മായാമോഹിതം 2 [രേഖ]

Posted by

വിക്രം : എങ്കിൽ അവൻ്റെ വിദേശത്തുള്ള നമ്പർ നീ തന്നെ ,ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ

അങ്ങിനെ ഒരു നമ്പർ ഇല്ല , പലപ്പോഴും നെറ്റ് കാൾ ആയിരുന്നു എന്നെ വിളിച്ചിരുന്നത് . വാട്ട് സാപ്പിൽ പോലും നാട്ടിലെ അമ്മയുടെ നമ്പർ അതാണ് അദ്ദേഹം ഉപയോഗിക്കുന്നത്

വിക്രം : ഒന്നങ്ങോട്ടു തന്നാലുണ്ടല്ലോ ? നീ എല്ലാം ഏതുകാലത്താണടി ജീവിക്കുന്നത് .നിന്നെ മാത്രമല്ല നിൻറെ വീട്ടുക്കാരെയാണ് ആദ്യം അടിക്കേണ്ടത് . ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിടുമ്പോൾ എന്തെല്ലാം അനേഷിക്കണം അതൊന്നും നോക്കാതെ കടമതീർക്കുന്ന എല്ലാ അച്ഛനും അമ്മയ്ക്കും ഇതുവേണം .
നിനക്കെങ്കിലും അവൻ പറയുന്നത് കള്ളമായിരിക്കും എന്ന് ചിന്തിച്ചുകൂടെ ബി എ പഠിച്ചത് എന്തിനാണ് പത്താം ക്ലാസ് കഴിഞ്ഞവർക്കുപോലും ഇതിനേക്കാൾ ബുദ്ധിയുണ്ടാകുമല്ലോ നെറ്റ് ഉപയോഗിക്കാനും അറിയാം അതുപോലെ വാട്ട് സാപ്പും ഉപയോഗിക്കാൻ അറിയാം എന്നിരുന്നാലും സ്വന്തമായി ജീവിതക്കാര്യം നോക്കാൻ കഴിയില്ല മന്ദബുദ്ധി

ഇതെല്ലാം കേട്ടപ്പോൾ എല്ലാം തകർന്നു ഞാൻ കരഞ്ഞപ്പോൾ ,

വിക്രം :ചിന്തിക്കേണ്ട സമയത്തു ചിന്തിക്കാതെ ഇപ്പോൾ ഇരുന്നു കരഞ്ഞിട്ട് എന്ത് കാര്യം ,അല്ലെങ്കിലും നിങ്ങൾ പെണ്ണുങ്ങൾക്ക്‌ ഈ കരച്ചിൽ എന്നും ഒരു അടവാണ് , ഒരു കാര്യം ഉറപ്പു പറയാം നിൻ്റെ ഭർത്താവെന്നുപറയുന്നവൻ നമ്പർ വൺ ഫ്രോഡാണ് … ഇനി എന്തെല്ലാം പറഞ്ഞു നിന്നെ പറ്റിക്കുന്നു അതുമാത്രമേ ഇനി അറിയാനുള്ളൂ . അതുകൊണ്ട് അവൻ്റെ ഇപ്പോൾ വിളിച്ച നമ്പർ എല്ലാം നീ തരണം ഞാൻ അതും നോക്കി കാര്യങ്ങൾ എല്ലാം ചെക്ക് ചെയ്യാം

ഞാൻ എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും നമ്പറും വിക്രമിന് കൊടുത്തു

വിക്രം : ഞാൻ എന്തുതന്നെ ആയാലും ഒന്ന് പുറത്തുപോയേച്ചും വരാം , വരുന്ന വഴിക്ക് ഭക്ഷണത്തിനുള്ളതുംകൂടി കൊണ്ടുവരാം

അതിനു ഞാൻ ഭക്ഷണം കഴിക്കാനൊന്നും നിൽക്കുന്നില്ല , എനിക്ക് വേഗം പോകണം

വിക്രം : നിന്നോട് പോകേണ്ട എന്ന് ഞാൻ പറഞ്ഞോ … എന്തായാലും എനിക്ക് ഭക്ഷണം വാങ്ങിക്കണം അതിനൊപ്പം നിനക്കുള്ളതുംകൂടി വാങ്ങിക്കുന്നു . പിന്നെ നീ ചെയ്ത അബദ്ധം ആലോചിച്ചു ഇവിടെ ഇരുന്ന് ഓരോന്ന് ഒപ്പിക്കരുത് .

സാർ പേടിക്കേണ്ട എന്തായാലും എനിക്ക് തെറ്റ്പറ്റി എന്ന് കരുതി മരിക്കാൻ ഞാൻ തെയ്യാറല്ല

വിക്രം : അങ്ങിനെ മിടുക്കി കുട്ടിയായി ചിന്തിക്കൂ

ഞാൻ അതിനു ചെറു പുഞ്ചിരിമാത്രം സമ്മാനിച്ചു .

വിക്രം : അതല്ല ഇയാൾ എന്തുപറഞ്ഞാണ് വീട്ടിൽനിന്നും ഇറങ്ങിയത്

ഞാൻ എൻ്റെ വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് ഇറങ്ങിയത് ,

വിക്രം : അപ്പോൾ നിൻ്റെ ഭർത്താവിൻ്റെ വീട്ടുക്കാർ അന്വേഷിക്കില്ലേ

Leave a Reply

Your email address will not be published. Required fields are marked *