അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]

Posted by

എടാ..ഫോണെടുക്ക്.. ഈ നാട്ടിൽ ഇന്ന് രാത്രി ആർക്കും ഉറക്കമില്ലാരിക്കോ….ഒരു വട്ടം ബെല്ലടിച്ചു നിന്നിരുന്നു…

എന്താടാ..മോനെ..എന്താ നിന്റെ പ്രശ്നം നി നല്ല സന്തോഷത്തോടെ ആണല്ലോ ഇവിടന്ന് കാർത്തുവിനെ കാണാൻ പോയത്.അവിടെ വല്ല പ്രശ്നവും ഉണ്ടായോ..എന്തായാലും ചേച്ചിയോട് പറ ചേച്ചി പരിഹാരം ഉണ്ടാക്കാം…വീണ്ടും ഫോണടിക്കാൻ തുടങ്ങി… ഞാൻ എടുക്കാൻ ശ്രമിക്കാതിരുന്നപ്പോൾ…
നി ഫോണെടുക്കുന്നുണ്ടോ… ഞാനൊന്നും മിണ്ടതിരുന്നപ്പോൾ ചേച്ചിയെന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കി..

ലച്ചു:-എടാ..കാർത്തുവാണല്ലോ വിളിക്കുന്ന…ഞാനൊന്നും മിണ്ടിയില്ല.. ഒരിക്കൽ കൂടെ ചേച്ചിയെന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ബെഡിൽ ഇരുന്ന് കാൾ എടുത്തു.

ലച്ചു:-ഹാലോ….എന്താ കാർത്തു..ഈ സമയത്ത് ….അവൻ ഇവിടുണ്ട്. എന്താ നിന്റെ സൗണ്ട് വല്ലാതിരിക്കുന്ന…നി കരയാതെ കാര്യം പറ കാർത്തു. അവിടെ പ്രശ്നം വല്ലതും ഉണ്ടായോ..ഇവിടൊരുത്തൻ ഇതേ പോലെ മുഖം വല്ലാതാക്കി വന്നിരിപ്പുണ്ട് .നിങ്ങൾ രണ്ടാളും കാര്യം എന്താണെന്ന് പറയാതെ എങ്ങനാ അറിയുന്നെ… പിന്നീട് ചേച്ചിയുടെ സംസാരമൊന്നും കേട്ടില്ല കാർത്തു പറയുന്ന കാര്യങ്ങൾ മൂളി കേട്ട് കൊണ്ടിരുന്നു…….

കുറെ കഴിഞ്ഞപ്പോൾ…നിയിങ്ങനെ വിഷമിക്കാതെ കാർത്തു..എന്തിനും ഒരു പരിഹാരമില്ലേ…ഞാൻ വന്നപ്പോൾ മുതൽ ചോദിച്ചിട്ടും ഇത് വരെ എന്നോടവൻ ഒന്നും പറഞ്ഞിട്ടില്ല..ഞാൻ കാര്യമെന്താണെന്നറിഞ്ഞിട്ടു നിന്നെ വിളിക്കാം…ആ….നിന്നെ വിളിച്ചു പറഞ്ഞിട്ടെ ഞാൻ കിടക്കൂ നി സമാധാനമായിട്ടിരിക്കു മോളെ എന്തിനും ചേച്ചി നിന്റെ കൂടെയുണ്ട് നിയിങ്ങനെ വിഷ്‌മിക്കാതെ…ശരി ഞാൻ വയ്ക്കാണ്.
ചേച്ചി ഫോൺ ബെഡിലേയ്ക്കിട്ടു എന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു…സമയം ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു …

ലച്ചു:-അല്ല.. എന്താ. നിന്റെ ഉദ്ദേശം… നിന്റെ മനസ്സിൽ എനിയ്ക്ക് നി നല്ലൊരു സ്ഥാനം കല്പിച്ചിട്ടുണ്ടായിരുന്നെന്ന ഞാൻ ഇത് വരെ ധരിച്ചിരുന്നത് ..ഇത്രയും അന്യയായി കാണുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…എല്ലാ ആണുങ്ങളെയും പോലെ നിനക്കും സ്ത്രീകൾ ഭോഗവസ്തു മാത്രമായിരുന്നല്ലേ…ഇത്രയുമൊക്കെയായ സ്ഥിതിയ്ക്ക് ഞങ്ങളുടെ കാര്യം പോകട്ടെ

എത്രയായാലും സ്വന്തം ചോരയായിപ്പോയില്ലേ…വെറുക്കാൻ കഴിയില്ലല്ലോ…നിയെന്തിനാട കാർത്തുവിനെ ഇങ്ങനെയിട്ട് തീ തീറ്റിയ്ക്കുന്ന നിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി ജീവനേക്കാൾ കൂടുതൽ നിന്നെ സ്നേഹിച്ചതാണോ അവൾ ചെയ്ത തെറ്റ് .പകുതി ജീവനില്ലാതെയ അവൾ എന്നോട് സംസാരിച്ചത് ….

അപ്പോഴേയ്ക്കും എനിക്കെന്റെ മനസ്സിന്റെ നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു…

ഞാൻ നിലത്തേക്ക് വീണ് ചേച്ചിയുടെ മടിയിൽ തല പൂഴ്ത്തി ചേച്ചിയുടെ അരയിൽ വട്ടം ചുറ്റിപ്പിടിച്ചു കിടന്നു പൊട്ടിക്കരഞ്ഞു…എന്നിൽ നിന്ന് സങ്കടം സഹിക്കാനാകാതെ എങ്ങലടികൾ ഉയർന്നു….എന്റെ തലയിൽ കണ്ണുനീരിന്റെ നനവ് പടർന്നപ്പോൾ ലച്ചുവും കരയുകയാണെന്നെനിയ്ക്ക് മനസ്സിലായി…ലച്ചുവെന്റെ തലയിൽ തഴുകിക്കൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *