അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]

Posted by

എന്താടാ..ചക്കരെ…നിനക്കിത്ര സങ്കടം …നിയിങ്ങനെ കരയാതെടാ..മോനെ ആണ്കുട്ടികള് ആരേലും ഇത് പോലെ കിടന്ന് കരയോട..കാർത്തുവിന്റെ വിഷമം കണ്ടപ്പോൾ സങ്കടം തോന്നി ചേച്ചിയെന്തൊക്കെയോ വിളിച്ചു പറഞ്ഞു പോയതാട…. നിനക്ക് ഞങ്ങളെ ജീവനാണെന്ന് ചേച്ചിക്കറിയ അത് പോലെ കാർത്തുവിനെ നി ജീവനേക്കാൾ കൂടുതലായി സ്നേഹിയ്ക്കുന്നുണ്ടെന്നും ചേച്ചിയ്ക്കറിയ ..പിന്നെ എന്താ ഈ കുറച്ചു സമയങ്ങൾക്കുള്ളിൽ സംഭവിച്ചതെന്ന് മാത്രം ചേച്ചിയ്ക്കറിയില്ല…പോട്ടേടാ.. ഇങ്ങനെ കരയാതെ. അമ്മായിയെങ്ങാനും കരച്ചിൽ കേട്ട് എണീറ്റ്‌ വന്നാലുള്ള അവസ്‌ഥ ഞാൻ പറയേണ്ടല്ലോ…

ചേച്ചിയിനി നിന്നോടൊന്നും ചോദിക്കില്ല നിനക്കിഷ്ടമില്ലാത്തതോന്നും പറയേം വേണ്ട.കാർത്തു കരയോ… സങ്കടപ്പെടോ…എന്ത് വേണേലും ചെയ്തോട്ടെ…എനിയ്ക്കെന്റെ ദിനുക്കുട്ടന്റെ സന്തോഷമാണ് വലുത്…ചേച്ചിയുടെ വാക്കുകൾ എന്നെ സങ്കടക്കടലിലേയ്ക്ക് ആഴ്ത്തിക്കൊണ്ടു പോയി…ചേച്ചിയെന്റെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു…സമയം പൊയ്ക്കൊണ്ടിരുന്നു…കുറെ കരഞ്ഞപ്പോൾ മനസ്സിലെ സങ്കടങ്ങൾ കുറച്ചൊക്കെ മാറിയിരുന്നു…

ഞാൻ ചേച്ചിയുടെ മടിയിൽ നിന്നെഴുന്നേറ്റു ബെഡിൽ കയറിക്കിടന്നു…
ചേച്ചിയെഴുന്നേറ്റു പോകാൻ തുടങ്ങിയപ്പോൾ ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു വീണ്ടും ബെഡിലേയ്ക്കിരുത്തി…ചേച്ചിയെന്നെ നോക്കി പുരികമുയർത്തി എന്താ ചോദിച്ചു..

ഞാൻ:-ആരും സങ്കടപ്പെടുന്നത് കാണാൻ ഇഷ്ടമുണ്ടായിട്ടല്ല ചേച്ചി…ഭാവിയിൽ ഇതിലും സങ്കടങ്ങൾ ഞാൻ മൂലം ആർക്കും ഉണ്ടാകാതിരിക്കണമെന്നെ ആശിച്ചുള്ളൂ……കാർത്തുവിന്റെ വീട്ടിൽ ചെന്നത് മുതൽ ഉണ്ടായ കാര്യങ്ങളും എന്റെ മനസ്സിലെ ആകുലതകളും എല്ലാം ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കണ്ണുകൾ നിറച്ച് ചിരിയോടെ ചേച്ചിയെന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയെന്നോട് ചേർന്ന് കിടന്ന് മുഖം നിറയെ ചുംബനങ്ങൾ കൊണ്ട് മൂടി…..

ലച്ചു:-എന്റെ കുട്ടൻ വലിയവനാട…മനസ്സിൽ നിറയെ നന്മയുള്ളവനാണ് മോനെ നീ….നിനക്ക് വിദ്യാഭാസം മാത്രേ കുറവുളെളടാ…ഇന്നത്തെ കാലത്ത് കള്ളത്തരങ്ങൾ പറഞ്ഞും തട്ടിപ്പറിച്ചും ജീവിതം കെട്ടിപ്പടുക്കുന്നവരുടെ ലോകത്ത് നീ മുത്താണ് ചക്കരെ..

ഞാൻ:-ഒന്ന് നിർത്തുന്നുണ്ടോ…കാര്യങ്ങൾ അറിയുമ്പോൾ ചേച്ചിയ്ക്കെന്റെ അവസ്‌ഥ മനസ്സിലാകുമെന്നു കരുതിയാണ് ഞാനെല്ലാം ചേച്ചിയോട് പറഞ്ഞത്…എന്നിട്ടിപ്പോൾ…വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു….

ലച്ചു:-അങ്ങനല്ലടാ ചെക്കാ….ഇക്കാലത്ത് പലരിലും കാണാത്ത ക്വാളിറ്റിസ് നിന്നിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് പറഞ്ഞു പോയെന്നേയുള്ളൂ…ഇപ്പോൾ നിനക്കെന്താ വേണ്ടത് നിന്റെ മനസ്സിന്റെ ആകുലതകൾക്കൊരു പരിഹാരം കാണണം അത്രല്ലേയുള്ളൂ….നിയി കോലാഹലങ്ങൾ എല്ലാം ഉണ്ടാക്കുന്നതിന് മുൻപ് ചേച്ചിയെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ…ഇതിപ്പോൾ ഒരു കാര്യവുമില്ലാതെ നിയും വിഷമിക്കുന്നു നിന്റെ പാതിജീവൻ അവിടെക്കിടന്നും വിഷമിക്കുന്നു…എന്തായാലും എനിയ്ക്കെന്റെ ചെക്കന്റെ മനസ്സറിയാൻ പറ്റിയല്ലോ….

Leave a Reply

Your email address will not be published. Required fields are marked *