മായാമോഹിതം 2 [രേഖ]

Posted by

ഞാൻ കിടക്കാൻനേരം ഫോൺ ഒന്ന് നോക്കി അപ്പോൾ വിക്രമിൻ്റെ നമ്പറിൽനിന്നും കാൾ വന്നിട്ടുണ്ട് ശൊ ഞാൻ അറിഞ്ഞില്ലല്ലോ . ഇപ്പൊ പത്തുമണിയായി ഈ സമയത്തു എങ്ങിനെ വിളിക്കാനാണ് . എന്നാലും സാരമില്ല വിളിച്ചു എടുക്കുകയാണെങ്കിൽ സംസാരിക്കാം

ഞാൻ വീണ്ടും കാൾ ചെയ്തു

വിക്രം ഫോൺ എടുത്തതും വിക്രമിൻ്റെ ആ ഗാംഭീര്യമുള്ള ശബ്ദം കേട്ടപ്പോൾ എനിക്ക് പേടിയാണ് തോന്നിയത് ഞാൻ ഫോൺ കട്ടാക്കി

രണ്ടു സെക്കൻഡ് കഴിഞ്ഞപ്പോൾ വിക്രം ഇങ്ങോട്ടു വിളിച്ചു

വിക്രം : ഹാലോ

ഹാലോ

വിക്രം : ഹാലോ ആരാണ്

ഞാൻ …

പെണ്ണിൻ്റെ ശബ്ദം ആയതിനാൽ ഒരു സോഫ്റ്റ്നസ് വന്നിട്ടുണ്ട് ആ ശബ്ദത്തിൽ

വിക്രം : ഞാൻ എന്നുപറഞ്ഞാൽ പേരില്ലേ ?

ഞാൻ മായയാണ്

വിക്രം : ഹായ് മായാ . എന്താണ് വിശേഷങ്ങൾ , അന്ന് കണ്ടത്തിൽശേഷം ഒരു വിവരവും ഇല്ലല്ലോ

മായ എന്ന പേര് പറയുമ്പോളേക്കും എന്നെ ഓർത്തെടുത്തു എന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകി

സാർ എനിക്ക് ഒരു സഹായം വേണം , ചെയ്തുതരുമോ ?

വിക്രം : എന്താണ് സഹായം എന്ന് ഞാൻ ചോദിക്കുന്നില്ല നീ എന്തുപറഞ്ഞാലും ഞാൻ ചെയ്തുതരാം

സാർ പിന്നെ പറ്റില്ല എന്ന് പറയില്ലല്ലോ

വിക്രം : ഒരിക്കലും ഇല്ല

സാർ എങ്കിൽ സാറിനെ എനിക്ക് നേരിട്ടൊന്നു കാണണം ഞാൻ നാളെ അവിടേക്ക് വരട്ടെ

വിക്രം : നമ്മൾ അന്ന് കണ്ടുമുട്ടിയ സ്ഥലത്തേക്ക് വന്നിട്ടു എന്നെ കാണാൻ കഴിയില്ല ഞാൻ ഇപ്പോൾ അവിടെനിന്നും മാറി നിങ്ങളുടെ അടുത്തുതന്നെ എത്തിയിട്ടുണ്ട് കുറഞ്ഞത് 25 കിലോമീറ്റർ മാത്രം .ഞാൻ ഇയാൾക്ക് ലൊക്കേഷൻ വാട്ട്സാപ്പിൽ അയക്കാം . അതിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി എനിക്ക് വിളിച്ചാല്മതി ഞാൻ അവിടെവന്നു നിന്നെ എടുക്കാം അതുമതിയല്ലോ

അങ്ങിനെ ഞങ്ങൾ സമയവും എല്ലാം നിജപ്പെടുത്തി ഉറക്കമായി

വിനീഷേട്ടൻ്റെ അമ്മയോട് ഇന്നലെപറഞ്ഞതുപ്രകാരം ഞാൻ എൻ്റെ വീട്ടിലേക്കെന്നു പറഞ്ഞുകൊണ്ട് ഞാൻ അവിടെനിന്നും ഇറങ്ങി . ഒരുപക്ഷെ തിരിച്ചുവരുന്നത് ലേറ്റ് ആകുവാണെകിൽ എനിക്ക് നേരിട്ട് എൻ്റെ വീട്ടിലും പോകാം എന്നതായിരുന്നു എൻ്റെ ഉദ്ദേശം .ഞാൻ എൻ്റെ വീട്ടിൽ വരുന്നതും പറഞ്ഞില്ല അവർക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി

അങ്ങിനെ പറഞ്ഞതുപ്രകാരം ഞാൻ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ വിക്രമിനെ വിളിച്ചു . വിക്രംതന്നെ അദ്ദേഹത്തിൻ്റെ വാഹനവുമിടുത്തു വന്നു . ഞാൻ വാഹനത്തിൽ കയറിയപ്പോൾ ഞങൾ ഒരു സെക്കൻ്റെ പരസ്പരം മുഖത്തോടു മുഖംനോക്കി നിന്നുപോയി .യൂണിഫോം ഒന്നുമില്ലാതെ വെറും നോർമൽ ഡ്രസ്സിങ് .

Leave a Reply

Your email address will not be published. Required fields are marked *