യുഗം 8 [Achilies]

Posted by

എന്റെ സ്വരം കേട്ട് ഞെട്ടി മുഖമുയർത്തിയ അവരുടെ കണ്ണിൽ ആദ്യം അത്ഭുതവും പിന്നെ തിങ്ങി നിറഞ്ഞ സങ്കടവും കുറ്റബോധവും കളിയാടി. ഏങ്ങലടി ഉയർന്ന നിലവിളി ആയി പരിണമിച്ചു.
“മുതല കണ്ണീർ എനിക്ക് കാണണ്ട, ഇറങ്ങാൻ നോക്ക്.”
എന്റെ സ്വരം എനിക്കുപോലും അപരിചിതമായിരുന്നു. ഒന്ന് വിറച്ച അവർ പേടിയോടെ ചെറു വിതുമ്പലുമായി പുറത്തേക്ക് ഇറങ്ങി.
പുറത്തു നടക്കുന്നതിന്റെ ഇതിവൃത്തം അറിയാതെ മല്ലി ഞങ്ങളെ നോക്കി വാതിക്കൽ നിൽക്കുന്നുണ്ടായിരുന്നു.
“ഇത് യാര്, ഇവറുക്ക് എന്ന ആച്,”
മല്ലി എന്റെ പുറകിൽ ഒരു പുതപ്പിൽ മുഖം നിറയെ ചുവന്ന പാടുമായി നിൽക്കുന്ന ഹേമയെ നോക്കി എന്നോട് ചോദിച്ചു.
“ഞാൻ എല്ലാം പറയാം മല്ലി, ഇപ്പോൾ ഇവരെ കൂട്ടി കൊണ്ട് പോ ഉടുക്കാനും കഴിക്കാനും എന്തെങ്കിലും കൊടുക്ക്.”
ഞാൻ അകത്തേക്ക് കയറിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണും വീർത്ത മുഖവുമായി നിന്ന ഹേമയെ മല്ലി ചുറ്റി പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. ഒരു താങ്ങ് കൊതിച്ചിരുന്ന പോലെ അവർ മല്ലിയുടെ മേലേക്ക് ചാഞ്ഞു.
അകത്തു സോഫയിൽ ഞാൻ ഇരുന്നു, മല്ലി അവരുമായി ഞാൻ കിടക്കാറുള്ള മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞ് എന്റെ മുമ്പിലൂടെ അടുക്കളയിലേക്കും അവളുടെ മുറിയിലേക്കുമെല്ലാം പോയി വന്നു കൊണ്ടിരുന്നു. തിരിച്ചു മുറിയിലേക്ക് കയറുമ്പോൾ കയ്യിൽ തുണിയും കോഫിയും ഭക്ഷണവുമൊക്കെ ഉണ്ടായിരുന്നു. എന്നെ ഇടയ്ക്ക് നോക്കി കൊണ്ടാണ് അവൾ പോവാറുള്ളതും എന്നിൽ നിന്നും ഒരുത്തരം അവൾ പ്രതീക്ഷിക്കുന്നുണ്ട്.
പക്ഷെ ഞാനും ഇവിടെ അറിയാത്ത ചോദ്യത്തിന് ഉത്തരം തേടി കൊണ്ടിരിക്കുകയായിരുന്നു.
ഗംഗയെയും വസുവിനെയും നടന്നതെല്ലാം അറിയിക്കണോ വേണ്ടയോ എന്നുള്ള ആശയകുഴപ്പത്തിലായി. ഒടുവിൽ എന്ത് തന്നെ ആയാലും അവരോടു തുറന്നു പറയണം എന്ന തീരുമാനം എടുത്തു. ലാൻഡ് ഫോണിൽ ഗംഗയെ വിളിക്കുമ്പോൾ എങ്ങനെ ഈ കാര്യം പറയും എന്ന വാക്കുകൾക്കായി പരതുകയായിരുന്നു ഞാൻ.
“ഡാ ചെക്കാ, എന്താടാ പെട്ടെന്നൊരു വിളി, രാവിലെ വല്ലതും കഴിച്ചോ നീ.”
“ഗംഗേ…”
എനിക്ക് മറുപടി ആയി വിളിക്കാൻ അവളുടെ പേര് മാത്രമേ പുറത്തു വന്നുള്ളൂ.
“എന്താ ഹരി എന്ത് പറ്റി നിന്റെ സൗണ്ട് എന്താ വല്ലാതെ ഇരിക്കുന്നെ നിനക്ക് വയ്യേ,.”
എന്റെ സ്വരത്തിന്റെ ഇടർച്ച പോലും മനസിലാക്കി എനിക്ക് വേണ്ടി ആവലാതിപ്പെടുന്ന ഇവളോട് എല്ലാം പറഞ്ഞില്ലെങ്കിൽ അത് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവുമെന്നു ഇപ്പോഴെനിക്കറിയാം.
ഞാൻ നടന്നതെല്ലാം അവളോട് പറഞ്ഞു.
പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം കൈവന്നെങ്കിലും അവളുടെ പ്രതികരണം എന്താവും എന്നോർത്തു ഭയവും വന്നു നിറഞ്ഞു.പക്ഷെ വിപരീതമായി എന്നെ എതിരേറ്റത് അവളുടെ നീണ്ട നിശബ്ദത ആയിരുന്നു.
“ഗംഗേ…പ്ലീസ്… എന്തെങ്കിലും പറ, ഞാൻ ചെയ്തത് തെറ്റായി പോയോ….സോറി,….സോറി..നീ മിണ്ടാതിരിക്കല്ലേ എന്തേലും ഒന്ന് പറ.”
അവസാനം എന്റെ സ്വരം വിറച്ചു പോയിരുന്നു.
“ഹരിക്കുട്ടാ ഉമ്മാ….ലവ് യൂ….. ശ്ശൊ ഞാൻ അവിടെ ഇല്ലാണ്ടായി പോയല്ലോ ഇല്ലേൽ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നെനെ.

Leave a Reply

Your email address will not be published. Required fields are marked *