അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Posted by

“എന്താ ഒരു സന്തോഷം ഇല്ലാത്തെ?” ജയൻ അപർണ്ണയുടെ തോളിൽ കൈ വെച്ച് അവളെ ഒന്ന് കുലുക്കി.

“എയ് ഒന്നുമില്ല ….പെട്ടെന്ന് കേട്ടപ്പോൾ ഒരു ഞെട്ടൽ … റൂം മാറേണ്ടിവരും അല്ലേ?” മുഖം താഴ്ത്തി അവൾ ചോദിച്ചു.

“പിന്നെ മാറേണ്ടേ …. നല്ല റൂം ആയിരിക്കും… പുതിയ ഫ്രണ്ട്സ് ഉണ്ടാവും…” അവൾ മറുപടി ഒന്നും പറയാതെ താഴേക്ക് തന്നെ നോക്കി നിന്നു.

“എന്താ ഒന്നും പറയാതെ ” എന്ന് ചോദിച്ചു കൊണ്ട് ജയൻ അവളുടെ മുഖം ഉയർത്തിയപ്പോൾ അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.

“എന്താടീ ….?”

” ഒന്നൂല്യ ചേട്ടാ … സന്തോഷം വന്നപ്പോൾ.. ” അവൾ അവനെ തള്ളി മാറ്റി സന്തോഷം നടിച്ച് ബോട്ടിന്റെ മുകൾ നിലയിലേക്കു കയറി പോയി.

“പൊട്ടി പെണ്ണ്….ടാ രമേഷേ, ഈ ബോട്ട് എന്തിനാ കരയിൽ തന്നെ ഇട്ടിരിക്കുന്നത്…എല്ലാവരും ആയില്ലേ?… സ്റ്റാർട്ട് ചെയ്യ് …”

“ഇല്ലടാ അനീഷ് സാർ വരാൻ ഉണ്ട്”

രമേശിന്റെ മറുപടി കേട്ട ജയനു തല കറങ്ങുന്നത് പോലെ തോന്നി. അനീഷ് പാർട്ടിക്ക് ഉണ്ടാവില്ല എന്ന് രമേഷ് പറഞ്ഞത് കൊണ്ടാണ് അവൻ അപർണ്ണയെയും കൂട്ടി ഇവിടെയെത്തിയത്. അനീഷിന്റെ ഭാര്യയെയും അയാൾ പ്രാപിച്ചിട്ടുള്ള സ്ത്രീകളെയും കൂടാതെ പുള്ളിക്കാരന്റെ സ്വഭാവ വൈകല്യം അറിയാവുന്ന ഒരാൾ ജയൻ മാത്രമാണ്.. അതുകൊണ്ടു തന്നെ അയാൾ ഇവിടെ എത്തുന്നതിനു മുൻപ് അപർണ്ണയെയും കൊണ്ട് സ്ഥലം വിടുവാൻ അവൻ തീരുമാനിച്ചു. അനീഷിന്റെ കണ്ണിന്റെ നിഴൽ വട്ടത്തു പോലും അവൾ വന്നു കഴിഞ്ഞാൽ പിന്നെ എന്ത് നടക്കുമെന്ന് വ്യകതമായ ബോധം അവന് ഉണ്ടായിരുന്നു.

മുകൾ നിലയിൽ ബോട്ടിന്റെ പുറകുവശത്തു കടലിന്റെ ഓളപ്പരപ്പുകളെ നോക്കി നിന്നിരുന്ന അപർണ്ണയുടെ അരികിലേക്ക് വന്ന ജയൻ അവളോട് പതിയെ പറഞ്ഞു.

“വാ നമുക്ക് പോകാം”

“എന്തെ?” അപ്പോഴേക്കും അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങി ചുവന്നിരുന്നു…..

“നിനക്കു എന്താ പറ്റിയെ? എന്തിനാ ഇങ്ങനെ കരയുന്നെ??”

“ഒന്നുമില്ല …വാ പോവാം…” ഏങ്ങി കരയാൻ തയ്യാറായി നിൽക്കുന്ന മുഖത്തെ കണ്ണുനീർ തുടച്ചു കൊണ്ട് ഒരടി മുന്നോട്ട് വച്ച അവളുടെ കൈയിൽ ജയൻ പിടുത്തമിട്ടു.

“എന്താ കാര്യം പറയു കുട്ടി, മനുഷ്യനെ ടെൻഷൻ കേറ്റാതെ…ഇങ്ങോട്ടു നോ..” പറഞ്ഞു തീർക്കും മുൻപേ ജയനെ വട്ടം പിടിച്ചു കൊണ്ട് അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നിരുന്നു….പരിസര ബോധം ഇല്ലാതെ വിതുമ്പി കരയുവാൻ തുടങ്ങിയ അവളുടെ കണ്ണുനീർ തുള്ളികൾ ജയന്റെ ഷർട്ടിൽ പരന്നു പിടിച്ചു.

“എനിക്ക് ചേട്ടന്റെ കൂടെ നിന്നാൽ മതി…എന്നെ വേറെ സ്ഥലത്തേക്ക് വിടേണ്ട..” കരച്ചിലിനിടക്ക് അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *