നീതുവിൻറെ കഥ ശ്രേയയുടെയും
Neethuvinte Kadha Sreyayudeyum | Author : Neethu
ഞാൻ ഏഴാം ക്‌ളാസ് വേറെ ദുബായിൽ ആണ് പഠിച്ചത്. എട്ടാം ക്ലാസ്സിൽ വെച്ച് പപ്പയും മമ്മിയും നാട്ടിലേക്ക് തിരിച്ചു വന്നു. പിന്നീടുള്ള ചേട്ടന്റെയും എന്റെയും പഠനം നാട്ടിലായി. പപ്പക്ക് ദുബായിൽ ബിസിനസ് ആയിരുന്നു. പപ്പ അവിടുത്തെ ബിസിനസ് പാർട്ണറെ ഏൽപ്പിച്ചു നാട്ടിൽ ഒരു ബ്രാഞ്ച് തുടങ്ങി.
പപ്പയുടെയും മമ്മിയുടെയും ഹാർഡ് വർക്കും ബാങ്കിൽ നിന്നുള്ള ലോണും ഉള്ളത് കൊണ്ട് ബിസിനസ് വളരെ വേഗം വളർച്ച പ്രാപിച്ചു, ദുബായിൽ നിന്നും എക്സ്പോർട്ട് ഓർഡർ കൂടി വന്നു തുടങ്ങി. ചേട്ടനും ഞാനും അവരെ ഓഫീസ് കാര്യങ്ങൾക്ക് ഒക്കെ സഹായിക്കുമായിരുന്നു.
ഞാൻ പ്ലസ് റ്റു വിനു പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായത്. ഞാൻ എൻട്രൻസ് കോച്ചിങ്ങിനു പോയ ഒരു ഞായറാഴ്ച പപ്പയും മമ്മിയും ചേട്ടനും കൂടി വടക്കഞ്ചേരി ഉള്ള ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി വരുമ്പോൾ ഒരു കുതിരാനിൽ വെച്ച് ആക്‌സിഡന്റ് ഉണ്ടായി. അതിൽ എൻ്റെ മമ്മിയും ചേട്ടനും മരിച്ചു. പപ്പക്ക് നട്ടെല്ലിന് ക്ഷതമേറ്റ് അരക്ക് താഴ്ത്തേക്ക് തളർന്നു പോയി. അതോടെ പപ്പയെ നോക്കാനായി ക്‌ളാസിൽ പോക്ക് നിർത്തേണ്ട അവസ്ഥ തന്നെ ഉണ്ടായി.
പപ്പയുടെ ബിസിനസ്സ് ആകെ തകർന്നു. സ്റ്റാഫ് പലരും ക്യാഷ് വെട്ടിക്കുവാൻ തുടങ്ങി. പപ്പയുടെ വിശ്വസ്തൻ ആയിരുന്ന ഒരു ചേട്ടൻ അയാളുടെ നാട്ടിൽ ഒരു സിമിലർ ബിസിനസ്സ് തുടങ്ങി ഞങ്ങളുടെ ബയേഴ്‌സ് ആയി ഡീൽ തുടങ്ങിയതോടുകൂടി വരുമാനം കാൽ ഭാഗം ആയി കുറഞ്ഞു. ഗൾഫിലെ ബിസിനെസ്സ് പാർട്ണർ അവിടുത്തെ ബിസിനസ് വാങ്ങി. ആ പണം കൊണ്ട് ഞാൻ ബാങ്കിലെ ഒരു ലോൺ അടച്ചുതീർത്തു. ബാക്കി ഉണ്ടായിരുന്ന പണം പപ്പയുടെ ട്രീട്മെന്റിന് ചിലവായി.
ഞങ്ങൾ താമസിചിരുന്ന വീട് ഇരിക്കുന്ന 15 സെന്റ് സ്ഥലം ഒഴിച്ചിരുന്ന സ്ഥലവും ഫാക്ടറിയും ബാങ്കിൽ പണയത്തിൽ ആയിരുന്നു. അത് അവർ ജപ്തി ചെയ്തു പപ്പയുടെ ചികിത്സക്കായി കൊച്ചിയിലെ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്നതിനാൽ ആ വീട് വിൽക്കാൻ ഞാൻ ശ്രമിച്ചു. ഞങ്ങൾക്ക് ഈ ഒരു അവസ്ഥ വന്നപ്പോൾ ഞാൻ ശരിക്കും മനസിലായി പപ്പയുടെയും മമ്മിയുടെയും വീട്ടുകാരുടെ യഥാർത്ഥ സ്വഭാവം,അവർ ചിന്തിച്ചു