ആഷി [ഗഗനചാരി]

Posted by

അവർ വെച്ചു നീട്ടിയ ഗ്ലാസ്സിലെ ജ്യൂസ്‌ തണുപ്പ് വകവെക്കാതെ വലിച്ചു അകത്താക്കി,
കുറച്ച് കൂടെ എടുക്കട്ടെ?
വേണ്ട മതി……
എന്നാ ഞാൻ ഇറങ്ങട്ടെ?
ഉം…. ഇപ്പൊ മോൻ വരും….
ഇനി എപ്പോഴാ……
സമയം ഉണ്ടല്ലോ….
എന്റെ കവിളിൽ ഒരു സ്നേഹ ചുംബനം നൽകികൊണ്ട് അവർ പറഞ്ഞു…..
എന്നാ ശരി……
ഞാൻ വിളിക്കാം……
ഞാൻ വണ്ടിയുമെടുത്തു നേരെ വീട്ടിലേക്ക് വിട്ടു …..
ഉറക്കവും യാത്രയും ശരീരത്തെ വല്ലാതെ പിടിച്ചു കെട്ടി….
വീട്ടിൽ എത്തി വണ്ടിയിലുണ്ടായിരുന്ന ബാഗും കവറുകളും ഒക്കെ എടുത്ത് ഹാളിലെ സോഫയിൽ ഇട്ടു….
നേരെ റൂമിൽ പോയി കിടന്നതേ ഓർമ ഉള്ളൂ……..ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ രാത്രിയോ പകലോ എന്നറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു….. ആകെ കിളി പോയൊരു അവസ്ഥ……
എഴുന്നേറ്റ?????
അപ്പോഴേക്കും ഉമ്മ വന്നു….
ഞാൻ ഉമ്മാനെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി…..
പോയി കുളിക്ക് നമുക്ക് ഒന്ന് മൂത്താപ്പാന്റെ വീട് വരെ പോയിട്ട് വരാം….
ഇന്ന് പോണോ? നാളെ രാവിലെ പോയാൽ പോരെ?
ഒന്നങ്ങു തന്നാൽ ഇണ്ടല്ലോ….. നിന്റെ പെങ്ങളാണ് അത്…. ന്നിട്ട് നാളെ പോയാൽ പോരെന്നോ?
മതി ഉമ്മ പൊയ് റെഡി ആവ്….
ഞാൻ റെഡി ആണ്,,, എനിക്ക് പർദ്ദ ഇട്ടാൽ മതി….
ഞാൻ പോയി നല്ലൊരു കുളിയും പാസ്സാക്കി ഡ്രസ്സ് ഒക്കെ മാറി വണ്ടിയും എടുത്ത് കല്യാണ വീട്ടിലേക്ക് വിട്ടു….
ഇന്നും ഉറക്കം പൊയ് കിട്ടി…. അവിടെ പോയാൽ പുലർച്ചെ വരെ ഡ്രൈവർ ഡ്യൂട്ടി ആയിരിക്കും…..

കൊറേ ആളുണ്ടല്ലോ ഉമ്മാ……
ഹൽഡി നൈറ്റ്‌ അല്ലെടാ ,,, അവളുടെ കൂട്ടുകാർ ഇണ്ടാവും….
അടിപൊളി,,,,, പെണ്പിള്ളേരുടെ അയ്യാറ് കളിയാണ് അവരുടെ കോളേജിൽ….. നയന സുഖം കിട്ടുമല്ലോ…..
വണ്ടി ഒതുക്കി ഞാനും ഉമ്മയും അകത്തേക്ക് കയറി……
മൂത്താപ്പ മുന്നിൽ തന്നെ ഉണ്ട്….. നല്ല ആളാ നിയ്യ്…. പെങ്ങളെ കല്യാണത്തിന് ഇപ്പോഴാണോ വരുന്നത്?
അത് മൂത്തപ്പാ മ്മള സാലിന്റെ പെങ്ങളേം കൊണ്ട് ഒന്ന് എറണാകുളം വരെ പോയതാ……
അതെയോ???
ഞാൻ അതും പറഞ്ഞു അകത്തേക്ക് കയറി….
ഹാളിൽ കല്യാണപ്പെണ്ണും കൂട്ടുകാരികളും തകർക്കുകയാണ്…..
ഷാനുക്ക …… ഇങ്ങളിതെടെനൂ????
കുറച്ച് പണിയിലായിപ്പോയി…. മൊഞ്ചത്തി ആയ്കല്ലോ ഇഞ്ജ്…..
പുട്ടി ഒരുപാട് ചിലവായി കാണും ല്ലേ?
ഞാൻ ഒന്ന് ആക്കി വിട്ടു…
രണ്ട് ദിവസത്തെ നെട്ടോട്ടത്തിൽ കല്യാണ തിരക്കൊക്കെ കഴിഞ്ഞു
വണ്ടി സർവീസ് ചെയ്തു ഞാൻ സാലിയുടെ വീട്ടിൽ കൊണ്ടിട്ടു…..

ഷാനുക്കാക്ക……..
നിമ്മിയാണ്……

Leave a Reply

Your email address will not be published. Required fields are marked *