അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Posted by

അപർണ്ണ 1

മരുഭൂമിയിലെ മാണിക്യം

Aparana 1 Marubhoomiyile Maanikyam | Author : Mallu Story Teller

ഉറക്ക ഗുളിക ആണ്. പിന്നെ നിങ്ങൾ വായിച്ച പല കഥകളുമായി സാമ്യം തോന്നിയേക്കാം…നാറ്റിക്കരുത്..അപ്പോൾ ഞാൻ തുടങ്ങട്ടെ..

************************

“QR 365 വിമാനത്തിൽ ദോഹയിലിലേക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ബോർഡിങ്ങിനായി ഗേറ്റ് നമ്പർ മൂന്നിൽ എത്തി ചേരുക.. Passengers traveling …….”

അന്നൗൻസ്മെന്റ് കേട്ട ഉടനെ തന്റെ കയ്യിൽ ഉള്ള ബോർഡിങ് പാസ്സിലേക് നോക്കി കൊണ്ട് അപർണ ചുറ്റും ഒന്ന് കണ്ണോടിച്ചു. ആദ്യമായാണ് അവൾ ഒരു വീമാനത്താവളത്തിന്റെ ഉള്ളിൽ കടക്കുന്നത് തന്നെ , അതിന്റെ പരിഭ്രമവും അമ്മയെ വിട്ടു മറ്റൊരു രാജ്യത്തേക് പോകുന്നതിന്റെ വിഷമവും അവളുടെ മുഖത്തു നിഴലിച്ചു നിന്നു.സംശയങ്ങൾ വല്ലതുംഉണ്ടെങ്കിൽ എയർപോർട്ട് ജീവനക്കാരോടോ കൂടെ യാത്ര ചെയ്യുന്നവരോടോ ചോദിച്ചാൽ മതിയെന്ന് അമ്മാവൻ പറഞ്ഞിരുന്നു എങ്കിലും അപരിചമായ മുഖങ്ങളും ഒറ്റയ്ക്ക് യാത്ര ചെയ്യണത്തിന്റെ ടെൻഷനും കാരണം അപർണ ഒന്ന് ഉൾവലിഞ്ഞു. ചെറുപ്പം തൊട്ടു തന്നെ അവൾ ഇങ്ങനെ ആണ്, മറ്റുള്ളവരോട് എന്തെങ്കിലും തുറന്നു ചോദിക്കാനും പറയാനും ഒരു മടി.

തനിക് സമീപം ഇരുന്നവർ എല്ലാം തന്നെ ബാഗ് എടുത്ത് പോകുവാൻ തുടങ്ങിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണിലെ കണ്മഷി ചുരിദാറിന്റെ ഷാൾ കൊണ്ട് തുടച്ചു അവളും അവൾക്കു മുന്നേ പോയ ഒരു മധ്യവയസ്കയായ ചേച്ചിയുടെ പിറകെ നടന്നു.

“ചേച്ചി, ഒന്ന് നിൽക്കുമോ?” അപർണ വിളിച്ചത് കേട്ട് മുന്നിൽ നടന്ന ആ സ്ത്രീ തിരിഞ്ഞു നോക്കി.

“എന്താ മോളെ?”

വേഗത്തിൽ അവരുടെ അരികിലേക്കു വന്നു കയ്യിലെ ഭാരമേറിയ ബാഗ് നിലത്തു വെച്ച് കൊണ്ട് അവൾ തന്റെ ബോർഡിങ് പാസ് അവർക്കു നേരെ നീട്ടി.

“ഇതിൽ ഉള്ള ഗേറ്റ് എവിടെയാണെന്ന് കാണിച്ചു തരുമോ?”

“മോള് പേടിക്കേണ്ട, ഞാനും ദോഹയിലേക് തന്നെയാണ് പോവുന്നത്, എന്റെ കൂടെ വന്നോളൂ”

ചിരിച്ചു കൊണ്ടുള്ള അവരുടെ മറുപടി കേട്ടപ്പോൾ തലയിൽ തണുത്ത വെള്ളം കോരി ഒഴിച്ച പോലെയാണ് അപർണക്ക് തോന്നിയത്. ഒരു കയ്യിൽ ബാഗും മറു കയ്യിൽ ഷാളിന്റെ അറ്റവും മുറുകെ പിടിച്ചു കൊണ്ട് അപർണ അവരുടെ ഒപ്പം മുന്നോട്ട് നീങ്ങി.അവളുടെ മുടിയിൽ നിന്നും ഉള്ള കാച്ചിയ എണ്ണയുടെ മണം അവിടെയാകെ പടർന്നു പിടിച്ചു കൊണ്ടിരുന്നു.

*******************

ഇത് അപർണയുടെ കഥയാണ്….അപ്പു……

Leave a Reply

Your email address will not be published. Required fields are marked *