മായാമോഹിതം 2 [രേഖ]

Posted by

അമ്മെ മതി ഇനി ഇതുപറഞ്ഞു തുടങ്ങല്ലേ …അമ്മ എന്നും എന്തെങ്കിലും കാരണംകിട്ടാൻ കാത്തിരിക്കുന്നതുപോലെയാണ് എന്നെ ഓരോന്ന് പറഞ്ഞു കുത്തിനോവിക്കുന്നത് അതിനു ഒരു സന്തോഷമാണ് . ഞാൻ ഓടി അകത്തേക്ക് കയറി

കുളിക്കാൻ കയറി , ആ അമ്മയെ കുറിച്ച് ആലോചിച്ചാൽ ആദ്യം മനസ്സിൽ വരുന്നത് … അവൻ്റെ പൈസ വന്നു അതും തിന്നുമുടിച്ചു നെയ്യുമുറ്റി നടക്കുവാ പെണ്ണെന്നുള്ള വാചകമാണ് , വന്ന കാലത്തു തള്ളക്കു നല്ല സ്നേഹമായിരുന്നു പിന്നെ പിന്നെ അത് പതിയെ കുറഞ്ഞു ഇന്ന് മകൻ്റെ ഈ ഗതികേടിനു കാരണം ഞാനാണ് എന്നതാ തള്ളയുടെ അഭിപ്രായം .

സത്യത്തിൽ വിനീഷേട്ടൻ്റെ അനിയത്തിയുടെ വിവാഹത്തിനുവാങ്ങിയ കടമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത് പക്ഷെ കടമെന്ന് പറയാൻ പറ്റില്ലല്ലോ എൻ്റെ സ്വർണ്ണമല്ലേ പോയത് എന്തിനു പെങ്ങളെമാത്രം കുറ്റം പറയുന്നു അവളുടെ വിവാഹത്തിനുമുമ്പേ പലതും പോയിരിക്കുന്നു പിന്നെ എൻ്റെ സ്വർണ്ണമെന്നാൽ അത് വിനീഷേട്ടനും അവകാശപെട്ടതാണല്ലോ …

ഞാൻ വന്നുകയറിയതിനാലാണ് ഇങ്ങിനെ ഉണ്ടായതെന്നാണ് വെപ്പ് എന്തിന് ഒരു കുഞ്ഞുനഷ്ടപെട്ടപ്പോൾ എന്നെ അന്ന് പറഞ്ഞതിനും ചെയ്തതിനും കയ്യും കണക്കുമില്ല … എന്തെ എനിക്കുമുണ്ടാകില്ലേ ഈ പറഞ്ഞ വേദനയും എല്ലാം …

അതുകൊണ്ടാണ് പച്ചമരുന്നെങ്കിൽ പച്ചമരുന്ന് അത് കഴിച്ചെങ്കിലും വേഗം കുഞ്ഞായാൽ ഈ പ്രാകുന്നതിനു ഒരു കുറവുണ്ടായാലോ എന്ന് കരുതിയാണ് ഞാൻ ഈ മാസാമാസം ഈ വയനാട് പോയിവരുന്നത്

പക്ഷെ ഇന്ന് എൻ്റെ ശരീരം കാണുമ്പോൾ എനിക്ക് വിക്രമിനെയാണ് ഇപ്പോൾ കൂടുതലായും ഓർത്തുപോകുന്നത് ….

ഇനി പതിനാല് ദിവസങ്ങളാണ് എൻ്റെ വിനീഷേട്ടൻ തിരിച്ചുവരാൻ . ആ പതിനാലു ദിവസംകൊണ്ടു ഞാൻ പൂർണ്ണമായും വിനീഷേട്ടനുമാത്രമാകണം എത്രത്തോളം അതിനു കഴിയും എന്നറിയില്ല ,അതിനുമാത്രമുള്ള ഒരു ചെറിയ മുറിവല്ല എനിക്കുണ്ടായിട്ടുള്ളത് മറക്കാൻ പറ്റും എന്നവിശ്വാസത്തിൽ *************************

അങ്ങിനെ ആ ദിവസം വന്നെത്തി എന്തുകൊണ്ടാവം എയർപോർട്ടിൽ വരാനും ഞങ്ങൾ തിരിച്ചുകൊണ്ടുചെന്നാക്കുന്നതിനും ഇതുവരെ വിനീഷേട്ടൻ സമ്മതിച്ചിട്ടില്ല ചോദിച്ചാൽ പറയും നിങ്ങളെ അതുവരെ യാത്ര ചെയിപ്പിക്കുന്നതിനേക്കാൾ നല്ലതു ഞാൻ എന്തായാലും ഇങ്ങോട്ടുതന്നെയല്ലേ വരുന്നത് എന്ന് ,തിരിച്ചുപോകുമ്പോൾ വിഷമം കൊണ്ടാണെന്നും . ഒരിക്കൽ ഞാൻ കളിയായി ചോദിച്ചു റൺ വേ സിനിമയിലെ ദിലീപാണോ എന്ന്

അപ്പോൾ പറഞ്ഞത് അതിന് കടംവീട്ടാൻ നടക്കുന്ന ഉണ്ണിയല്ല എന്നാണ്

പതിവുപോലെ ഇപ്രാവശ്യവും വന്നു . കുറെ സാധനങ്ങളും എല്ലാമായി

പക്ഷെ എന്നത്തേയുംപോലെ ഒരു സന്തോഷമില്ല വിനീഷേട്ടൻ്റെ മുഖത്തു . ഞാൻ കരുതിയത് യാത്ര ചെയ്തതിൻ്റെതാകും എന്ന്, പക്ഷെ എന്തോ മാറ്റങ്ങളെല്ലാമുണ്ട്

ദിവസം കഴിയുംതോറും അതിന് മാറ്റങ്ങളൊന്നുമില്ല , എന്തിന് എന്നോടൊപ്പം കിടക്കുന്ന സമയത്തും ഫോൺ വിളിയും അത്യവശ്യമായ ചാറ്റിങ്ങും പക്ഷെ എന്താണെന്ന് എങ്ങിനെ അറിയാനാണ് . തുറന്നുപറഞ്ഞാലല്ലേ നമുക്കറിയാൻകഴിയൂ

ദിവസങ്ങൾ ….സമയങ്ങൾ പോയതറിഞ്ഞില്ല അങ്ങിനെ ഒരു മാസം കഴിഞ്ഞു പോകുംഎന്ന് പറഞ്ഞിരുന്ന വിനീഷേട്ടൻ പോകുന്നില്ല , പിന്നെയാണ് പറഞ്ഞത് ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും ട്രാൻസ്ഫർ ആയി ഇന്ത്യയിൽത്തന്നെ എവിടെയെങ്കിലുമാകും അതുകൊണ്ട് ഡെല്ഹിലുള്ള ഓഫീസിലേക്ക് പോകുകയാണ് ഒരു ആഴ്ചകഴിഞ്ഞു തിരിച്ചുവരാമെന്നു പറഞ്ഞുപോയി ഒരാഴ്ച്ച കഴിഞ്ഞു… രണ്ടാഴ്ച കഴിഞ്ഞു ഇന്നത്തേക്ക് …ഒരു വിവരവും ഇല്ല .

Leave a Reply

Your email address will not be published. Required fields are marked *