“ഇതുപോലുള്ള ചെറിയ കാര്യങ്ങൾക്കൊന്നും വാശി പിടിക്കല്ലേ അപ്പു”
“ഏട്ടന് ഇത് ചെറിയ കാര്യം ആയിരിക്കും എനിക്ക് അങ്ങനെ അല്ല..”
“എഡോ ജയൻ ഒരു കാര്യം…”മുകളിലേക്ക് കയറിയ അനീഷിന്റിനെ കണ്ണുകളിൽ ആദ്യം തന്നെ പെട്ടത് ആ തുടുത്ത സുന്ദരി ആയിരുന്നു…. ആദ്യ നോട്ടത്തിൽ തന്നെ ഇരുണ്ട വെളിച്ചത്തിലും തിളങ്ങി നിന്ന അവളുടെ അഴകിൽ മയങ്ങിയ അനീഷ് ഇടിവെട്ടേറ്റ പോലെ നിന്നു…തന്റെ യൗവന കാലം തൊട്ടേ അയാൾ മനസ്സിൽ ഇട്ടു നടന്നിരുന്ന സ്വപ്ന സുന്ദരിയുടെ മുഖം നേരിട്ട് കണ്ടത് പോലെയാണ് അയാൾക്ക് തോന്നിയത്..ഇത് പോലൊരു സുന്ദരിയെ ഭാര്യയായി കിട്ടണം എന്നാണ് അനീഷ് ആഗ്രഹിച്ചിരുന്നത്…ഒന്നും മിണ്ടാതെ അവലെ തന്നെ നോക്കി കൊണ്ട് അയാൾ നടന്നു അവർക്കു അരികിലെത്തി..
“ജയൻ ഇതാരാണ്?” ജയനോട് ഇത് ചോദിക്കുമ്പോഴും അനീഷിന്റെ കണ്ണുകൾ അപർണ്ണയുടെ മുഖത്തായിരുന്നു.
“എന്റെ അനിയത്തി … അപർണ്ണ…”ജയന്റെ മുഖത്തു നിരാശയുടെ കാർമേഘം പടർന്നു പിടിച്ചു.
“ഓഹ്…ഓക്കേ….ഹായ് അപർണ്ണ….. ഞാൻ അനീഷ്..ജയൻറെ ബോസ് ആണ്” അനീഷ് അവൾക്കു നേരെ കൈ നീട്ടി.
“ഹായ്” അവൾ അയാൾക്ക് കൈ കൊടുത്തപ്പോൾ പിടഞ്ഞത് ജയന്റെ മനസ്സായിരുന്നു. അനീഷ് അവളുടെ പട്ടുപോലെ മിനുസമുള്ള കൈകൾ വിടാതെ മുറുകെ പിടിച്ചു..
“ജയൻ, അപർണ്ണക്ക് ജോലി റെഡി ആയോ…?” അവളെ എങ്ങനെയെങ്കിലും തന്നിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടി ആ നിമിഷത്തിൽ അനീഷിന്റെ കുരുട്ടു ബുദ്ധിയിൽ മുളച്ച ഏക സൂത്രമായിരുന്നു അവൾക്കു തന്റെ കമ്പനിയിൽ ജോലി നൽക്കുക എന്നത്.
“യെസ് സർ…എന്റെ ഒരു ഫ്രണ്ട് വഴി….”
“എന്താടോ ഇത് നമ്മുടെ കമ്പനിയിൽ നോക്കി കൂടെ…ഞാൻ റെഡി ആക്കാം …” അനീഷ് അപർണയുടെ കൈയിൽ പിടുത്തം വിടാതെ പറഞ്ഞു.
“അത് വേണ്ട സർ….അതൊരു ബുദ്ധിമു…”
“സാറിന്റെ കമ്പനിയിൽ വർക്ക് ചെയ്താൽ എനിക്ക് ജയേട്ടന്റെ കൂടെ താമസിക്കാൻ പറ്റുമോ” അപർണ്ണ ഇടക്ക് കയറി ചോദിച്ചതുകേട്ട ജയന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി.
“യെസ്…യെസ്…വൈ നോട്ട്…sure …sure … ജയൻ ഇവൾ സ്മാർട്ട് ആണല്ലോ…so when you can join ?” കുറച്ചു സമയമായി കെട്ടു പോയ അപർണ്ണയുടെ മുഖത്തെ സന്തോഷവും ചിരിയും ഒരു സെക്കന്റിനുള്ളിൽ തിരിച്ചു വന്നു. താൻ വിരിച്ച വലയിൽ ഇത്രയും പെട്ടെന്ന് അവൾ വീഴും എന്ന് അനീഷ് ഒരിക്കലും കരുതിയില്ല.
“അടുത്ത ആഴ്ച്ച…” അവൾ ജയനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ടെൻഷൻ നിറഞ്ഞ മുഖത്തു ഒരു കള്ള ചിരി തിരിച്ചു പാസ്സാക്കാനേ ജയന് കഴിഞ്ഞുള്ളു.
“ഗ്രേറ്റ്….ജയൻ, HR ഹെഡ് അനിതയെ വിളിച്ചു സംസാരിക്കൂ..ഞാൻ പറയാം…”
“ഉം..” ജയൻ ഒന്ന് മൂളി.