“അയ്യോ ഇതിനാണോ ഇങ്ങനെ വിഷമിക്കുന്നേ…വീട് വിട്ട് വേറെ നാട്ടിൽ വന്ന ആൾക്കാണോ വേറെ റൂമിൽ നിൽക്കാൻ പ്രശ്‌നം…അതെല്ലാം 2 ദിവസം കഴിഞ്ഞാൽ മാറും..” ജയന്റെ കൈകൾ അവളുടെ മുടിയിഴകളെ തഴുകി
“ഇല്ല…എനിക്ക് പോവേണ്ട..”
“എന്നാൽ തിരിച്ചു നാട്ടിലേക്ക് പോവാണോ..? കണ്ണ് തുടച്ചു വേഗം വായോ നമുക്ക് പോവാം ..”
“എനിക്ക് നാട്ടിൽ പോവേണ്ട…എനിക്ക് ചേട്ടന്റെ കൂടെ നിന്നാൽ മതി..”അവളുടെ കൈകൾ ജയനെ കൂടുതൽ ശക്തിയായി വിരിഞ്ഞു മുറുക്കി..
“ജയൻ അനീഷ് സാർ വന്നിട്ടുണ്ട് ..താഴെക് വിളിക്കു…അയ്യോ സോറി…” രമ്യ മുകളിലേക്ക് അപ്രതീക്ഷിതമായി മുകളിലേക്ക് കയറി വന്നപ്പോൾ അപർണ്ണ ജയന്റെ ശരീരത്തെ മോചിപ്പിച്ചത്. കവിൾ തടങ്ങളിലെ കണ്ണുനീർ തുടച്ചു കൊണ്ട് കൈ കെട്ടി തിരിഞ്ഞു നിന്നു.
“ഞാൻ വരാം ചേച്ചി…Just a minute …”
ജയന് എന്തോ നാണക്കേട് പോലെ തോന്നി അതിനേക്കാൾ മേലെ അനീഷ് വന്നതിൽ ഉള്ള ടെൻഷനും ..
“അപ്പു…നീ ഇവിടെ തന്നെ നിന്നാൽ മതി താഴെക് വരേണ്ട…ഞാൻ വന്നു വിളിച്ചോളം കേട്ടോ”
“ഉം…”
വേഗത്തിൽ പടിയിറങ്ങി താഴെക് പോകുന്നതിനിടക് അവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി…ജയൻ താഴെ ചെന്നപ്പോഴേക്കും അവിടെ കേക്ക് കട്ടിങ് തുടങ്ങിയിരുന്നു…..അനീഷിന്റെ കണ്ണിൽ നിന്നും മറഞ്ഞിരിക്കാൻ ശ്രമിച്ചെങ്കിലും അനീഷ് കൃത്യമായി തന്നെ ജയന്റെ അടുത്ത എത്തി.
“താൻ എന്താടോ എന്നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാതെ നിൽക്കുന്നെ??”
“ഒന്നും ഇല്ല സർ…ഞാൻ വ്യാഴാഴ്ച സാറിനെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല”
“താൻ എന്റെ കഞ്ഞി കുടി മുട്ടിച്ചിരിക്കുകയല്ലേ????” അനീഷ് ചിരിച്ചുകൊണ്ട് പതുക്കെ പറഞ്ഞു
“സോറി സർ, അനിയത്തിക്ക് ജോലി റെഡി ആയിട്ടുണ്ട്..അടുത്ത ആഴ്ച മുതൽ റൂം ഫ്രീ ആവും…”
“റിയലി….congratulations….എഡോ അപ്പൊ ഞാൻ ഇറങ്ങുവാ…വൈഫിനേയും കൊണ്ട് ഒരു ഷോപ്പിംഗ്..അപ്പൊ ഓക്കേ ഹാപ്പി വീക്കെൻഡ്..” ജയന്റെ കൈയിൽ തട്ടി അനീഷ് തിരഞ്ഞു നടന്നപ്പോൾ ആണ് അവന്റെ നെഞ്ചിൽ കത്തികൊണ്ടിരുന്ന തീ ഒന്ന് അണഞ്ഞത്. രമേശിനോടും രമ്യയോടും അവരുടെ മകനോടും യാത്ര പറഞ്ഞു ബോട്ടിൽ നിന്നും പുറത്തിറങ്ങാൻ നിന്ന അനീഷ് പെട്ടന്ന് തിരഞ്ഞു നോക്കി
“ജയൻ..ഒരു മിനിറ്റ് ..”
“സർ ജയൻ മുകളിൽ ഉണ്ട്…ഞാൻ വിളിക്കാം…” രമേശ് പറഞ്ഞു..
“വേണ്ട വേണ്ട…ഞാൻ അങ്ങോട്ട് പോകാം..ഒരു കാര്യം പറയാൻ ഉണ്ട്…താങ്ക്സ് ..നിങ്ങൾ എന്ജോയ് ചെയ്യൂ..” അനീഷ് മുകളിലേക്ക് കയറി.