“എന്താടോ ഒരു സന്തോഷം ഇല്ലാതെ…അനിയത്തിക്ക് ഇനി തന്റെ കൂടെ ജോലി ചെയ്തു കൂടെ? …ഞാൻ അപ്പൊ പോവട്ടെ…സുന്ദരിയാണ് കേട്ടോ…”
“സർ എന്തോ പറയാൻ വന്നിരുന്നു.”
“ഒന്നുമില്ലടോ…തന്നെ ഒന്ന് കണ്ടു ബൈ പറയാൻ വന്നതാ…അതിപ്പോ ഉപകാരം ആയി…അല്ലെ അപർണ്ണ??”
അപർണ ചിരിച്ചു കൊണ്ട് തലയാട്ടി.’താനൊരു തവണ ബൈ പറഞ്ഞു പോയതല്ലെടാ മൈരേ’ ജയൻ പിറുപിറുത്തി…
“അപർണ്ണ… നമുക്കു ഒരു ഫോട്ടോ എടുക്കാം…ഓക്കേ ആണോ?”
“ശെരി സർ…” അപർണ്ണ അനീഷിനരികിൽ ചെന്ന് നിന്നു .” വാ ജയൻ ചേട്ടാ..”
“ജയൻ വന്നാൽ പിന്നെ ആരാ ഫോട്ടോ എടുക്കുക….” അനീഷ് ജയന് നേരെ തന്റെ ഫോൺ നീട്ടി “എനിക്ക് അസുഖം ഒന്നും ഇല്ല അപർണ്ണ ..ചേർന്നു നിൽക്കു..” ഇത് കേട്ട അപർണ്ണ അൽപ്പം കൂടെ അനീഷിനോടു ചേർന്ന് നിന്നു. അനീഷ് അവളുടെ തോളിൽ കൈ വെച്ചപ്പോൾ ജയൻ ഫോട്ടോ ക്ലിക്ക് ചെയ്യാൻ ആയി ഉയർത്തിയ ഫോൺ താഴ്ത്തി മുന്നോട്ട് വന്നു..
“ഫോട്ടോ എടുക്കു ജയാ…” അയാളുടെ കൈ അവളുടെ തോളിൽ ഒന്നമർന്നു… ചതികുഴിയുടെ മറവിൽ തന്നെ തേടിയെത്തിയ സന്തോഷത്തിൽ ഒന്നുമറിയാതെ ചിരിച്ചു നിൽക്കുന്ന അപർണ്ണയെ നോക്കി വിറയാർന്ന കൈകളും മനസുമായി ജയൻ ഫോണുമായി അവരുടെ മുന്നിൽ നിന്നു…
അന്ന് രാത്രി ജയന് ഉറങ്ങാൻ കഴിഞ്ഞതേ ഇല്ല. അവന്റെ മനസ്സിൽ ഒരു ഉറച്ച തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു… അപർണ്ണയെ നാട്ടിൽ എത്തിക്കുക…ഇനി ഇവിടെ അവളെ നിർത്തിയാൽ തനിക് ഉള്ള മനസമാധാനം കൂടെ നഷ്ടപ്പെടുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
***************
എങ്ങനെയെങ്കിലും അനീഷിനെ കണ്ടു സംസാരിച്ചു അപർണ്ണയെ അയാളുടെ കെണിയിൽ നിന്നും ഊരിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ജയൻ പിറ്റേ ദിവസം ഓഫീസിൽ എത്തിയത്
“എന്താടോ ജയാ, പതിവില്ലാതെ ഞാൻ വിളിക്കാതെ തന്നെ എന്നെ കാണാൻ വന്നിരിക്കുന്നത്?”
“സർ എനിക്കൊരു കാര്യം പറയാൻ ഉണ്ട്..”
“എന്താടോ?… പിന്നെ അപർണ്ണ എന്നാണ് ജോയിൻ ചെയ്യുന്നത്…?”
“അത് തന്നെയാണ് സർ എനിക്ക് പറയാൻ ഉള്ളത്” ജയന്റെ കൈകൾ വിറക്കാൻ തുടങ്ങി..
“എന്ത്?”
“അവൾ തിരിച്ചു നാട്ടിൽ പോവുകയ്യാണ് ..” ജയൻ പറഞ്ഞത് കേട്ട് അനീഷിന്റെ മുഖഭാവം മാറി..
“what … എന്തിനു, ഇത്ര നല്ല ഓഫർ ഉള്ള ജോലി കിട്ടിയിട്ടോ?… അവൾക്കു ഞാൻ ഇട്ടിരിക്കുന്ന പാക്കേജ് എത്രയാണെന്ന് അറിയുമോ ?? 7000 റിയാൽസ്….”
“അതല്ല സർ, അവൾക്കു ഇവിടെ ഇഷ്ട്ടപെട്ടില്ല അതാണ്…” ഓരോ തവണ കളവു പറയുമ്പോഴും ജയന്റെ ഹൃദയമിടിപ്പ് കൂടി വന്നു..
“എനിക്ക് അവളുടെ നമ്പർ തരൂ…ഞാൻ സംസാരിക്കാം…”
“അത്..ഉം…അവൾക്കു സിം ഇല്ല…”