യുഗം 8 [Achilies]

Posted by

റൂമിൽ നിന്ന് ഗ്രീൻ കളർ ചുരിദാറിൽ ഹേമ ഇറങ്ങി വന്നു. 45 നു മുകളിൽ പ്രായമുണ്ടെങ്കിലും ഇപ്പോഴും അവർ സുന്ദരിയാണ്. ഞങ്ങളെ കണ്ടപ്പോൾ ആഹ് കണ്ണുകളിൽ നാണം. പിന്നെ വന്നിരുന്നു.
“വെക്കത്തുക്കുള്ള കാലം എല്ലാം കളമ്പിയില്ലേയാ.”
മല്ലിയുടെ കളിയാക്കലിൽ മുഖം കുറച്ചൂടെ താഴ്ന്നു. ഇന്നലത്തേക്കാളും മനസ്സിന്റെ പിരിമുറുക്കം ഒന്നഴിഞ്ഞിരുന്നു, എന്ത് വന്നാലും ആർക്കു വേണ്ടിയാണെങ്കിലും ഒരിക്കലും പിരിയില്ല എന്ന എന്റെ തീരുമാനം മാത്രം മതിയായിരുന്നു ഇനി മുന്പോട് എനിക്ക്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ഒന്നും എന്നെ അലട്ടുന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പുറത്ത് കാറിന്റെ ഹോണടി കേട്ടത്. പിന്നെ ഞങ്ങൾ രണ്ടും വേഗം കഴിച്ചു തീർത്തു. ബാഗും എടുത്ത് കാറിൽ വെച്ച് മല്ലിയോട് യാത്ര പറഞ്ഞു. മല്ലി ഹേമയെ ചേർത്ത് പിടിച്ചു ഒന്നമർത്തി പിന്നെ എന്തോ പറഞ്ഞിട്ട് കണ്ണ് തുടച്ചു കൊടുത്തു.
കാറിൽ ഞാൻ മുമ്പിൽ ഡ്രൈവറിനോടൊപ്പവും ഹേമ പിറകിലുമാണിരുന്നത്. യാത്രയിലൂടെനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല, ഇടയ്ക്ക് പുറകിലെ സീറ്റിൽ നിന്ന് അമർത്തിയ വിതുമ്പൽ കേൾകാം. കാറിൽ വെച്ച് മറ്റൊരാളുടെ മുമ്പിൽ ഒന്നും വേണ്ട എന്നുള്ളത് കൊണ്ട് ഞാൻ പറയാനും നിന്നില്ല.
“ഹരി എന്നെ വീട്ടിൽ ഇറക്കിയാൽ മതി, ഞാൻ… ഞാൻ പോക്കോളാം ഇപ്പൊ തന്നെ എനിക്ക് വേണ്ടി, ഇനിയും,……ഞാൻ ദ്രോഹിച്ചിട്ടല്ലേ ഉള്ളൂ എന്നിട്ടും എന്നെ ആഹ് അവസ്ഥയിൽ ഇട്ടിട്ടു പോയില്ലല്ലോ അത് മതി. ഇനിയും ഞാൻ കാരണം ഹരിക്ക് ഒന്നും നഷ്ടപ്പെടേണ്ട.
കരച്ചിൽ പിന്നെയും കൂടിയപ്പോൾ ഡ്രൈവർ എന്നെ നോക്കി.
“ഇപ്പോ ഒന്നും ആലോചിക്കണ്ട ഇപ്പോൾ ഞാൻ ജീവിക്കുന്നത് പോലും അവർക്ക് വേണ്ടിയാ അവർ പറഞ്ഞു കൊണ്ട് വരാൻ അത് കൊണ്ട് ഞാൻ ചെയുന്നു അങ്ങനെ കരുതിയാൽ മതി.”
പിന്നെ ഒന്നും അവർ പറഞ്ഞില്ല.
വീട്ടിലേക്കുള്ള വഴി കടന്നതും എനിക്ക് എന്തെന്നറിയാത്ത ഒരു അവസ്ഥ കൈവന്നിരുന്നു. കാറിന്റെ സൗണ്ട് കേട്ടിട്ടാവണം രണ്ടും. കോലായിൽ എത്തി, പതിവിനു വിപരീതമായി സാരിയാണ് വേഷം. കാർ നിന്നതും ഞാൻ ഇറങ്ങി, ഗംഗ ഓടി വന്നു എന്നെ നോക്കി ചിരിച്ചു ഒന്ന് കണ്ണ് അടച്ചു കാണിച്ചു പിന്നെ പുറകിലെ ഡോർ തുറന്നു ഹേമയെ കൈ പിടിച്ചു ഇറക്കി. ഞാൻ ഒന്നും ശ്രെദ്ധിക്കാൻ പോയില്ല, കോലായിൽ തൂണിൽ ചാരി എന്നെ നോക്കി വസൂ നിൽപ്പുണ്ടായിരുന്നു.
“നിങ്ങൾ കഴിച്ചോ ഭക്ഷണം എടുക്കട്ടേ.”
എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി എന്റെ കൈയിൽ ചുറ്റി പിടിച്ചു അകത്തേക്കു കയറ്റിയാണ് വസൂ ചോദിച്ചത്.
“വസൂ കാര്യം പറ ഇവരെ എന്തിനാ ഇങ്ങോട്ടു കൂട്ടാൻ പറഞ്ഞത്.”
“തിളക്കല്ലേ കുട്ടാ എല്ലാം പറയാന്നെ.”
അപ്പോഴേക്കും ഗംഗ അവരെയും കൂട്ടി അങ്ങോട്ടു വന്നു വസൂനെ നോക്കി, വസൂ കണ്ണ് കാണിച്ചപ്പോൾ അവരെയും കൂട്ടി മുകളിലേക്ക് പോയി. അവരപ്പോഴും തല കുനിച്ചു പിടിച്ചാണ് പോയത്.
“ഹരി……..ഓരോരുത്തർക്കും നല്ല കാലവും മോശം കാലവും ഉണ്ടാവും, മോശം കാലത്ത് ചിലപ്പോൾ എടുക്കുന്ന നല്ല തീരുമാനം പോലും നാശത്തിനായെ ഭവിക്കൂ.”
“വസൂ ഫിലോസഫി ക്ലാസ് എനിക്കിപ്പോൾ ആവശ്യമില്ല അവരെ ഇവിടെ നമുക്കിടയിൽ കൊണ്ട് വന്നതെന്തിനാ എന്നെ എനിക്കറിയേണ്ടതുള്ളു.”
“നീ എന്തിനാ അവരെ ആഹ് അവസ്ഥയിൽ കണ്ടപ്പോൾ രക്ഷിച്ചത് അതുപോലെ തന്നെ ഇതും.”

Leave a Reply

Your email address will not be published. Required fields are marked *