൽ തുറന്നു.
” ആരിത്.. ബീന മിസ്സോ…? ”
വീണ പറഞ്ഞു.
” എവിടെ നിന്റെ അമ്മ..? ”
ബീന മിസ്സ് ചോദിച്ചു.
” അമ്മ റെഡിയായില്ലാന്ന് തോനുന്നു. ”
വീണ പറഞ്ഞു.
” വീണ മോളെ നിനക്ക് എപ്പഴാ ക്ലാസ്സ് തുടങ്ങുന്നത്..? ”
” ക്ലാസ്സ് നെക്സ്റ്റ് വീക്ക് തുടങ്ങും. അഡ്മിഷൻ കിട്ടിയ കോളേജ് അങ്ങ് ദൂരെയാ. അമ്മ വീടിന്റെ അടുത്ത്. അതുകൊണ്ട് ഞാൻ നാളെ തന്നെ അവിടേയ്ക്ക് പോകും. എനി അവിടെനിന്നാവും പഠിത്തം.”
വീണ സന്ദോഷപൂർവ്വം പറഞ്ഞു.