അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Posted by

“എടൊ എടൊ ….മിണ്ടാതിരി ദേ ആള് വരുന്നുണ്ട്” സുനിൽ ശബ്ദം താഴ്ത്തി സുലൈമാനോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.

“എന്താ ജയേട്ടാ …പുറത്തു പോകുവാണോ ?”

“ചപ്പാത്തി വാങ്ങാൻ…”

“ഓ …ശെരി”

“ചപ്പാത്തി…കോണ്ടം വേടിക്കാൻ പോകുന്നതാണ്” ജയൻ ഗേറ്റ് തുറന്നു പുറത്തു കടന്നതും സുലൈമാൻ അവന്റെ പച്ചമാംസം തിന്നാൻ തുടങ്ങി.

“അയ്യാളുടെ ജീവിതം ആൾക്കു ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കട്ടെ…..താൻ ഇങ്ങനെ സദചാരം പറഞ്ഞു നടന്നോ…പിന്നെ ഇന്ന് വന്നത് ആൾടെ പെങ്ങളാണ്..അത് എനിക്ക് അറിയാ..”

“ഉം…പടച്ചോന് അറിയ…നീ കളി..ഇന്ന് പൊട്ടിയാൽ നാളത്തെ ബിരിയാണി നിന്റെ വക ആണ് ”

“ഉവ്വ ഉവേ …താൻ ആദ്യം ഒരു ഡിസ്ക് എങ്കിലും അടിച്ചു കൂട്ടിൽ കയറ്റ്”

******************

പിറ്റേന്ന് രാവിലെ അപ്പു ഉറക്കം ഉണർന്നു നോക്കിയപ്പോൾ ജയൻ റൂമിൽ അടിച്ചു വാരുകയ്യാണ്. അപ്പുറത്തു കിടന്ന മൊബൈൽ എടുത്തു നോക്കിയപ്പോൾ സമയം 9.45.

“അയ്യോ ..”

അവൾ പുതപ്പ് മാറ്റി ബെഡിൽ നിന്നും വേഗം എഴുന്നേറ്റു. നാട്ടിൽ ആണെങ്കിൽ ഇപ്പോൾ കോളേജിൽ എത്തേണ്ട സമയം ആണ്.

“എന്താ ജയൻ ചേട്ടാ എന്നെ വിളിക്കാതിരുന്നത്..ഞാൻ രാവിലെ ചായ ഉണ്ടാകുമായിരുന്നു”

“അത് കുഴപ്പം ഇല്ല അപ്പു, ഞാൻ ഒരു 10 മിനിറ്റ് മുൻപ് വന്നതേ ഉള്ളു.. ഞാൻ കാപ്പി ഇടാം ..കാപ്പി ഇഷ്ടമല്ലേ?” ജയൻ കച്ചറ എല്ലാം അടിച്ചു വാരി അടുക്കയിലേക് കടന്നു.

“ഞാൻ ഇടാം”

“കുഴപ്പം ഇല്ല മോളെ ”

അപർണ സ്ലൈഡ് ചെയ്യാവുന്ന ചില്ലു ജാലകത്തിൽ മുഖം ചേർത്ത് പുറത്തേക് നോക്കി നിന്നു. ചതുരപ്പെട്ടികൾ പോലെ ക്രീം കളറിൽ പെയിന്റ് ചെയ്ത ഒരു പോലെ ഉള്ള വീടുകൾ, പുറത്തു വെയിൽ ഉണ്ട് എങ്കിലും ജനുവരിയിലെ തണുപ്പിൽ വിറച്ചിരിക്കുന്ന ജാലകത്തിലെ ചില്ലിലെ തണുപ്പ് അവളുടെ കവിളിലേക്കു അരിച്ചിറങ്ങി.

“ഇന്നാ അപ്പു, ഇത് കുടിക്ക്…നിനക്കു ഇവിടെ ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടോ ?” ജയൻ കപ്പ് അവൾക് നേരെ നീട്ടി

“ഒരു കൂട്ടുകാരി ഉണ്ട്, ഒരു രണ്ടു കൊല്ലം മുൻപ് കല്ല്യാണം കഴിഞ്ഞു ഇവിടെക് വന്നതാണ്…പക്ഷെ എനിക്ക് നമ്പറും അഡ്രസ്സും ഒന്നും അറിയില്ല..കാപ്പി നന്നായിട്ടുണ്ട്.. ”
അപർണ സംസാരിച്ചു നിൽക്കുന്നതിനിന്ടെ ജയന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *