യുഗം 8
Yugam Part 8 | Author : Achilies | Previous part
നൽകുന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി. എല്ലാ പാര്‍ടുകളിലും മുടങ്ങാതെ കമ്മന്‍റും ലയ്ക്കും തന്നു എനിക്ക് എഴുതാനുള്ള ഊര്‍ജം നല്‍കുന്ന പ്രിയ കൂട്ടുകാര്‍ക്കായി .
രണ്ട് വനിത കോൺസ്റ്റബിൾസ് താങ്ങി പിടിച്ചുകൊണ്ടു വരുന്ന സ്ത്രീ, വേച്ചു വേച്ചു ഒരു പുതപ്പിൽ ചുറ്റി വിതുമ്പി കൊണ്ട് ജീപ്പിനടുത്തേക്ക് നടക്കുന്നു.
“ഹേമ,”
മീനാക്ഷിയുടെ അമ്മ.
“അജയേട്ടാ ഇവർ?”.
“ആഹ് ഇവരായിരുന്നു ഇന്നലെ അവന്മാരുടെ അത്താഴം, കടിച്ചു കുടഞ്ഞിട്ടുണ്ട്. ഒരു റേപ്പ് എന്ന് വേണമെങ്കിൽ പറയാം. എന്താടാ.”
“ഏട്ടാ ഇത്,……………ഇത് ഇതാണ് ഹേമ മീനാക്ഷിയുടെ അമ്മ.”
പറഞ്ഞതും അജയേട്ടൻ തിരിഞ്ഞു നോക്കി, ഇതാണോ നിന്റെ ജീവിതം കുളം തോണ്ടിയ താടക,……….ദൈവം ഉണ്ടെടാ മോനെ ദൈവം ഉണ്ട്. അല്ലേൽ ഈ കാഴ്ച നീ ഇപ്പൊ കാണുവോ.”
എന്റെ കൈ കൂട്ടി പിടിച്ചാണ് അജയേട്ടൻ അത് പറഞ്ഞത്. എനിക്ക് പെട്ടെന്നെന്തോ പോലെ ആയി, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച്ച.
“ഇവരെങ്ങനെ ഇവിടെ,വന്നു.”
“അവന്മാരുടെ റൂമിൽ ഉണ്ടായിരുന്നതാ അകത്തു കേറിയപ്പോൾ പകുതി ബോധത്തിൽ അവന്മാരും ബോധവും തുണിയുമില്ലാതെ നിലത്ത് ഇവരും, ഒന്ന് വിരട്ടിയപ്പോൾ ഒരുത്തൻ അവരുടെ മരുമോനാണെന്നു അറിഞ്ഞു,…………അങ്ങനെ നോക്കുമ്പോൾ മീനാക്ഷിയുടെ കേട്ട്യോൻ നല്ല ബെസ്റ്റ് മരുമോന്‍, എസ് പി ഇപ്പോൾ വിളിച്ചായിരുന്നു രണ്ടു കൊമ്പത്തുള്ളവരുണ്ട് അവന്മാരെ ഊരിയിട്ടു മറ്റവന്റെ പെടലിക് വെച്ച് കൊടുത്തോളാൻ പറഞ്ഞു.
അവനാണെങ്കില്‍ ഒരു മണ്ടനാണെന് തോന്നുന്നു കേസും ഏറ്റു വല്യ ആളെ പോലെ നിപ്പുണ്ട്.
“അജയേട്ടാ ഇവരെ ഇവരെ ഊരി തരാൻ പറ്റുവോ?”.
“എന്തൊന്നാ!”.
“ഇവരെ കേസിൽ നിന്ന് ഊരാൻ അജയേട്ടനെക്കൊണ്ട് പറ്റുവോ”.
പേടിയോടെ ആണ് ഞാൻ ചോദിച്ചത്. മറുപടിയും അങ്ങനെ തന്നെ ആയിരുന്നു.
“നിനക്ക് എന്തിന്റെ കടിയാടാ കഴുവേറി, നിനക്ക് ഇത്രയും ഒണ്ടാക്കി തന്ന ഈ തേവിടിച്ചിയെ, ഇപ്പോൾ ദൈവമായിട്ടാ ഇങ്ങനെ പെടുത്തിയെ അപ്പൊ ഊരി കൊടുക്കണം പോലും. നടക്കില്ല.”
“അജയേട്ടാ എനിക്ക് മനസിലാകും അനുഭവിച്ചത് ഞാനാ, പക്ഷെ എട്ടു വര്ഷം മുൻപ് ഇതുപോലെ ഒരവസ്ഥ ഒരു പെണ്ണിന് ഉണ്ടാവാതെ നോക്കിയപ്പോഴാ ഞാൻ അകത്തു പോയത് ഇപ്പോൾ അവളുടെ അമ്മ അതെ അവസ്ഥയിൽ, ഞാൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഉള്ളിൽ എന്നോ അമ്മ ഓതി തന്ന മനുഷ്യത്വം ആവണം വിട്ടിട്ടു പോരാൻ തോന്നുന്നില്ല.”