നിന്നു.അവളെ ഫേസ് ചെയ്യുവാനുള്ള മടിയോ കുറ്റബോധമോ കാരണം രാവിലെ അവൾ ഉണരും മുൻപേ പുറത്തു പോവും..ഉച്ചക്ക് ഭക്ഷണം ഹോട്ടലിൽ നിന്നും കഴിക്കും..രാത്രി എന്തെങ്കിലും കാരണം പറഞ്ഞു നേരം വൈകി വരും, വന്നാൽ തന്നെ അവളോട് ഒന്നും മിണ്ടാതെ വേറെ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും..
ആകെ കൂട്ടായി ഉണ്ടായിരുന്ന ജയൻ ചേട്ടനെ കൂടെ സംസാരിക്കാൻ കിട്ടാതിരുന്നപ്പോൾ അപ്പു ആകെ ഒറ്റപെട്ടതുപോലെ ആയി. പിന്നെ അവിടെ അവൾക് ഉണ്ടായിരുന്ന ഏക ആശ്വാസം തെസ്നിയും നിഷാം മോനും ആണ്.
സമയം കിട്ടുമ്പോൾ എല്ലാം അവൾ തെസ്‌നിയുടെ റൂമിൽ ആയിരിക്കും ഉണ്ടാവുക. ആ ഒന്ന് രണ്ടു ആഴ്ചകൾ കൊണ്ട് തെസ്നിയും അപർണ്ണയും കൂടുതൽ അടുത്ത ചങ്ങാതികൾ ആയി മാറി. അപർണ്ണക്ക് ഇപ്പോൾ എന്തുവേണമെങ്കിലും അവളോട് പറയാം എന്നായി. തെസ്‌നിയുടെ മകൻ നിഷാമിനാകട്ടെ ഇപ്പോൾ എന്തിനും അപർണ്ണ വേണം എന്ന അവസ്ഥ ആയി , അവനിപ്പോൾ അപർണ്ണയെ വിളിക്കുന്നത് ‘ഷംന ചേച്ചി’ എന്നാണ്.
“ആണുങ്ങൾ എല്ലാം എന്താ ചേച്ചി ഇങ്ങനെ?”
ഉച്ചയ്ക്കുള്ള സാംബാർ വെക്കുന്നതിനായി പച്ചക്കറി വെട്ടുന്നതിനിടെ തന്റെ അരികിൽ നിന്നിരുന്ന അപർണ്ണയെ തെസ്നി ഒന്ന് നോക്കി.
“എങ്ങനെ?”
“ഏയ് ഒന്നും ഇല്ല ചേച്ചി…ഞാൻ വെറുതെ പറഞ്ഞതാ…” അറിയാതെ നാവിൽ വന്നു വീണത് അബദ്ധം മറക്കാൻ അപ്പു ഒന്ന് പരുങ്ങി..
“ഏയ് …എന്തോ ഉണ്ട്..പറ…”
“ഒന്നൂല്യ ചേച്ചി …”
“അതെ, പറയാൻ വന്നത് പറയാതെ ഞാൻ വിടില്ല” തെസ്നി അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറിയും കത്തിയും മാറ്റി വെച്ച് അവൾക്കു നേരെ തിരിഞ്ഞു നിന്നു. ‘ദൈവമേ ഈ ചേച്ചി വിടാൻ ഉദ്ദേശം ഇല്ലല്ലോ, അപ്പു മനസ്സിൽ പറഞ്ഞു.
“അത് ചേച്ചി..ഈ ആണുങ്ങൾ എന്താ മുഖത്തു നോക്കി സംസാരിക്കാത്തത് ?” അപർണ്ണയുടെ ചോദ്യത്തിൽ നിന്നും തെസ്നിക് കാര്യം പിടികിട്ടി.
“ഉം…എനിക്ക് മനസ്സിലായി…അതിനു ആരാ ഇപ്പോൾ അപർണ്ണയുടെ മുഖത്തു നോക്കാത്തത്?”
“ഏയ് എന്റെ അല്ല…ഞാൻ മൊത്തത്തിൽ പറഞ്ഞതാ…” അവൾ ഒന്ന് പരുങ്ങി..
“പിന്നെ..സത്യം പറ …ആരാ …?”
“ഉം… ചേച്ചി ആരോടും പറയരുത്”
” ഇല്ല, എന്റെ മോൻ സത്യം”
“അത്… ജ… ഉം….”
“ഉം. പോരട്ടെ”
” ആ സുലൈമ്മാൻ ഇക്ക” ജയന്റെ പേര് പറയാൻ ഉള്ള മടി കൊണ്ട് അവൾ സുലൈമാന്റെ പേര് പറഞ്ഞു.
തെസ്നി അവളെ നോക്കി ഒന്ന് ചിരിച്ചു.
“അയാളൊരു സാധു ആണ്..കല്യാണം കഴിച്ചിട്ടില്ല..അത് കാര്യം ആകേണ്ട..”
“കാര്യം ആകെണ്ടന്നോ???” അപർണ്ണ നെറ്റി ചുളിച്ചു.