ഞങ്ങള് മൂന്നു ആണുങ്ങളുടെ ഇടയിൽ ആരുടെയെങ്കിലും കയ്യിൽ തൂങ്ങി പോകുന്നിടത്തൊക്കെ അവളും ഉണ്ടാകും . ആദി വന്നാലും അതുതന്നെ ആണ് അവസ്ഥ . പക്ഷെ അവൻ എല്ലാം പറഞ്ഞാൽ അനുസരിക്കും .ഒരു സ്ഥലത്തു ഇരിക്കാൻ പറഞ്ഞാൽ തിരിച്ചു വരുന്നത് വരെ അവിടെത്തന്നെ ഇരുന്നോളും . പക്ഷെ റോസീമോള് നേരെ ഓപ്പോസിറ്റ് ആണ് !
ഞാൻ കുളിച്ചു ഡ്രസ്സ് മാറുന്ന സമയം കൊണ്ട് കിഷോർ ആണ് റോസിമോളെ ഡ്രസ്സ് ഒകെ ഇടീച്ചു മുടിയൊക്കെ ചീകിവെച്ചത് .
“മതി കിശു മാമാ..”
ഞാൻ ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് ഹാളിലേക്ക് കടക്കുമ്പോൾ ഒരുങ്ങിയതു മതി എന്ന് പറയുന്ന പൊന്നൂസിനെ ആണ് കണ്ടത് . അവളുടെ താടിത്തുമ്പിൽ ഇടം കൈപിടിച്ച് , ചീപ്പുകൊണ്ട് മുടിയൊക്കെ ചീകി വെക്കുകയാണ് കിഷോർ ..
“ശരി ആയിട്ടില്ലെടി പൊന്നു ..”
കിഷോർ അതിനു ചരിച്ചുകൊണ്ട് ഒന്നുടെ ചീകിവെച്ചു .പിന്നെ അവളെ അടിമുടി നോക്കി ഓക്കേ ആണെന്ന ഭാവത്തിൽ തലയാട്ടി .
“ആഹാ..സുന്ദരി ആയിട്ടുണ്ട് ..”
കിഷോർ അവളെ നോക്കി ചിരിച്ചു . അതിനു സ്വല്പം ഗമയോടെ അവളും തലയാട്ടി കുണുങ്ങി .
“ശ്യാം എവിടെടാ ?”
ഷർട്ടിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു ഞാൻ കിഷോറിനെ നോക്കി . ഒരു കറുത്ത ഷർട്ടും കാവിമുണ്ടും ആണ് എന്റെ വേഷം .
“കാൾ വന്നപ്പോ പൊറത്തോട്ടു ഇറങ്ങിയിട്ടുണ്ട് ”
കിഷോർ ചെറു ചിരിയോടെ പറഞ്ഞു റോസിമോളെ സോഫയിൽ നിന്നും താഴേക്കിറക്കി .
“നിന്റെ പെണ്ണ് ഇപ്പൊ വിളി ഒന്നും ഇല്ലേ ? ”
ഞാൻ അവന്റെ അടുത്തേക്ക് നടന്നുകൊണ്ട് ചിരിച്ചു . അപ്പോഴേക്കും റോസ്മോള് എൻറെ അടുത്തേക്ക് വന്നു എന്റെ കാലിൽ വട്ടം പിടിച്ചു .
“എടുക്ക്…ചാച്ചാ ..”
പിന്നെ എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തി .
“ഒരൊറ്റ ചവിട്ട് തന്നാൽ ഉണ്ടല്ലോ …”
ഞാൻ അതുകേട്ട് കണ്ണുരുട്ടികൊണ്ട് പെണ്ണിനെ കുനിഞ്ഞെടുത്തു .
“ഉമ്മ്ഹ …”
അവളെ എടുത്തു കയ്യിൽ പിടിച്ചതും റോസ്മോള് ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ മുത്തി .
“ഡെയ് ഡെയ്..ഈ ലിപ്ലോക് നിർത്താറായില്ലേ ?”
കിഷോർ അതുകണ്ടു ചിരിച്ചു .
“ഞാൻ എന്ത് ചെയ്യാനാ ..ഇതിനു ബോധം വേണ്ടേ …”
ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ മുത്തി .
“ലിപ്പോക് ന്താ ചാച്ചാ …?”
കിഷോറിന്റെ ചോദ്യം കേട്ട് പെണ്ണിന് സംശയമായി .
“ഒന്നും ഇല്ല ..അത് പുതിയ മിട്ടായി ആണ്..നമുക്ക് വാങ്ങാട്ട..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി പുരികം ഇളക്കി . കിഷോർ അതുകണ്ടു ചിരിക്കുന്നുണ്ട് .
“ആണോ ?”
അവള് വിശ്വാസം വരാതെ എന്നെ നോക്കി .
“അല്ല…..”