ആഷി [ഗഗനചാരി]

Posted by

ഷാനൂ അടുത്ത മാസം നീ ഫ്രീ ആണോ?
എന്ത് പറ്റി?
എനിക്കൊരു ക്യാമ്പ് ഉണ്ട്,,,,, കൂടെ വരാനാ…..
എത്ര ദിവസത്തെയാ?
14 ദിവസം…
പതിനാലോ?
എന്താ? എന്തെങ്കിലും പരിപാടി ഉണ്ടോ?
പരിപാടി ഒന്നും ഇല്ല….. നീ ഒന്ന് എന്റെ ഉമ്മയെ വിളിച്ചു പറ…. അവനോട് ഒന്ന് വരാൻ പറയുമോ എന്ന് ചോദിച്ചാൽ മതി….
അത് ഞാൻ വിളിക്കാം……. അടുത്ത മാസം 3 ആം തിയ്യതി പോണം…
ഇനി ഒരാഴ്ച്ച കൂടല്ലേ ഉള്ളൂ….
ഹ്മ്മ്……
ഞാൻ അവളെ ഡ്രോപ്പ് ചെയ്തു നേരെ വീട്ടിലേക്ക് പോയി…. കിടന്നും തിന്നും ഫോണിൽ കളിച്ചും സമയം പൊക്കികൊണ്ടിരുന്നു…..
പിറ്റേന്ന് രാവിലെ ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ ഉമ്മ വന്നു…
ടാ ആഷി വിളിച്ചിരുന്നു, അവൾക്ക് ദൂരെ എവിടെയോ എന്തോ ജോലി ഉണ്ട് നിന്നോട് കൂടെ പോവാൻ പറഞ്ഞു….
എനിക്കെങ്ങും വയ്യ,14 ദിവസമാ….
അത്രേം ദൂരം അവൾ ഒറ്റക്ക് നിക്കണ്ടെടാ, നീ ചെല്ല്…നീ വരുമെന്ന് ഞാൻ അവളോട് പറഞ്ഞു.
ശേ വേരെ പരിപാടി ഇണ്ടായിരുന്നു….
ഒന്നും വേണ്ട…പറഞ്ഞത് കേട്ട മതി….
ഞാൻ കുറച്ച് ഡിമാൻഡ് ഇട്ട് നിന്നു…….
ഞാൻ ഒന്നാം തീയ്യതി ഉച്ചയ്ക്കുള്ള ട്രെയിനിനു ബുക്ക്‌ ചെയ്തു, പോകുന്നതിന്റെ തലേന്ന് രാത്രി ഞാനും ആശിയും നിമ്മിയും പോയി ഷോപ്പിംഗ് ഒക്കെ നടത്തി…..
ആഷീ 1.10നു ആണ് ട്രെയിൻ, ഞാൻ ഒരു 12.45 ആവുമ്പോഴേക്കും വരാം റെഡി ആയി നിന്നോ……
ശരി…..
ഞാൻ നേരെ വീട്ടിലേക്ക് പോയി,
ഉമ്മാ എന്റെ മൂന്നാല് ഷർട്ടും പാന്റ്സും ഒക്കെ ഒന്ന് ആ ബാഗിൽ എടുത്തു വെച്ചേക്കണേ……
പിറ്റേന്ന് ഉമ്മ വന്നു മുഖത്തു വെള്ളം കുടഞ്ഞപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്…….
അല്ലടാ നീ പോണില്ലേ? നിനക്ക് എത്ര മണിക്കാണ് ട്രെയിൻ എന്ന് പറഞ്ഞത്.?
സമയം എന്തായി? ഞാൻ പാതി ഉറക്കത്തിൽ ചോദിച്ചു
ഫോൺ അല്ലേ അടുത്ത, എടുത്തു നോക്ക്…..
പടച്ചോനെ 12.20……
ചാടി എണീറ്റ് നേരെ ബാത്റൂമിലേക്ക് ഓടി കയറി,,,,,,10 മിനുട്ട് കൊണ്ട് പരിപാടി ഒക്കെ കഴിച്ചു…….ബാഗും എടുത്തു ബൈക്കിൽ കയറി…
ആഷീ നീ റെഡി ആയോ?
ആഹ്.,. ഞാൻ നിന്നെ വെയിറ്റ് ചെയ്യുന്ന…..
ന്നാ ഒരു 5 മിനുട്ട് കൊണ്ട് ഞാൻ എത്തും……
ഞാൻ അവിടെ എത്തുമ്പോഴേക്കും 12.50 കഴിഞ്ഞു…..
വേഗം കേറ്, സമയം ഇല്ല……
ആഷി ബാഗ് പുറത്തിട്ടു ഇരു സൈഡിലും കാലിട്ട് ഇരുന്നു….
പിടിച്ചിരുന്നോ….
ആഷി എന്റെ തോളിൽ മുറുകെ പിടിച്ചു…..
ഞാൻ പരമാവധി വേഗത്തിൽ ബൈക്ക് പായിച്ചു,,,,,, ഭാഗ്യം ട്രെയിൻ വരുന്നതേ ഉള്ളൂ……. ബൈക്ക് പാർക്കിങ്ങിൽ ഇട്ടു ഞാനും ആശിയും ഉള്ളിലേക്ക് നടന്നു……..
ഞങ്ങളുടെ കമ്പാർട്മെന്റ് നോക്കി പിടിച്ചു, ഞങ്ങൾക്ക് രണ്ട് പേർക്കും അപ്പർ ബർത്ത് ആണ് കിട്ടിയത്…… ഞങ്ങൾ രണ്ടുപേരും നന്നായി വിയർത്തിരുന്നു…..
ട്രെയിൻ മൂവ് ചെയ്തു തുടങ്ങി…..
അടുത്ത സീറ്റിലോ ബർത്തിലോ ആളില്ല…….

Leave a Reply

Your email address will not be published. Required fields are marked *