ആഷി [ഗഗനചാരി]

Posted by

എഞ്ചിനീയറിംഗ് കഴിഞ്‍ജു ഒരുവർഷത്തെ ഇന്റേൺഷിപ്പിനു ശേഷം കിട്ടിയ ജോലിയും കളഞ്ഞു വീട്ടിൽ ഇരിക്കാൻ തുടങ്ങി, സാമ്പത്തികമായി ഒട്ടും ബുദ്ധിമുട്ടില്ലാത്തത് കൊണ്ട് ഉമ്മയെ മണിയടിച്ചു ചിലവിനുള്ള പൈസ ഒപ്പിക്കും, പക്ഷേ സാലി നേരെ തിരിച്ചായിരുന്നു, ഇന്റേൺഷിപ്പും കഴിഞ്ഞ് 2 വർഷത്തോളം ഒരേ കമ്പനിയിൽ 7000 രൂപയ്ക്ക് ജോലിചെയ്തു കൊണ്ടിരിക്കെ ഒരടിപൊളി കമ്പനിയിൽ ജോലി കിട്ടി ഖത്തറിലേക്ക് പോയി, എല്ലാമാസവും 7 ആം തിയ്യതി അവനു സാലറി കിട്ടുമ്പോ എന്റെ അക്കൗണ്ടും നിറയും.

കഴിഞ്ഞ ഒന്നര വർഷമായി അഷിയെയും കൊണ്ട് എല്ലാ സെമിനാറിനും ഞാൻ തന്നെ യാണ് പോവാറ്. വെറുതെയല്ല നല്ല പോക്കറ്റ് മണി കിട്ടും, 3 ദിവസം മുതൽ 5 ദിവസം വരെ ആണ് പ്രോഗ്രാം സാദാരണയായി ഉണ്ടാവാറ്, എല്ലാ തവണയും അഷിയോടൊപ്പം റിനി ഡോക്ടറും റിൻസി ഡോക്ടറും അനൂജ ഡോക്ടറും ഉണ്ടാവും,

അന്നും പതിവ് പോലെ രാത്രി 12 മണി ആയപ്പോഴേക്കും ഞാൻ സാലിയുടെ വീട്ടിൽ എത്തി, ആഷി എന്നെയും കാത്ത് ഇരിക്കുന്നുണ്ട്, ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു തിരിച്ചിട്ടു,

നീ ഫുഡ് കഴിച്ചതാണോ?

ആ ഉമ്മ,,,,,,, നിമ്മി ഉറങ്ങിയോ ?
ആഷിയുടെ മകളാണ് നിമ്മി ഒരു കൊച്ചു മാലാഖ

ആ അവൾ ഉറങ്ങി ഇത്രേം നേരം എന്റെ കൂടെ വരണമെന്ന് പറഞ്ഞു കരഞ്ഞതാ,,,,,,

എന്നാ വാ കേറ്, ഇപ്പൊ വെച്ച് പിടിച്ചാൽ കുറച്ച് ഉറക്കം നടക്കും, ആഷിത്ത റിൻസി ഡോക്ടറെ വിളിച്ചോ? എപ്പോ പോയാലും നല്ല കട്ട പോസ്റ്റ്‌ തരും,

ഡോക്ടർ റെഡി ആണെന്ന് പറഞ്ഞു, നീ ആദ്യം അനൂജയുടെ അടുത്തേക്ക് വിട് അവളെ പിക്ക് ചെയ്തു മാംനെ പിക്ക് ചെയ്യാം.
ഞാൻ വണ്ടി എടുത്ത് നേരെ അനൂജയുടെ വീട്ടിലേക്ക് വിട്ടു, ഇവിടുന്ന് കഷ്ടി ഒരു 5km ഓടണം, അനൂജയും ഞങ്ങളെ കാത്ത് ഉമ്മറത്തു തന്നെ ഉണ്ട്, ഒരു ജീനും ടി ഷർട്ടും ആണ് വേഷം,

അടിപൊളി ആയിട്ടുണ്ടല്ലോ ഡോക്ടറെ,,,,,,

ഒരു ചെറിയ ചിരിയും തന്ന് അവൾ പിൻസീറ്റിൽ കയറി ഇരുന്നു, തൊട്ടടുത്തു തന്നെ ആണ് റിൻസി മാം ന്റേം വീട്, ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റി, രണ്ടു ഹോൺ അങ്ങു പൊട്ടിച്ചു, റിനി മാം ആണ് ഇറങ്ങി വന്നത്,

മാം ഇവിടെ ഉണ്ടായിരുന്നോ? മാംന്റെ ഫോണിൽ കുറേ നേരമായി ഞാൻ വിളിക്കുന്നു , ആഷി പറഞ്ഞു,

ഡ്യൂട്ടി കഴിഞ്ഞപ്പോൾ ലേറ്റ് ആയി, നേരെ ഇവിടേക്ക് വന്നതാ ഫോൺ ഓൺ ചെയ്യാൻ മറന്നുപോയി,,,,,

അല്ല ഡോക്ടറെ ഒരുക്കം ഇതുവരെ തീർന്നില്ലേ? ഞാൻ റിനി മാം നോട് ചോദിച്ചു,

ഇപ്പോഴാ കുളിച് കഴിഞ്ഞത്, ഒരുങ്ങാൻ പോയിട്ടുണ്ട്…..

നീണ്ട അരമണിക്കൂറത്തെ കാത്തിരിപ്പിനു ശേഷം ഒരു ട്രാക്ക് സ്യുട്ടും ടി ഷർട്ടും ഇട്ടു കൊണ്ട് ഒരു മദയാനയെപോലെ കുലുങ്ങി കുലുങ്ങി റിൻസി മാമും വന്നു,

ടാ ഷിനു ഇതൊന്ന് എടുത്ത് വെക്കെടാ….

എനിക്ക് കയ്യൂല, വേണേൽ എടുത്ത് വെച്ചോ ഡിക്കി തുറന്നിട്ടുണ്ട്,

അപ്പോഴേക്കും അനൂജ ഇറങ്ങി അവളുടെ ബാഗും ആഷിയുടെ ബാഗും ഒക്കെ എടുത്ത് ഡിക്കിയിൽ വെച്ചു, വന്നു വണ്ടിയിൽ കയറി,
ഞാൻ അപ്പോഴേ പറഞ്ഞില്ലേ ആഷി ഇവര് പോസ്റ്റ്‌ ആക്കും എന്ന്…..

10 മിനിട്ടല്ലേ കാത്ത് നിന്നുള്ളൂ?

Leave a Reply

Your email address will not be published. Required fields are marked *