“ഇത് എന്താ ഉണ്ടാക്കുന്നേ?” ജയൻ പിറകിൽ നിന്നും മാറി നിന്നപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ വീണത്.
“വെറുതെ ഒരു പരീക്ഷണം” അവൾ അവനെ നോക്കി ചിരിച്ചു.
“എങ്കിൽ ഒരു കാര്യം ചെയ്യ്….ഇത് ഫ്രിഡ്ജിൽ വെച്ചിട്ട് പെട്ടന്ന് റെഡി ആയി താഴെക് വാ ..ഒരു പാർട്ടി ബർത്ത്ഡേ പാർട്ടി ഉണ്ട്, പിന്നെ നിനക്ക് ഒരു സർപ്രൈസും”
“ശെരിക്കും??? എന്താ സർപ്രൈസ് ” ഇത് പറയുമ്പോൾ അവളുടെ മുഖത്തെ ഉമേഷവും കണ്മഷിയെഴുതിയ കണ്ണുകളിലെ തിളക്കവും കണ്ട ജയന് അത്ഭുതമായി.
“അതൊക്കെ ഉണ്ട്..മോള് വേഗം വാ, ഞാൻ താഴെ വണ്ടിയിൽ ഉണ്ടാവും..”
തന്നെ കാത്തിരിക്കുന്ന സർപ്രൈസിനെ കുറിച്ച് ആലോചിച്ചും അതിലുമുപരി ജയനുമൊത്തു പുറത്തു പോവുന്നതിന്റെ സന്തോഷത്തിലും അവൾ അടുക്കളയിൽ നിന്നും ഇറങ്ങി ഡ്രെസ്സുമായ് ബാത്തുറൂമിലേക്ക് കയറി.
“ജയൻ ചേട്ടാ ഞാൻ റെഡി ആണ്, പോവാം”
അപർണ്ണയുടെ ശബ്ദം കേട്ട് കാറിൽ ചാരി നിന്ന് കൊണ്ട് സിഗരറ്റ് വലിച്ചു നിന്ന ജയൻ തിരിഞ്ഞു നോക്കി. ജയന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. താൻ എടുത്ത് കൊടുത്ത പിങ്ക് കളർ ചുരിദാറിൽ മുടി എല്ലാം ഒതുക്കി ഒരു ചെറിയ കറുത്ത പൊട്ടും ധരിച്ചു അവൾ വന്നു നിന്നപ്പോൾ അവന്റെ കണ്ണുകളിൽ നിന്നും ചുറ്റുമുള്ള കാഴ്ചകൾ എല്ലാം എല്ലാം മറഞ്ഞു പോയിരുന്നു.. ഗോതമ്പു നിറമുള്ള മേനിയിൽ പിങ്ക് കളർ ഉള്ള ചുരിദാർ കൂടെ ആയപ്പോൾ അപർണ്ണ കൂടുതൽ സുന്ദരിയായി മാറി…
“ഇതാരാ ഈ മുടിയൊക്കെ ഇങ്ങനെ സ്റ്റൈൽ ആക്കി തന്നത്??”
“അത് ആ തെസ്നി ചേച്ചി പഠിപ്പിച്ചു തന്നതാണ്….കൊള്ളാമോ?”
“കൊള്ളാമോ എന്നോ??? മൊത്തത്തിൽ ആളാക്കെ മാറി പോയിട്ടുണ്ട്..വാ പോവാം”
ജയൻ അങ്ങനെ പറഞ്ഞെങ്കിലും അപർണ്ണക് തെല്ലൊരു നിരാശ ഉണ്ടായിരുന്നു. അവൾ ഈ പിങ്ക് ഡ്രസ്സ് ഇട്ടതിന്റെ പിറകിൽ ഒരു കാരണം ഉണ്ടായിരുന്നു. ജയന്റെ ശ്രദ്ധ ഒന്ന് പിടിച്ചു പറ്റി മനസ്സിന് ഒരു ഹരം കണ്ടെത്തുക എന്നതായിരുന്നു ഉദ്ദേശം..പക്ഷെ അവൾ വിചാരിച്ചതു പോലെ ഒന്നും നടന്നില്ല. കാറിൽ പോവുമ്പോൾ ഇടക്ക് ഇടക്ക് ഷാൾ കയറ്റി ഇട്ടും ഒന്ന് താഴ്ന്നു ചെരിഞ്ഞിരുന്നും ജയന്റെ കണ്ണിൽ പെടാൻ ശ്രമിച്ചെങ്കിലും പുള്ളിക്കാരന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രം ആയിരുന്നു. അവസാനം കുറച്ചു ദൂരം സഞ്ചരിച്ചു ദോഹയിലെ ബീച്ചിൽ കാർ പാർക്ക് ചെയ്തു അവർ പുറത്തിറങ്ങി.
“അതേയ്..ഈ ഷാൾ ഇങ്ങനെ കഴുത്തിൽ മാത്രം ചുറ്റാതെ താഴേക്കു ഇറക്കി ഇട്ടു കൂടെ?”
“അതിനെന്താ ???” അവൾ ഒരു കള്ള ചിരി പാസ്സാക്കി..
“കിണുങ്ങാതെ ഇറക്കി ഇട് പെണ്ണെ…എല്ലാവരും ഇതെല്ലാം കാണും..എന്റെ ഫ്രണ്ട്സ് എല്ലാം ഉണ്ട്” ജയൻ ദേഷ്യം അഭിനയിച്ചു.