യുഗം 8 [Achilies]

Posted by

“നീ പറഞ്ഞ പോലെ തന്നെ ഇവരെ ഞാൻ ഊരിയിട്ടുണ്ട്, അവർക്കും കൂടുതൽ പേരെ ഉൾപ്പെടുത്താൻ താല്പര്യമില്ല അവർക്ക് അവനെ മാത്രം പൂട്ടിയാൽ മതി എന്ന ഒരു രീതിയിൽ ആ സംസാരിച്ചത്,………………….പക്ഷെ ഇവിടുന്ന് ഇവരെയും കൊണ്ട് പോവുന്നതിനു മുൻപ് നീ എനിക്ക് ഒരു കാര്യം ഉറപ്പ് തരണം.”
എന്റെ കണ്ണിൽ നോക്കി തികച്ചും കനത്ത ശബ്ദത്തിലാണ് അജയേട്ടൻ സംസാരിച്ചത്.
“നീ പ്രതീക്ഷ നൽകി ഒരു പുതിയ ജീവിതം കൊടുത്ത രണ്ട് പേരുണ്ടിപ്പോൾ, നിനക്ക് വേണ്ടി ജീവിക്കുന്ന രണ്ട് പാവം പെണ്ണുങ്ങൾ. ജീവിക്കാൻ അവർക്ക് മുന്നിലുള്ള ഒരേയൊരു വെട്ടം നീയാ,….ഇവർക്ക് വേണ്ടി നീ അവരെ മറന്നു പോകരുത്…..അതുറപ്പു തരാൻ നിനക്ക് കഴിയുമെങ്കിൽ മാത്രം നിനക്ക് ഇവരെ ഇവിടെ നിന്ന് കൊണ്ട് പോവാം.”
“എന്നെ അത്രയുമെ അജയേട്ടൻ മനസിലാക്കിയിട്ടുള്ളോ,…. എന്റെ ഗംഗയെയും വസുവിനെയും എനിക്ക് വിട്ട് കളയാൻ പറ്റുമെന്നു തോന്നുന്നുണ്ടോ, അവരില്ലാതെ എനിക്കൊരു ജീവിതം മുൻപോട്ടു ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ, ജയിലിൽ നിന്നിറങ്ങിയപ്പോൾ ഒരു ജീവിതം ഞാൻ കണ്ടിരുന്നു ഞാൻ ആഗ്രഹിച്ച, ജീവിതം സ്നേഹിച്ച പെണ്ണിന്റെ ഒപ്പം ഉള്ള ജീവിതം, പക്ഷെ കൺമുമ്പിൽ അത് കത്തി തീർന്നപ്പോൾ എനിക്ക് ആർഹിക്കുന്നതിലും വലിയ ജീവിതം എനിക്ക് നൽകിയത് ആഹ് രണ്ട് പേരാ എന്റെ ജീവനേക്കാൾ വലുതാ എനിക്കവർ, അവരില്ലാതെ ഒരു ജീവിതം,..ഹ്മ്മ് അതിലും നല്ലത് ഞാൻ ഇവിടെ സ്വയം തീരുന്നതാ….ഇവർ ഒരിക്കലും അവരെ എന്നിൽ നിന്നകറ്റില്ല, ഇവരെ തിരിച്ച് അവരുടെ വീട്ടിൽ എത്തിക്കുന്നതോടെ ഇവരുമായുള്ള എന്റെ പ്രതികാരം തീരും, ഞാൻ അനുഭവിച്ചതിലും കൂടുതൽ ഇവർ എപ്പോഴേ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. വീണു കിടക്കുന്നവരോട് ഞാൻ പകരം വീട്ടുമ്പോൾ അത് അതിനു ചേർന്നതായിരിക്കണ്ടേ.”
പറഞ്ഞു തീർന്നപ്പോൾ നെഞ്ചിൽ നിന്നു ഒരു ഭാരം ഇറക്കി വെച്ച പോലെ.
എന്റെ തോളിൽ ഒന്ന് തട്ടി ചിരിയോടെ അജയേട്ടൻ തിരിച്ചു നടന്നു.
ഞാൻ നേരെ ജീപ്പിലേക്കും കയറി, പുറകിൽ അപ്പോഴും കൂനിക്കൂടി തല കുമ്പിട്ടു എങ്ങലടിച്ചു അവർ ഇരിക്കുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാൻ ഞാനും നിന്നില്ല ജീപ്പ് സ്റ്റാർട്ട് ചെയ്ത് അധികം വൈകാതെ ഞാൻ ഫാം ഹൗസിലേക് വണ്ടി എടുത്തു.
വണ്ടി ഓടിക്കുമ്പോഴും ചിന്ത പലയിടത്തായി വിഹരിച്ചു കൊണ്ടിരുന്നു എടുത്ത തീരുമാനത്തിൽ തെറ്റുണ്ടോ, ഇവരെ ഞാൻ ഇപ്പോൾ സഹായിക്കേണ്ട കാര്യം ഉണ്ടോ. ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഈർച്ചവാളുകളായി രൂപം കൊണ്ടു. ഗംഗയെയും വസുവിനെയും കുറിച്ച് ആലോചിക്കുമ്പോഴേ എന്തെന്നില്ലാത്ത പേടി. അവരോടു പറയണോ വേണ്ടയോ എന്നുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷെ പറഞ്ഞാൽ അവരുടെ പ്രതികരണം എന്താവും എന്ന് ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല, വരുന്നിടത് വെച്ച് കാണാം എന്ന തീരുമാനത്തിൽ ഞാൻ യാന്ത്രികമായി വണ്ടി ഓടിച്ചു. ഒരിക്കലും ഗംഗയും വസുവും ഇല്ലാതെ ഒരു ജീവിതം ഇനി എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു.
ഫാം ഹൗസിന്റെ മുന്നിൽ ജീപ്പ് നിർത്തി ഇറങ്ങി. പുറകിൽ അപ്പോഴും ഏങ്ങലടി കേൾക്കാമായിരുന്നു.
“ഇറങ്,”

Leave a Reply

Your email address will not be published. Required fields are marked *