മായാമോഹിതം 2 [രേഖ]

Posted by

ഇന്നെന്താ മുറുക്കിയൊന്നുമില്ലേ ?

വിക്രം : നീ വരുന്നത് പ്രമാണിച്ചു അതിനു അവധികൊടുത്തു .

ഒപ്പം പോലീസ് യൂണിഫോമിനും അവധിയാണോ

വിക്രം : അതെ ഇന്ന് എല്ലാത്തരത്തിലും ഞാൻ നിനക്കായി അവധിയെടുത്തു . ഇനി പറ എവിടെപോകണം ? എവിടെയിരുന്ന് സംസാരിക്കണം

സാർ പറയുന്നതുപോലെ

വിക്രം : സാർ അല്ല വിക്രം . യൂണിഫോം ഉള്ളപ്പോൾ ആ സാർവിളിയെല്ലാം ഓക്കേ അല്ലാത്തപ്പോൾ വിക്രം മതി . അതികം പുറത്തു കറങ്ങാൻപറ്റില്ല പോലീസ് ആണല്ലോ വല്ല മഞ്ഞപത്രക്കാരും നിന്നെയും എന്നെയുംപറ്റി എഴുതി നാറ്റിച്ചാലോ

അപ്പോൾ എവിടെയാണ് ഏറ്റവും സെഫസ്റ്റ് സ്ഥലം

വിക്രം : അത് എൻ്റെ വീടുതന്നെ അവിടെയാകുമ്പോൾ ആരുമില്ല … എന്തെ അവിടെപോയാലോ

പോകാം

ഞങൾ അവിടെയെത്തി

വിക്രം : ഇനി പറ എന്താണ് നീ പറയാൻ ഉദ്ദേശിച്ച സഹായം

ഞാൻ എനിക്ക് തോന്നിയ സംശയങ്ങൾ തുറന്നു പറഞ്ഞു

വിക്രം : നിനക്ക് അവൻ്റെ വിവാഹാലോചന എങ്ങിനെയാണ് വരുന്നത്

ഒരു ബ്രോക്കർ വഴിയാണ് വന്നത്

വിക്രം : വിവാഹ സമയത്തു പയ്യനെക്കുറിച്ചു നന്നായി അനേഷിച്ചിരുന്നോ ?

അച്ഛൻ അനേഷിച്ചിരുന്നു അവരുടെ അടുത്തെല്ലാം , അപ്പോൾ അറിഞ്ഞത് പണ്ടുമുതൽ അവിടെ ഉണ്ടായിരുന്നവർ അല്ല പക്ഷെ എൻ്റെ വിവാഹത്തിന് ഏഴുവര്ഷംമുമ്പ് അവിടെ വന്നു താമസിക്കുന്നു . പയ്യൻ വിദേശത്താണ് അതുകൊണ്ടു അവനെകുറിച്ചതികം ആർക്കും അറിയില്ല . അവൻ്റെ അമ്മയെയും ഒരു സഹോദരിയുമമാണ് അവിടെ പിന്നെ ഉള്ളത് എന്നറിയാം

വിക്രം : അയാൾ വിദേശത്തു ഏതു കമ്പനിയിലാണ് വർക്ക് ചെയുന്നത് എന്നറിയാമോ ?

അതറിയില്ല . AC മെക്കാനിക് ആണ് അതിനാൽ കോൺട്രാക്ട് അനുസരിച്ചു ഓരോ സ്ഥലത്തു വർക്ക് ചെയുന്നു . അതിനാൽ ഏതു കമ്പനിയുടെ അടിയിലാണ് എന്ന് പറയാൻ കഴിയില്ല .

വിക്രം : എങ്കിൽ അവൻ ജോലിചെയുന്നിടത്തുപോയി ആരെങ്കിലും തിരക്കിയിട്ടുണ്ടോ ?

ഇല്ല . വിനീഷേട്ടൻ തന്നെ ഉണ്ടാക്കിയതാണ് ആ വീടും സ്ഥലവും എല്ലാം അതുകൊണ്ടു പ്രാരാപ്തമൊന്നുമില്ലാത്ത സൽസ്വഭാവിയായ പയ്യൻ ആണെന്നും അല്ലാതെ എത്ര ചെറിയ വയസ്സിൽ എങ്ങിനെയാ സ്വന്തമായി സ്ഥലവും നല്ല വീടും വെക്കാൻ കഴിയുക എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാനും കരുതി എല്ലാം സത്യമാണെന്നു .

Leave a Reply

Your email address will not be published. Required fields are marked *