“നോക്കുന്നവർ നോക്കി വെള്ളം ഇറക്കട്ടെ…..ഇതൊക്കെ ഒരു തമാശ അല്ലെ ..ഞാനും ഇടക്ക് ശ്രദ്ധിക്കാറുണ്ട്, അപ്പോൾ ഒന്നുകൂടെ അങ്ങ് ഉഷാറായിട്ട് നിന്ന് കൊടുക്കും…..നിന്നെ കാണാൻ കൊള്ളാവുന്നത് കൊണ്ടല്ലേ നോക്കുന്നത്. “തെസ്നിക് ചിരി പൊട്ടി.
“അയ്യേ…ഇതൊന്നും തമാശ അല്ലാട്ടോ ….അടുത്ത വട്ടം കിളവന്റെ മുഖം ഞാൻ അടിച്ചു പൊട്ടിക്കും..”
“എന്റെ അപ്പു…അങ്ങനെ ആണെങ്കിൽ എത്ര ആണുങ്ങളെ അടിക്കണം?? നമ്മുടെ കെട്ട്യോന്മാർ ഒഴികെ ബാക്കി എല്ലാം ആദ്യം നോക്കുന്നത് നമ്മുടെ നെഞ്ചിലേക്കാണ്…” തെസ്നിയുടെ ഈ മറുപടി കേട്ട അവൾ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാതെ നിന്നു.
“ഉം… അതും ശെരിയാ ചേച്ചി….” അവളുടെ ആ അർത്ഥം വെച്ചുള്ള മറുപടി കേട്ടപ്പോൾ തന്നെ അവൾ ആരെ കുറിച്ചാണ് പറയാൻ വന്നത് എന്ന് തെസ്നിക്ക് മനസ്സിലായി. എന്നാലും ഒന്ന് എറിഞ്ഞ് നോക്കാൻ അവൾ തീരുമാനിച്ചു.
“പക്ഷേ നിന്റെ ചേട്ടൻ അങ്ങനെ ഒന്നും അല്ലല്ലേ …..”
“ഏയ്…… ഹും… ജയൻ ചേട്ടൻ പാവം” ഒരിക്കലും തെസ്‌നിയിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൾ പ്രതീഷിച്ചതേ ഇല്ല..അപർണ്ണ തെസ്നിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“ഹും …….. വാ നമ്മുക്ക് പുറത്തെ തുണിയെടുത്തിട്ട് വരാം… ഇവിടെ നിന്ന് വിയർക്കണ്ട” തെസ്നി ചിരിച്ചുകൊണ്ട് വീടിനു പുറത്തേക്ക് നടന്നു. തെസ്നി പറഞ്ഞിന്റെ അർത്ഥം ഏകദേശം പിടിക്കിട്ടിയ അപർണ്ണ അമ്പരപ്പോടെ എന്നാൽ താൻ പറഞ്ഞ കള്ളം അവർക്ക് മനസ്സിലായി കാണുമോ എന്ന ഭയത്തോടെ അവിടെ നിന്നു.
“അവിടെ നിന്ന് പകൽ സ്വപ്നം കാണാതെ ഇങ്ങോട്ടു വന്നു എന്നെ സഹായിക്കടീ ” തെസ്നി പുറത്തു നിന്നും വിളിച്ചപ്പോൾ ആണ് അപർണ്ണയുടെ മനസ്സ് തിരിച്ചു വന്നത്.
തെസ്നി അവളെ വിടാൻ ഉള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല. വാഷിങ് മിഷീനിൽ നിന്നും എടുത്ത ഇളം ചൂടുള്ള ഡ്രസ്സ് അഴലിൽ ഇടുമ്പോൾ തെസ്നി വീണ്ടും ചോദിച്ചു.
“ടീ , ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
മുൻപ് സംസാരിച്ച വിഷയത്തെ കുറച്ചു ആവരുതേ ചേച്ചി ചോദിക്കാൻ വരുന്നത് എന്ന പ്രാർത്ഥനയോടെ അവൾ ശെരി എന്നർത്ഥത്തിൽ തലയാട്ടി..
“സത്യം പറയണേ..”
“ആ ചേച്ചി …”
“ജയൻ നിന്നെ എന്തങ്കിലും ചെയ്തിട്ടുണ്ടോ?”
അപർണ്ണയുടെ അടിവയറ്റിൽ നിന്നും ഒരു എരിച്ചിൽ തലച്ചോറിൽ അടിച്ചുകൊണ്ടു…അവൾക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല.
“അപ്പു….പറയ്..”തെസ്നി അവളുടെ കയ്യിൽ ഒന്ന് തട്ടി.
“എന്താ ചേച്ചി….മനസ്സിലായില്ല …” തെസ്‌നി പറഞ്ഞത് മനസ്സിലായി എങ്കിലും അവൾ ഒന്നും അറിയാത്ത പോലെ നടിച്ചു. അവളുടെ കണ്ണുകൾ അലക്ഷ്യമായി എന്തിനെയോ തേടി കൊണ്ടിരുന്നു.
“നീ നേരത്തെ പറഞ്ഞ ആള് ജയൻ അല്ലെ? സുലൈമാൻ അല്ലല്ലോ ?”