ഞാനോ? ഏയ് ഇല്ല.
ഇളിച്ചോ, നാളെ സെമിനാറും കഴിഞ്ഞ് റൂമിൽ തന്നെ ഇരുന്നോ,,,,, ഞങ്ങൾ പുറത്തൊക്കെ കറങ്ങിയിട്ട് വരാം….
മാഡം ലഗേജ് റൂം ബോയ് എത്തിച്ചു തരും, ലിഫ്റ്റ് ഈസ് തേർ,
ഞങ്ങൾ നടന്നു ലിഫ്റ്റിൽ കയറി, ആറാമത്തെ നിലയിലാണ് റൂം, ഞാൻ നേരെ റൂമിൽ കയറി കിടന്നു, നല്ല ക്ഷീണം ഉള്ളത് കൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി. ശക്തിയായി ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്, നേരെ പോയി വാതിൽ തുറന്നു, ആഷിയാണ്,
നിങ്ങൾ ഇതുവരെ പോയില്ലേ?
പോയി വന്നെടാ? എന്ത് ഉറക്കമാ ഇത്? എത്ര നേരായി വിളിക്കുന്നു, മനുഷ്യൻ പേടിച്ചു പോയി,
ഞാൻ പോയി സമയം നോക്കി, 3.30 ആയി,
3.30 ആയോ?
ഇല്ല നാളെ ആവും, നീ പോയി റെഡി ആവ് നമുക്ക് പുറത്ത് പോവാം, നീ വല്ലതും കഴിച്ചോ?
ഇല്ല
ഇവിടെ പറയണോ അതോ പുറത്ത് നിന്നും കഴിച്ചാമതിയോ?
പുറത്തുന്നു കഴിക്കാം…..
എന്നാ വേഗം റെഡി ആവു, ഞങ്ങൾ ലോബിയിൽ ഉണ്ടാവും.
ഓക്കേ എന്നും പറഞ്ഞു ഞാൻ കതകടച്ചു. നേരെ ബാത്‌റൂമിൽ കയറി ഒരു കുളി പാസ്സാക്കി, അരമണിക്കൂറുകൊണ്ട് താഴേക്ക് ചെന്നു….
പോവാം….
എല്ലാവരും എഴുനേറ്റ് എന്റെ പിന്നാലെ വന്നു, ഞാൻ വണ്ടിക്ക് അടുത്ത് നിന്നു,,,, അനൂജയെയും റിൻസിയെയും നോക്കി ചോദിച്ചു
അല്ല ഇതെങ്ങോട്ടാ രണ്ടാളും?
നീ ഡോർ തുറന്നെ, അനൂജ പറഞ്ഞു
ഡോക്ടറെ ഇന്നലെ എന്നെ എന്തോ പറഞ്ഞല്ലോ, ഒന്ന് കൂടെ പറഞ്ഞെ, ഞാൻ റിൻസിയോട് ചോദിച്ചു.
നീ വണ്ടി എടുക്ക്,,,
വണ്ടി ഒക്കെ എടുക്കാം രണ്ടാളും ആദ്യം ഓരോ സോറി ഇങ്ങു പറഞ്ഞോ…..
ഞാൻ അവരെക്കൊണ്ട് അല്പം ബുദ്ധി മുട്ടിയാണെങ്കിലും സോറി പറയിപ്പിച്ചു ,
ഇനി വണ്ടി തുറക്ക്,
ആയിട്ടില്ല വണ്ടി അൺലോക്ക് ചെയ്യ് സർ എന്ന് കൂടെ പറ,,,,
തലക്ക് ഒരു കൊട്ട് തന്നു റിൻസി ഡോക്ടർ സർ എന്ന് വിളിച്ചു, ഞാൻ വണ്ടി അൺലോക്ക് ചെയ്ത് മെയിൻ റോഡിലേക്കിറക്കി,
വണ്ടി ലുലു മാൾ ലക്ഷ്യമാക്കി പാഞ്ഞു, ഒടുക്കത്തെ ബ്ലോക്, സഹിച്ചും ക്ഷമിച്ചും വണ്ടി ഒരു വിധം പാർക്കിങ്ങിലേക്ക് കയറ്റി, ഞങ്ങൾ ഇറങ്ങി മാളിനുള്ളിലേക്ക് നടന്നു, എവിടെ ട്രിപ്പ് പോയാലും എനിക്ക് ഒരു ഷർട്ടും പാന്റും ആരെങ്കിലും വാങ്ങിത്തരും ,
അന്നും കിട്ടി ഒരു ഷർട്ടും പാന്റും, ഇത്തവണ അനൂജയുടെ വകയായിരുന്നു,,,,,
നമുക്ക് വല്ലതും കഴിച്ചാലോ? റിൻസി മാം ചോദിച്ചു
എപ്പോഴും തീറ്റ എന്നൊരു വിചാരമേ ഉള്ളൂലോ നിനക്ക്, റിനി മാം ന്റെ വകയായിരുന്നു കമന്റ്,,,,,