അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Posted by

ജീവിക്കാൻ നമ്മൾ തന്നെ തയ്യാറാവണം” താൻ എന്തുകൊണ്ട് അയ്യൂബുമായി ബദ്ധം പുലർത്തിയിരുന്നു എന്നതിന് തെസ്നി പറഞ്ഞിരുന്ന ന്യായീകരണം ആയിരുന്നു ഇത്.
ആദ്യമെല്ലാം അവൾക്കു തെസ്നി പറഞ്ഞ കാര്യങ്ങളോട് യോജിക്കാൻ കഴിഞ്ഞിലെങ്കിലും സാവധാനം തെസ്‌നിയുടെ ചിന്തകൾ ഒരു പരിധി വരെ ശെരിയാണെന്നു അവൾക്കും തോന്നി. അങ്ങനെ പതിയെ പതിയെ അപർണ്ണയുടെ സ്വപ്ന ലോകത്തേക് ജയൻ കയറി കൂടുവാൻ തുടങ്ങി. പലപ്പോഴും തന്റെ കാര്യങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ അവൾ ജയന്റെ കാര്യങ്ങൾ വരുത്തി, എന്നും നേരം വൈകി വരുന്ന ജയനെ ഒരു ഭാര്യയെ പോലെ കാത്തിരുന്നു സ്വീകരിച്ചു ഭക്ഷണം വിളമ്പി പരിപാലിച്ചു പോന്നു , തിരിച്ചു ജയൻ ഒരു നന്ദി വാക്ക് പോലും പറയുകയിലെങ്കിലും അവനോടാപ്പൊമുള്ള ഒരോ നിമിഷത്തിലും അവൾ ആനന്ദം കണ്ടെത്തിക്കൊണ്ടിരുന്നു. ഇടക്കെല്ലാം ജയൻ അവളുടെ പെരുമാറ്റത്തിലെ ഈ മാറ്റം ശ്രദ്ധിച്ചിരുന്നു എങ്കിലും അവൻ അത് കാര്യമായി എടുത്തതേയില്ല.അവിടുന്ന് കുറച്ചു ദിവസത്തിനുള്ളിൽ താൻ ഇവിടെ വന്നത് എന്തിനാണെന്നുള്ള കാര്യം പോലും മറന്നു പോയ അവസ്ഥയിൽ ആയി അപർണ്ണ. അവളുടെ ലോകം ആ ചെറിയ റൂമിലേക്കും ജയനിലേക്കും മാത്രമായി ഒതുങ്ങുവാൻ തുടങ്ങി.അന്ന് രാത്രി പതിവിലും നേരത്തെ ആണ് ജയൻ വന്നത്. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അടുക്കളയിൽ ആയിരുന്ന അപർണ്ണ തിരിഞ്ഞു നോക്കി ജയനെ കണ്ടു ക്ലോക്കിലേക്ക് നോക്കി..

“ഇന്ന് കാക്ക മലർന്നു പറക്കുമല്ലോ..എന്ത് പറ്റി നേരത്തെ വരുവാൻ..?” തന്റെ മുഖത്തു നോക്കാതെ അടുപ്പിലെ കറിയിൽ ശ്രദ്ധിച്ചു കൊണ്ടുള്ള അവളുടെ ആ ചോദ്യം എന്നെ ഒന്ന് ആക്കിയതാണെന്നു അവനു മനസ്സിലായി.

“ജോലി തിരക്ക് …”

“ഒന്ന് പോ അവിടുന്ന്…ഞാൻ ഒരാൾ ഇവിടെ അതിനകത്തു ഒറ്റക്കാണെന്നു ഒരു ചിന്തയും ഇല്ലല്ലോ…ഞാൻ ആകെ വീർപ്പുമുട്ടി ഇരിക്കുകയാ…..” അപർണ്ണ തന്റെ പരാതി പെട്ടി പൊട്ടിക്കൊണ്ടിരിക്കുന്നതിനിടെ അവൾ പോലും പ്രതീഷിക്കാതെ ജയൻ അവളുടെ പിറകിൽ വന്നു ചേർന്ന് നിന്ന് അവളുടെ തോളിൽ കൈകൾ വെച്ചു നിന്നു. അവൾ മരവിച്ചു പോയി ..സംസാരം പാതിവഴിയിൽ നിർത്തി അവൾ അനങ്ങാതെ നിന്നു….തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിൽ ജയന്റെ നെഞ്ചിലെ ചൂട് അവളുടെ ശരീരത്തിലേക്ക് അരിച്ചിറങ്ങി..

“സോറി മോളെ…”

“എന്തിനു ?” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നേരം വൈകി വന്നതിനും പിന്നെ ഏട്ടന്റെ ഒരു സമാധാനത്തിനും….”

“ഉം..” ഒന്ന് മൂളുക മാത്രമാണ് അവൾ ചെയ്തത്. അവളുടെ നീളൻ മുടിയിഴകളുടെ മയക്കുന്ന കാച്ചിയ എണ്ണയുടെ മണം അവ തഴുകി കിടക്കുന്ന ജയന്റെ നീളൻ മൂക്കിലുടെ കടന്നു അവന്റെ ഇന്ദ്രീയങ്ങളെ തൊട്ടുണർത്തി…

“എന്ത് മണമാണ് നിന്റെ മുടിക്ക് …അനുവിനെ പോലെ തന്നെ…”

“അതിപ്പോഴാണോ അറിയുന്നത്….?”

ജയൻ അവളുടെ തോളിൽ നിന്നും കയ്യെടുത്തു സൈഡിലേക്ക് മാറി നിന്ന് തിളച്ചുകൊണ്ടിരിക്കുന്ന കറി പാത്രത്തിലേക് നോക്കി കൊണ്ട് ചോദിച്ചു :

Leave a Reply

Your email address will not be published. Required fields are marked *