അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 9 [രാജർഷി]

Posted by

ടാ… ചെക്കാ…നി പകൽസ്വപ്നം കണ്ട് നിൽക്കാതെ വരുന്നുണ്ടോ….ചേച്ചിയുടെ ചോദ്യം കേട്ടാണ് ഞാനെന്റെ ചിന്താമണ്ഡലത്തിൽ നിന്നുണർന്നത്…മുറ്റത്തിറങ്ങി ചേച്ചിയോടൊപ്പം നിന്നിരുന്ന ദിയയും കാർത്തുവും എന്നെ നോക്കി ആക്കിച്ചിരിക്കുന്നുണ്ടായിരുന്നു….
അടിപൊളി…അവരെ പറഞ്ഞിട്ടൊരു കാര്യവുമില്ല..എനിക്കുള്ള കുഴികൾ ഞാൻ തന്നെ കുഴിച്ചോണ്ടിരിക്കയല്ലേ…ഞാൻ ചമ്മൽ മുഖത്ത് കാണിക്കാതെ മുറ്റത്തേക്കിറങ്ങി.അല്ലെങ്കിൽ ഇപ്പോൾ എന്താ ചമ്മനുള്ളത് …കഴുത്തോളം മുങ്ങിയാൽ പിന്നെ കുളിരില്ലെന്ന് പറഞ്ഞത് പോലെ എനിക്കിപ്പോൾ ഇതൊരു ശീലമായിത്തതുടങ്ങിയല്ലോ…ഞാൻ ചേച്ചിയുടെ കയ്യിൽ നിന്ന് ബാഗ് കയ്യിൽ വാങ്ങി മുന്പിലായി നടന്നു…ചേച്ചിയും ഓരോന്ന് സംസാരിച്ചു കൊണ്ട് എന്നോടോപ്പം ചേർന്ന് നടന്നു…കുറച്ചു പിറകിലായി ചീവീടുകൾ രണ്ടും കൂടെ മത്സരിച്ചു തലവെറുപ്പിക്കുന്നുണ്ടായിരുന്നു.
ചിരിച്ചു സംസാരിക്കുന്നെങ്കിലും ചേച്ചിയുടെ മുഖത്ത് സങ്കടം നിഴലിച്ചു കാണപ്പെട്ടിരുന്നു…
എന്തിനാ…ചേച്ചിപ്പെണ്ണേ.. സങ്കടപ്പെടുന്ന…ചേച്ചിയ്ക്ക് വരണമെന്ന് തോന്നിയാൽ വന്നിട്ട് പോകാവുന്ന ദൂരമല്ലേയുള്ളൂ.. എപ്പോൾ വേണമെങ്കിലും വരാമല്ലോ…അല്ലെങ്കിൽ ചേച്ചിയ്ക്ക് കാണണമെന്ന് തോന്നുമ്പോൾ വിളിയ്ക്ക് ഞങ്ങൾ തറവാട്ടിലേക്ക് വരാം അവിടാകുംമ്പോൾ പകുതി ദൂരമല്ലേയുള്ളൂ…അച്ഛച്ചനും അമ്മമ്മയ്ക്കും സന്തോഷമാകുകയും ചെയ്യും…അപ്പോഴേയ്ക്കും ഞങ്ങൾ ബസ്റ്റോപ്പിൽ എത്തിയിരുന്നു…നിറഞ്ഞു വന്ന കണ്ണുനീർ ഷാൾ വച്ച് തുടച്ച് കൊണ്ട് ചേച്ചിയെന്നെ നോക്കിച്ചിരിച്ചു…
വേണമെന്ന് കരുതിയല്ലടാ ചെക്കാ….സാഹചര്യങ്ങൾ മനുഷ്യരെ മാറ്റുമെന്നൊക്കെ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ എനിയ്ക്ക് പുച്ഛമായിരുന്നു പറയുന്നവരോട്…എന്നാൽ ഇപ്പോൾ അനുഭവത്തിൽ വന്നപ്പോൾ….
ആ….അതൊക്കെ പോട്ടെ…ഇനിയും അത് തന്നെ സംസാരിച്ചോണ്ടിരുന്നാൽ ഞാൻ ഇനിയും എന്റെ കുട്ടന്റെ മുൻപിൽ ചെറുതാകും…ടാ.. ചെക്കാ….ഞാൻ വിളിയ്ക്കുമ്പോൾ ഫോണെടുക്കണം കേട്ടോ…പണ്ടത്തെപ്പോലെ കണ്ടില്ല കേട്ടില്ല മനസ്സിലായില്ലാന്നൊക്കെ പറഞ്ഞു വിളിയ്ക്കുമ്പോൾ എങ്ങാൻ എടുക്കാതിരുന്നാൽ ഞാനൊരു വരവിങ്ങോട്ട് വരും പറഞ്ഞില്ലെന്നു വേണ്ട… പഴയ ലച്ചുവിലേയ്ക്കുള്ള ചേച്ചിയുടെ മടക്കം ഞങ്ങൾക്കിടയിൽ വീണ്ടും സന്തോഷം കൊണ്ട് വന്നു…
ചേച്ചി കുറച്ച് മാറി നിന്ന് സംസാരിച്ചു കൊണ്ടിരുന്ന കാർത്തുവിന്റെയും ദിയയുടെയും അടുത്തേയ്ക്ക് ചെന്നു…
ചേച്ചി കാർത്തുവിനോട് എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നതിനൊപ്പം ഇടയ്ക്കെന്നെ നോക്കി ചിരിക്കുന്നുമുണ്ടായിരുന്നു…കാർത്തു ഇപ്പോഴും എന്നെ മൈന്റ് ചെയ്യാതെ ബലം പിടുത്തം തുടർന്ന് കൊണ്ടേയിരിക്കുന്നു…ഇനിയെന്നാണ് വീണ്ടും കാണുന്നതെന്നറിയില്ലല്ലോ..അവർ സംസാരിക്കട്ടെന്നെ…ഒന്നുമല്ലേങ്കിൽ ഭാവിനാത്തൂൻസ് അല്ലെ..അവരായി അവരുടെ പാടായി…നമ്മളില്ലേ…..
ലച്ചു:-ദേ…പെണ്ണേ …കാര്യമൊക്കെ ശരിയാണ് അവനിത്തിരി ഫീലിംഗ്‌സിന്റെ ആളായിപ്പോയി…അതിന്റെതായ കുറച്ച് പൊട്ടത്തരങ്ങൾ ഒപ്പിച്ചു വച്ചിട്ടുമുണ്ട്…മോളെയത് എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടെന്നും ചേച്ചിയ്ക്കറിയാം…അതും മനസ്സിൽ കൊണ്ട് നടന്ന് ഞങ്ങടെ ചെക്കനെ ഒത്തിരി വിഷ്‌മിപ്പിക്കരുതട്ടോടി കാർത്തുപ്പെണ്ണേ….

Leave a Reply

Your email address will not be published. Required fields are marked *